ഇതാണ് ഞങ്ങളുടെ വീട്; പ്രേക്ഷകർക്ക് വേണ്ടി തങ്ങളുടെ ഹോം ടൂർ ചെയ്ത് അപ്സരരത്നാകരനും ആൽബി ഫ്രാൻസിസും.| Apsara Albin New Home Malayalam

Apsara Albin New Home Malayalam : പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു അഭിനയത്രിയാണ് അപ്സരത്നകരൻ. സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത് ജയന്തിയാണ് ഈ പരമ്പരയിലെ നെഗറ്റീവ് റോൾ അവതരിപ്പിക്കുന്നത്. പരമ്പരയിൽ ഇല്ലത്തി വേഷം ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ അപ്സര ഒരു പാവമാണ്. എല്ലാവരോടും സ്നേഹവും അനുകമ്പയും സഹതാപവും ഉള്ള ഒരു വ്യക്തിയാണ് അപ്സര. താരം തന്നെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും

ആരാധകർക്കു മുൻപിൽ കൊണ്ടുവരാറുണ്ട്. കഴിഞ്ഞവർഷം ഡിസംബറിൽ ആയിരുന്നു താരത്തിന്റെ വിവാഹം നടന്നത്.ചോറ്റാനിക്കരയിൽ വച്ചായിരുന്നു വിവാഹം. നടനും സംവിധായകനും ആയ ആൽബി ഫ്രാൻസിസ് ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും ദാമ്പത്യം വളരെ സുന്ദരമാണ്. ഇവരുമായുള്ള കളിയും ചിരിയും തമാശകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകരുടെ ആഗ്രഹപ്രകാരം ആൽബി തന്റെ വീടിന്റെ ഹോം ടൂർ വീഡിയോ ചെയ്തിരിക്കുകയാണ്.യൂട്യൂബിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ആൽബി ഫ്രാൻസിസിനൊപ്പം

ആണ് താരം വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോക്കിടയിലുള്ള ഇരുവരുടെയും കളിയും ചിരിയും തമാശയും എല്ലാം പ്രേക്ഷകരുടെ മനസ്സിലും സന്തോഷം നിറയ്ക്കുന്നു.ഇരുവരും നിൽക്കുന്ന വീട് സ്വന്തം വീടല്ല, വാടകയ്ക്ക് എടുത്തതാണ്. വീടിന്റെ കാർപോർച്ച്, സിറ്റൗട്ട്,റൂമുകൾ അടുക്കള എന്നിവയെല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ഞങ്ങളുടെ ഫേവറേറ്റ് ഇടമാണ് സിറ്റൗട്ട് എന്നും മഴയുള്ളപ്പോൾ ഇവിടെ വന്ന് ഇരുന്നു

കാപ്പി കുടിക്കാറുണ്ട് എന്നും എല്ലാം അപ്സര പറയുന്നു.അതുപോലെ വീട്ടിലെ എല്ലാ പണികളും ചെയ്യുന്നത് ഞാനാണെന്നും ആൽബി ഒന്നും ചെയ്യാറില്ല എന്നും വീഡിയോക്കിടയിൽ അപ്സര പറയുന്നു. വീട്ടിലെ ഓരോ മുക്കും മൂലയും പ്രേക്ഷകർക്ക് വേണ്ടി അപ്സര പരിചയപ്പെടുത്തുന്നുണ്ട്. വളർത്തുന്ന മീനുകളെ പറ്റിയും സംസാരിക്കുന്നു. അതുപോലെ ആൽബിക്ക് ക്ക് ഏറ്റവും പ്രിയപ്പെട്ട മുറിയും, ബാൽക്കണിയും ടെറസ്സും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rate this post