ഉമ്മൻ‌ചാണ്ടി സാറിനെ അനുകരിച്ച ഒരു കുട്ടി കുറുമ്പൻ; കുഞ്ഞിന്റെ അനുകരണം കണ്ടു പൊട്ടിച്ചിരിക്കുന്ന ജനപ്രിയനേതാവ്.!! | Cute Baby Boy Acting Oommenchandi Viral Video

Cute Baby Boy Acting Oommenchandi Viral Video : മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി ഇന്ന് പുലർച്ചെ നാലരക്കാണ് ലോകത്തോട് വിടവാങ്ങിയത്. ക്യാൻസർ രോഗബാധിതനായ ഇദ്ദേഹം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മര ണം സംഭവിച്ചത്. പ്രഷറിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് വളരെ പെട്ടെന്ന് വീടിനടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയും അധികം വൈകാതെ മര ണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഇദ്ദേഹത്തിൻറെ മകൻ ചാണ്ടി ഉമ്മനാണ് സോഷ്യൽ മീഡിയയിലൂടെ ഉമ്മൻചാണ്ടിയുടെ മര ണ വിവരം ലോകത്തെ അറിയിച്ചത്. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ടുദിവസത്തെ ദുഃഖാചരണവും ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തിൻറെ സ്വദേശമായ പുതുപ്പള്ളി പള്ളിയിൽ വച്ചാകും സംസ്കാര ചടങ്ങുകൾ നടക്കുക.

കോട്ടയത്തെ കൊച്ചു ഗ്രാമമായ പുതുപ്പള്ളി എന്ന പ്രദേശത്തെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പുസ്തകത്താളുകളിൽ അടയാളപ്പെടുത്തിയതിൽ ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിന് ഉള്ള സ്ഥാനം എടുത്തു പറയേണ്ടത് തന്നെയാണ്. 56 തവണ എംഎൽഎയായി തുടർന്ന് ഇദ്ദേഹം എന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവ് തന്നെയായിരുന്നു. വ്യത്യസ്തമായ ശബ്ദവും അതിലുപരി സാധാരണക്കാരനെ കേൾക്കുവാനുള്ള മനസ്സുമായിരുന്നു ഈ ജനനേതാവിനെ ആളുകൾക്കിടയിൽ

സുപരിചിതനാക്കി മാറ്റിയത്. ഉമ്മൻചാണ്ടിയെ അനുകരിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിന്ന കലാകാരനാണ് മിമിക്രി താരം കോട്ടയം നസീർ. പലരും ഉമ്മൻചാണ്ടിയുടെ ശബ്ദവും വേഷവും ഒക്കെ അനുകരിച്ചിട്ടുണ്ടെങ്കിലും മുഖഭാവം അതേപടി പകർത്തുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്

എന്നാൽ വളരെ കുറച്ച് നാളുകൾക്കു മുൻപുള്ള ഒരു വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. അമ്മയുടെ കയ്യിലിരുന്ന് ഒരു കൊച്ചു കുരുന്ന് ഉമ്മൻചാണ്ടിയുടെ മുഖഭാവം അതേപോലെ ക്യാമറയ്ക്ക് മുന്നിൽ പകർന്നാടുന്നതാണ് വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ ഭാര്യക്കൊപ്പം നിന്ന് ആ വീഡിയോ ആസ്വദിക്കുന്ന ഉമ്മൻചാണ്ടിയെയും കാണാൻ കഴിയുന്നു. തന്നെ അനുകരിക്കുന്നത് ആരായാലും അവരെ വിമർശിക്കുകയോ പരിഹസിക്കുകയും ചെയ്യാതെ തൻറെ തോളൊപ്പം ചേർത്ത് നിർത്തുവാൻ ഇഷ്ടപ്പെട്ട ഒരാൾ കൂടിയാണ് ഉമ്മൻചാണ്ടി എന്ന് വ്യക്തമായി കഴിഞ്ഞ കാര്യമാണ്.

Rate this post