കുഞ്ഞു ധ്വനിയുമായി ലൊക്കേഷനിലേക്ക്;പ്രിയതാരം മൃദുല വിജയ് ; പ്രേക്ഷകർക്കിടയിൽ വൈറലായി വീഡിയോ.|Mrithula Vijay With Baby Viral Video Malayalam

Mrithula Vijay With Baby Viral Video Malayalam : കുടുംബ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. ടെലിവിഷൻ പരമ്പരകളിലെ സജീവ സാന്നിധ്യമാണ് താരം കൂടാതെ സോഷ്യൽ മീഡിയയിലൂടെയും തന്റെ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.ശ്രീലക്ഷ്മി എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. താരത്തിന് വിവാഹം ചെയ്തിരിക്കുന്നത് നടൻ യുവാക്കൃഷ്ണയാണ്. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം.

തിരുവനന്തപുരത്തെ ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയ വളരെയധികം ആഘോഷിച്ചിരുന്നു. ഇരുവരും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികയും നായകനും ആണ്. 2015 മുതൽ നിരവധി പരമ്പരകളിലൂടെ പ്രേക്ഷകർക്കു മുൻപിൽ മൃദുല വിജയ് എത്താറുണ്ട്. കല്യാണസൗഗന്ധികം, കൃഷ്ണ, തുളസി, മഞ്ഞുരുകും കാലം , ഭാര്യ, പൂക്കാലം വരവായി , തുമ്പപ്പൂ

റാണി രാജ ഇവയെല്ലാം താരം വേഷമിട്ടപരമ്പരകളാണ്. ഈ പരമ്പരയിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് മൃദുല അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ മറ്റൊരു വീഡിയോ ആണ് പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്. തന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുള്ള ഒരു വീഡിയോ ആണിത്. മൃദുലയുടെയും യുവാക്കൃഷ്ണയുടെയും ഏക മകളാണ് ധ്വനി. ധ്വനിയുമായുള്ള വീഡിയോകൾ എല്ലായിപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. താരപുത്രിയെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിലെ ഒരു കഥാപാത്രമായി കുഞ്ഞുധ്വനിയും എത്തിയിരുന്നു.
അച്ഛനും മകളും ചേർന്ന് ആദ്യം അഭിനയിച്ച പരമ്പര മഞ്ഞിൽ വിരിഞ്ഞ പൂവാണ്. 39 ദിവസം മാത്രമാണ് ധ്വനിക്ക്

അപ്പോൾ പ്രായം ഉണ്ടായിരുന്നത്. ഇപ്പോൾ ഇതാ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ മൃദുല ധ്വനിയെ തോളത്ത് എടുത്തിരിക്കുന്നതാണ്. ഒരു പരിപാടിക്ക് പോയപ്പോൾ എടുത്ത വീഡിയോ ആണ് ഇതെന്ന് വീഡിയോ ശ്രദ്ധിക്കുമ്പോൾ മനസ്സിലാക്കുന്നു. അമ്മയും മകളും വളരെ സുന്ദരിയായി തന്നെയാണ് വീഡിയോയിൽ ഉള്ളത്.

Rate this post