അപ്പുവിനെ തെറ്റിദ്ധരിപ്പിച്ച് തമ്പി…ബാലന്റെ അസുഖത്തിൽ വേവലാതി കൊണ്ട് ദേവി…സാന്ത്വനം സങ്കടമഴ പെയ്യിക്കുന്നു…| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മലയാളികളെയാകെ മിനിസ്‌ക്രീനിലേക്ക് ഉറ്റുനോക്കാന്‍ പഠിപ്പിച്ച പരമ്പരയാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ പശ്ചാത്തലത്തിലെ തിരക്കഥയെ റിയലിസ്റ്റിക്കായി സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. കൂടാതെ സോഷ്യല്‍മീഡിയയിലും മിനിസ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും ആളുകള്‍ക്ക് ആഘോഷിക്കാന്‍ ഒത്തിരി കഥാപാത്രങ്ങളേയും പരമ്പര സമ്മാനിച്ചു. പരമ്പരയില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ജോഡികളാണ് ശിവനും അഞ്ജലിയും. ശിവാഞ്ജലിയുടെ പ്രണയവും മറ്റും കൊടുങ്കാറ്റ് പോലെയാണ്

പ്രേക്ഷകരിലേക്കെത്തിയത്. ഇപ്പോഴിതാ പരമ്പരയിലെ പുതിയ പ്രശ്‌നമാണ് പ്രേക്ഷകരെ മുള്‍മുനയിലേക്ക് നിര്‍ത്തുന്നത്. നെഞ്ചുവേദനയെ തുടർന്ന് ഹോസ്പിറ്റലിലായ ബാലന്റെ അടുത്ത് നിൽക്കുന്ന ദേവിയും ഹരിയും ശിവനും, മറുഭാഗത്ത് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യാൻ നിൽക്കുന്ന അപ്പുവും തമ്പിയും. ഒരു വശം അഞ്ജുവും കണ്ണനും . ഹോസ്പിറ്റലിലെ വിവരമറിയാതെ നിൽക്കുന്ന അഞ്ചുവിനെയും കണ്ണനെയും പരിപാടിക്ക് കാണാത്തത് കൊണ്ട് വിളിക്കുകയാണ് അപ്പു. എന്തുപറയണം എന്ന് അറിയാത്ത അഞ്ചു കണ്ണന്റെ വാക്ക് കേട്ട് കോൾ എടുത്തില്ല ഈ അവസരം മുതലെടുക്കുകയാണ് തമ്പി.

അവർ മനഃപൂർവം കോൾ എടുക്കാതെ ഇരിക്കുന്നു, ഇത് അപമാനം ആകുമെന്നും അപ്പുവിനോട്‌ തമ്പി പറയുന്നു. അപ്പുവിന്റെ മനസ്സിൽ ദേഷ്യം കുത്തിവെക്കുകയാണ് തമ്പി.വളരെ ചെറിയ സമയം കൊണ്ട് മലയാളിപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയാണ് സാന്ത്വനം. കുടുംബപശ്ചാത്തലത്തിൽ പോവുന്ന സീരിയൽ ഓരോ എപ്പിസോഡ് കഴിയുമ്പോഴും സംഭവബഹുലമാവുകയാണ്. കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തിനിടയിലും കാഴ്ചക്കാരുണ്ട് സാന്ത്വനത്തിന്. അവിഹിതമോ അമ്മായിയമ്മ പോരോ സീരിയലിൽ ഇല്ല.

സാധാരണക്കാർക്ക് ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് സീരിയൽ പറയുന്നത്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്സിന്‌റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേഷണമുണ്ട് . തമിഴ് പതിപ്പിനെ ആധാരമാക്കിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. നല്ല പ്രതികരണമാണ് മറ്റുള്ള ഭാഷകളിൽ നിന്നും ലഭിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയുടെ മുൾനാമ്പുകൾ വിടർത്തി മാത്രമേ സീരിയൽ ഓരോ എപ്പിസോഡും അവസാനിപ്പിക്കാറുള്ളു.

1/5 - (1 vote)