ഗർഭിണിയോന്ന്? പേളി മറുപടി പറഞ്ഞു മക്കളെ.!! അമ്മയുടെ വയറ്റിൽ കുഞ്ഞു വാവ; അച്ഛന്റെ വയറ്റിൽ ദോശയെന്ന് നില.!! | Pearly Maneey Pregnancy Reveal Video Entertainment

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേർളിമാണി. നടിയായും, അവതാരികയായും, മോഡലായും തിളങ്ങിയിരുന്ന താരമാണ് പേർളി. എന്നാൽ മലയാളം ബിഗ്ബോസ് ഒന്നാം സീസണിൽ വന്നതോടെ ടെലിവിഷൻ പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായ താരമായി മാറുകയായിരുന്നു പേർളി. ബിഗ്ബോസിൽ വച്ച് ശ്രീനിഷുമായുള്ള പ്രണയവും, പിന്നീട് പേർളിയുടെയും

ശ്രീനിഷിൻ്റെയും വിവാഹവുമൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു. എല്ലാ താരങ്ങളെയും പോലെ തന്നെ പേർളിയും യുട്യൂബ് ചാനൽ തുടങ്ങുകയും ചെയ്തിരുന്നു. അതിലായിരുന്നു താരം താരത്തിൻ്റെ എല്ലാ വിശേഷങ്ങളും പങ്കുവച്ചിരുന്നത്. വിവാഹം കഴിഞ്ഞതിനു ശേഷം മകളെ ഗർഭിണിയായപ്പോഴുള്ള വിശേഷങ്ങളൊക്കെ ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. പേർളിയുടെ പ്രസവം സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കി മാറ്റിയിരുന്നു. 2017 മാർച്ചിൽ നില ബേബി പിറന്നപ്പോൾ നിലയുടെ ഓരോ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു.

ഇപ്പോൾ താരം അഭിനയ രംഗത്തുനിന്നൊക്കെ വിട്ട് ശ്രീനിഷിൻ്റെയും മകളുടെയും കൂടെ സുഖകരമായി ജീവിച്ചു വരികയാണ്. പേർളിയുടെ പല പോസ്റ്റുകൾ കണ്ടും ആരാധകർ ചോദിക്കാറുണ്ട് പേർളി ഗർഭിയാണോ എന്ന്. പേർളി വീണ്ടും ഗർഭിണിയാണെന്ന് സമൂഹമാധ്യമങ്ങളിൽ പലതവണയായി വന്ന വാർത്തയായിരുന്നു. എന്നാൽ അതിനൊക്കെ മറുപടിയുമായി താരം എത്താറുമുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരുടെ

സംശയം ഇതുതന്നെയായിരുന്നു. പേർളി വീഡിയോകളിൽ പ്രത്യക്ഷപ്പെടുമ്പോൾ വയറിന് മുകളിൽ മാത്രമാണ് കാണിക്കുന്നതെന്നായിരുന്നു ഒരു കൂട്ടം കമൻറുകൾ.എന്നാൽ ഇതിനെല്ലാം മറുപടിയായി പേർളി തൻ്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. രസകരമായ ഒരു വീഡിയോ ആയിരുന്നു അത്. ഡബിൾ റോളിൽ വന്ന് തമാശാ രൂപേണ പേർളി ആ സത്യം വെളിപ്പെടുത്തി. മൂന്നുമാസം ഗർഭിണിയാണെന്നും, അതു കൊണ്ടാണ് ഇപ്പോൾ കൂടുതൽ വീഡിയോകൾ ചെയ്യാത്തതെന്നും, നമുക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം എന്നു പറഞ്ഞു കൊണ്ടാണ് പേർളിയും ശ്രീനിയും വീഡിയോ അവസാനിപ്പിച്ചത്.

Rate this post