8ആം മാസം ഗർഭിണി ഗംഭീര പാർട്ടിക്കിടെ പേളിയും റേച്ചലും.!! | Pearly And Sister Rachel Baby Shower Viral

Pearly And Sister Rachel Baby Shower Viral : നടിയും, അവതാരികയും, ഗായികയും ഒക്കെയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് പരിചിതമാണ്. ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയ താരത്തിന്റെ ശ്രീനിഷുമായുള്ള പ്രണയവും വിവാഹവും നിലയുടെ ജനനവുമൊക്കെ ആഘോഷമാക്കി ആരാധകർ മാറ്റുകയും ചെയ്തിരുന്നു.

ശ്രീനിഷിനെയും പേർളിയെയും പോലെ തന്നെ നിലു ബേബിയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ താരത്തിന്റെ കുടുംബത്തിലെ ഏറ്റവും പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയ കൈയ്യടക്കിയിട്ടുള്ളത്. പേർളിയുടെ അനിയത്തി റേയ്ച്ചൽ രണ്ടാമതും അമ്മയാകാൻ പോകുന്നു എന്ന വാർത്ത ആരാധകർ നേരത്തെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ റെയ്‌ച്ചൽ ബേബി ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. പേർളിയാണ് ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. സഹോദരിമാർ ഒരു പോലെ ഗർഭിണിയായിരിക്കുന്നതിന്റെ സന്തോഷവും

ഇരുവരുടെയും മുഖത്ത് പ്രകടമാകുന്നുണ്ട്.  പേസ്റ്റൽ വിബിജിയോർ കളർ ഗൗണിൽ റേയ്ച്ചലും കറുപ്പ് ഫ്ലോറൽ ക്രോപ്ടോപ്പിലും പാന്റിലുമാണ്
പേർളിയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പം ബേബി ഷവർ ആഘോഷമാക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി താരങ്ങളും ആരാധകരുമാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിട്ടുള്ളത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രണ്ടാമതും അമ്മയാകാൻ ഒരുങ്ങുന്ന വിവരം പേളി തന്റെ

ഇൻസ്റ്റഗ്രാം പേജു വഴി ആരാധകരെ അറിയിച്ചത്. ഈ മനോഹരമായ വാർത്ത നിങ്ങളുമായി സന്തോഷത്തോടെ പങ്കുവെക്കുന്നു എന്നും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നുമുള്ള അടിക്കുറിപ്പിനൊപ്പം ആയിരുന്നു താരം തന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. മൂന്നുമാസം ഗർഭിണിയാണ് എന്ന ഹാഷ്ടാഗോടെയാണ് പേർളി വിവരം പോസ്റ്റ് ചെയ്തത്. താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ  എല്ലാവരുടെയും അനുഗ്രഹം തങ്ങൾക്കൊപ്പം വേണമെന്നും പേർളി പറഞ്ഞിരുന്നു. എന്തായാലും താര കുടുംബത്തിലേക്ക് വരാനിരിക്കുന്ന രണ്ട് അതിഥികളെയും സ്വീകരിക്കാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Rate this post