ഇതെന്റെ അപേക്ഷയാണ്; പ്രേക്ഷകരോട് അഖിൽ മാരാർ.!! കപ്പുയർത്തി ആദ്യപ്രതികരണവുമായി അഖിൽ മാരാർ.!! | Bigg Boss Akhil Marar First Live After Show

Bigg Boss Akhil Marar First Live After Show : ഇന്ന് സംപ്രേക്ഷണം ചെയ്യുന്നതിൽ വച്ച് ഏറ്റവും വലിയ റിയാലിറ്റി ഷോ എന്ന് വിശേഷിപ്പിക്കാവുന്ന പരിപാടിയാണ് ബിഗ്ബോസ്. പല ഭാഷകളിലായി സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് ഷോയുടെ മലയാളത്തിന്റെ അഞ്ചാം സീസൺ ഇന്നലെ പൂർത്തിയായിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ എത്തിയ പുതുമുഖങ്ങളിൽ നിന്ന് എന്തുകൊണ്ടും മുന്നിട്ടുനിന്നിരുന്ന പേരായിരുന്നു അഖിൽ മാരാരുടെത്. തുടക്കം മുതൽ തന്നെ വിജയകിരീടം ചൂടുമെന്ന് ആരാധകരും സോഷ്യൽ മീഡിയയും ഒന്നടങ്കം വിശേഷിപ്പിച്ച വ്യക്തി കൂടിയായിരുന്നു അഖിൽ.

എല്ലാവരുടെയും പ്രവചനം സത്യമാണെന്ന രീതിയിലാണ് ഇന്നലെ മുംബൈയിൽ വെച്ച് നടന്ന പരിപാടിയിൽ വിജയിയായി അഖില്‍മാരാരുടെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്.അപ്രതീക്ഷിതമായ തിരിച്ചടിയാണ് ശോഭ വിശ്യനാഥിന് സംഭവിച്ചതെങ്കിലും ലഭിച്ച സ്ഥാനത്തിൽ എല്ലാ താരങ്ങളും സംതൃപ്തർ തന്നെയാണ്.50 ലക്ഷം രൂപയും സർപ്രൈസ് കാറുമാണ് അഖിലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്.ബിഗ് ബോസിന്റെ വിജയകിരീടം ചൂടിയ അഖിൽ ഇപ്പോൾ നടത്തിയ ആദ്യ പ്രതികരണമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസിൽ എത്തുന്നതിനു മുൻപേ തന്നെ ഷോയെ വലിയതോതിൽ വിമർശിച്ച വ്യക്തിയായിരുന്നു അഖിൽമാരാർ. ബിഗ് ബോസ് നാലിന്റെ

മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനുമായി ഹൗസിൽ എത്തുന്നതിന് മുൻപ് അഖിൽ നടത്തിയ വാക് പോരും വിമർശനങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിന് സീസൺ ഫൈവിലേക്ക് പ്രവേശനം ലഭിച്ചത്. ഷോയിൽ എത്തിയപ്പോൾ മുതൽ തൻറെ പ്രതികരണങ്ങൾ ഒക്കെ താരം പിൻവലിക്കുകയായിരുന്നുബിഗ് ബോസ് ഹൗസ് തനിക്കൊരു മായാലോകമാണ് തീർക്കുന്നത് എന്നും ഈ ഷോയെ പറ്റി ഇങ്ങനെയൊക്കെ പറഞ്ഞ താൻ എന്തൊരു മണ്ടൻ ആണെന്ന് ആയിരുന്നു അഖിൽ ചോദിച്ചത്.

ഷോയുടെ ഇടയിൽ പലപ്പോഴും താരം തന്നെ താൻ വിജയി ആയിരിക്കും എന്ന് തുറന്നുപറയുകയും ചെയ്തിരുന്നു.അഖിൽ ഉള്ളയിടത്താണ് കൂട്ടം ഉള്ളതെന്ന് പറഞ്ഞു താരം പലപ്പോഴും പറയാതെ താൻ കപ്പടിക്കുമെന്നും തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ വിന്നർ ആയ ശേഷമുള്ള താരത്തിന്റെ ആദ്യ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിജയി ആകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നു എന്നും തനിക്ക് വേണ്ടി സംസാരിക്കുകയും പ്രാർത്ഥിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാ മലയാളികൾക്കും ഓൺലൈൻ ചാനലുകൾക്കും നന്ദി എന്നും ആണ് അഖിൽ ഇപ്പോൾ ആദ്യമായി പ്രതികരിച്ചിരിക്കുന്നത്

4.1/5 - (12 votes)