ലണ്ടനിൽ മമ്മൂട്ടിയെ കണ്ട യൂസഫലി ചെയ്തത്.!! സൗഹൃദം പുതുക്കി മമ്മുട്ടിയും യൂസഫലിയും ലണ്ടനിൽ.!! | Mammutty With Yousaf Ali At London Entertainment News

Mammutty With Yousaf Ali At London Entertainment News : മലയാളത്തിൽ ഏറെ ആരാധകരുള്ള രണ്ടു താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും. ഇരുവരും സാമൂഹ്യകാര്യ പ്രവർത്തനങ്ങളിൽ അടക്കം സജീവമായാണ് ഇടപെടുന്നത്. ഇപ്പോൾ ആത്മസുഹൃത്തുക്കളായ മമ്മൂട്ടിയും യൂസഫലിയും ലണ്ടനിൽ വെച്ച് കണ്ടുമുട്ടിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അവിചാരിതമായാണ് ഇരുവരും ലണ്ടനിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മമ്മൂട്ടി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം കുറച്ചു ദിവസം മുൻപാണ് ലണ്ടനിൽ എത്തിയത്. അവിടെ സമയം ചിലവഴിക്കുന്നതിനിടയാണ് അവിചാരിതമായി യൂസഫലിയെ കണ്ടത്. പിന്നീട് ഇരുവരും കുറച്ച് അധികം നേരം ഒന്നിച്ച് സമയം ചെലവഴിച്ച ശേഷമാണ് പിരിഞ്ഞതെന്നും റിപ്പോർട്ടുകൾ ഉണ്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സിനിമാരംഗത്തുള്ള കലാകാരന്മാർക്ക് യുഎഇ ഗോൾഡ്

വിസ നൽകാൻ തീരുമാനിച്ചപ്പോൾ ആദ്യമായി ഗോൾഡൻ വിസ ലഭിച്ച വ്യക്തികൾ മമ്മൂട്ടിയും മോഹൻലാലും. അതിന് അവരെ പ്രാപ്തമാക്കിയത് യൂസഫലിയുടെ ഇടപെടൽ ആണെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. മമ്മൂട്ടിയുമായി തികഞ്ഞ ആത്മബന്ധമാണ് യൂസഫലി കാത്തുസൂക്ഷിക്കുന്നത്. അടുത്തിടെ യൂസഫലിയുടെ സഹോദരൻ എം എ അഷ്റഫലിയുടെ മകളുടെ വിവാഹത്തിന് താരം കുടുംബസമേതം ആണ് എത്തിയിരുന്നത്. മമ്മൂട്ടിക്ക് പുറമേ മോഹൻലാൽ, ജയറാം, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരും

തങ്ങളുടെ കുടുംബത്തോടൊപ്പം ചടങ്ങുകൾക്ക് സാന്നിധ്യം അറിയിച്ചിരുന്നു ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വ്യാപകമായ പ്രചരിച്ചിരുന്നതിന് പിന്നാലെയാണ് മമ്മൂട്ടിയും യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടിയതിന്റെ വീഡിയോയും ആളുകൾ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ എപ്പോഴും യൂസഫലിയെ പറ്റിയുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യം തന്നെയാണ് ലഭിക്കുന്നത്. കോടീശ്വരൻ ആയിട്ട് പോലും പാവപ്പെട്ടവർക്ക് വേണ്ടിയും സഹായം അഭ്യർത്ഥിച്ച് മുന്നിൽ എത്തുന്നവർക്ക് വേണ്ടിയും തങ്ങളാൽ കഴിയുന്ന പ്രവർത്തിയൊക്കെ യൂസഫലി ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ പാവങ്ങളുടെ തമ്പുരാൻ എന്നാണ് യൂസഫലി അറിയപ്പെടുന്നത്.

Rate this post