എല്ലാം തകർന്നു തരിപ്പണമായി ശിവനും അഞ്ജലിയും; സൂസന്റെത് ചതിയൊ? അവസാനം ഹരി ആ സത്യങ്ങൾ വിളിച്ചു പറയുന്നു.!! | Santhwanam Today Episode July 19 Malayalam

Santhwanam Today Episode July 19 Malayalam : സാന്ത്വനം സീരിയലിൽ സാന്ത്വനം കുടുംബത്തിൽ ഒരു ഭാഗത്ത് കുഞ്ഞിൻ്റെ പേരിടൽ ചടങ്ങും മറ്റുമായി സന്തോഷകരമായി പോകുമ്പോൾ മറ്റൊരിടത്ത്, ശിവനും അഞ്ജലിയും എല്ലാം ഒളിപ്പിച്ചു വച്ചതിൻ്റെ ടെൻഷനിലാണ്. ഇന്നലെ കുഞ്ഞിൻ്റെ പേരിടൽ ചടങ്ങിൻ്റെ കാര്യവും പേരും കണ്ടെത്തി കൊണ്ടായിരുന്നു സീരിയൽ അവസാനിച്ചത്. ഇന്ന് രാവിലെ തന്നെ ബാലേട്ടൻ ജ്യോത്സരെ കണ്ട് പേരിടൽ ചടങ്ങിൻ്റെ സമയം നിശ്ചയിക്കാൻ പോവുകയായിരുന്നു.

അപ്പോഴാണ് ഹരി വന്ന് ബിസിനസ് ആവശ്യത്തിനുള്ള പണം പെട്ടെന്ന് തയ്യാറാക്കാൻ കഴിയുമോയെന്നും, മോളുടെ പേരിടലിന് ഞാൻ പുതിയ കമ്പനി തുടങ്ങാൻ പോകുന്നത് അനൗൺസ് ചെയ്യണമായിരുന്നുവെന്ന് ഹരി ബാലേട്ടനോട് പറഞ്ഞു. ഇതൊക്കെ കേട്ട് ഹരിയും ദേവിയും ഞെട്ടിപ്പോവുകയായിരുന്നു. ഹരി വളരെ സന്തോഷത്തിലായിരുന്നു. പുതിയ ബിസിനസ് തുടങ്ങാൻ ബാലേട്ടൻ വീടിൻ്റെ പ്രമാണം വച്ച് എങ്ങനെയെങ്കിലും പണം ഉണ്ടാക്കുമെന്നായിരുന്നു ഹരി കരുതിയത്.

സന്തോഷത്തോടെ അപ്പുവിനോട് കാര്യങ്ങൾ പറഞ്ഞു. വീടിൻ്റെ പ്രമാണം വച്ചിട്ടായതിനാൽ എല്ലാവരോടും പറയണമെന്ന് അപ്പു പറഞ്ഞു. അപ്പോഴാണ് ഹരി പറയുന്നത് വീടിൻ്റെ പ്രമാണം വച്ച് 8 ലക്ഷം ശിവനും, അഞ്ജ്‌ലിക്കും നൽകിയ കാര്യം. ഇത് കേട്ട് അപ്പു ഞെട്ടിപ്പോയി. ഈ കാര്യം എന്നോട് എന്താ പറയാത്തത് എന്ന് അപ്പു ചോദിച്ചു. പല കാരണങ്ങൾ പറഞ്ഞ് അപ്പുവിനെ മനസിലാക്കി കൊടുത്തു. പിന്നീട് നേരെ ഹരി ശിവൻ്റെ റൂമിൽ പോയി കാര്യങ്ങൾ പറഞ്ഞു. ശിവനും അഞ്ജുവും എന്തു ചെയ്യണമെന്നറിയാതെ വിമ്മിഷ്ടപ്പെട്ടു

നിൽക്കുകയായിരുന്നു. ഹരി കണ്ണനോടും ഈ കാര്യം പറഞ്ഞു. പിന്നീട് അപ്പുവിൻ്റെ അടുത്ത് വന്ന് ഹരി കുശലം പറയുകയായിരുന്നു. കുഞ്ഞിൻ്റെ പേരിൽ ചടങ്ങും ചടങ്ങിനെ കുറിച്ചൊക്കെ സംസാരിക്കുകയായിരുന്നു. പിന്നെ കാണുന്നത് അടുക്കളയിൽ ദേവിയോട് ഒരുപാട് കാര്യങ്ങൾ പറയുകയായിരുന്നു കാർത്തു ചേച്ചി. ഇതൊന്നും ദേവി കേൾക്കുന്നുണ്ടായിരുന്നില്ല. ഏതോ ലോകത്തായിരുന്നു ദേവി. പിന്നീട് അഞ്ജു വന്ന് ശിവന് ചായ എടുത്ത് പോവുമ്പോൾ ദേവി ഹരിയെ കുറിച്ച് സംസാരിച്ചു. ഇത് കേട്ട് ഒന്നും പറയാനാകാതെ നിൽക്കുകയായിരുന്നു അഞ്ജു.ഇതോടെഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയായിരുന്നു.

2/5 - (1 vote)