സത്യങ്ങൾ മനസിലാക്കി ഹരി എല്ലാം കൈവിട്ട് ബാലൻ; സത്യമറിഞ്ഞ ഞെട്ടലിൽ സാന്ത്വനം കുടുംബം.!! | Santhwanam Today Episode July 13 Malayalam

Santhwanam Today Episode July 13 Malayalam : മലയാളത്തിലെ സീരിയലുകളിൽ ഏറ്റവുമധികം സോഷ്യൽ മീഡിയ ആരാധകരുള്ള സീരിയലായ സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്നത് ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ്. സീരിയൽ തുടങ്ങുമ്പോൾ തന്നെ നെട്ടോട്ടമോടുന്ന ബാലേട്ടൻ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുകയാണ്. ഹരിയുടെ ബിസിനസ് ആവശ്യത്തിനായി 15 ലക്ഷം എങ്ങനെ ഒരുക്കുമെന്ന വിഷമത്തിൽ

ഇന്നലത്തെ ഭാഗം അവസാനിച്ചത്. ദേവിയോട് സംസാരിച്ച ശേഷം ബാലേട്ടൻ എത്തിയപ്പോൾ കണ്ണൻ പുതിയ കോഴ്സിൻ്റെ കാര്യം പറയുകയാണ്. അതൊക്കെ കേട്ട ബാലന് എന്ത് ഉത്തരം നൽകണമെന്നറിഞ്ഞില്ല. കുറച്ച് സമയം പുറത്ത് വരാന്തയിൽ വന്നിരിക്കുമ്പോൾ ദേവി വന്ന് ബാലേട്ടൻ്റെ മനസിലെന്താണെന്ന് ചോദിച്ചു. അപ്പോൾ അവൻ്റെ സുഹൃത്ത് മഞ്ജിമയും തുടങ്ങാൻ പോവുന്ന പുതിയ കമ്പനിയെ കുറിച്ച് ദേവിയോട് പറഞ്ഞു. അതിന് വേണ്ട 15 ലക്ഷം അവൻ ചോദിച്ചത് പറഞ്ഞപ്പോൾ ദേവി ആകെ ഞെട്ടിത്തരിച്ചു പോയി.

അവൻ്റെ ആവശ്യം വേണ്ടതാണെന്നും, പക്ഷേ എന്തു ചെയ്യും എന്ന ആശങ്കയിലാണ് രണ്ടു പേരും. അപ്പോഴാണ് അഞ്ജുവും ശിവനും വന്നത്. അവരോട് ബിസിനസ് കാര്യങ്ങളൊക്കെ കുറച്ച് ഗൗരവത്തോടെ സംസാരിക്കുന്നു. പിന്നീട് എന്തോ പറയാനുണ്ടെന്ന പോലെ നിന്നെങ്കിലും പിന്നെ ഒന്നുമില്ലെന്ന് പറഞ്ഞ് നിർത്തി കളഞ്ഞു.ഇത് കേട്ട അഞ്ജുവിനും ശിവനും ആകെ ടെൻഷനായി. നമ്മൾ 8 ലക്ഷം കടമെടുത്ത കാര്യം ബാലേട്ടൻ അറിഞ്ഞിട്ടുണ്ടാവുമെന്നാണ് അഞ്ജു പറയുന്നത്. ഇത് അറിഞ്ഞാൽ നമ്മെ എല്ലാവരും

ഒറ്റപ്പെടുത്തുമെന്നുമാണ് അവർക്ക് വേവലാതി. ബാലേട്ടനും ദേവിയും സംസാരിക്കുന്നിടത്ത് ഹരി എത്തുകയാണ്. 15 ലക്ഷം എപ്പോൾ കിട്ടുമെന്നാണ് ഹരിക്ക് അറിയേണ്ടത്. പെട്ടെന്ന് വേണമെന്നും, മോളുടെ പേര് വിളിക്ക് മുന്നിൽ വേണമെന്നുമാണ് ഹരിയുടെ ആവശ്യം. ഇതൊക്കെ കേട്ട ബാലൻ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് മഞ്ജിമയുടെ ഫോൺ ഹരിയ്ക്ക് വരുന്നത്. ഹരിയോട് പണം ശരിയായോ എന്നും, പെട്ടെന്ന് തന്നെ പുതിയ ബിസിനസ് തുടങ്ങണമെന്നും പറയുന്നു. ഇതിനിടയിൽ ശിവനും അഞ്ജലിയും ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് ഡോറിൽ ആരോ മുട്ടുന്നത് കേൾക്കുന്നത്. തുറന്നപ്പോൾ ബാലേട്ടൻ ആയിരുന്നു. ബാലേട്ടനെ കണ്ടപ്പോൾ ശിവനും അഞ്ജുവും ടെൻഷനടിച്ചു നിൽക്കുന്നതോടെ ഇന്നത്തെ എപ്പിസോഡ് അവസാനിക്കുകയാണ്.

3/5 - (3 votes)