കൃഷ്നസ്റ്റോഴ്സിനെ തകർക്കാൻ അപർണ സ്റ്റോഴ്സിനാകുമോ? ബാലേട്ടന്റെ തണലിൽ നിന്നും ഹരി തനിയെ പറക്കുന്നോ? സംഘർഷഭരിത മുഹൂർത്തങ്ങളുമായി സാന്ത്വനം.| Santhwanam Today Episode Malayalam

Santhwanam Today Episode Malayalam : മിനിസ്ക്രീലെ നമ്പർ വൺ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. സോഷ്യൽ മീഡിയയിലടക്കം നിരവധി ഫാൻ പേജുകളും ആരാധകരും സാന്ത്വനം സീരിയലിനുണ്ട്.കുടുംബബന്ധങ്ങളുടെ സ്നേഹവും കരുതലും പ്രമേയമാക്കിയ ഈ പരമ്പര പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയൽ തന്നെയാണ്. ഇന്ന് ഏഷ്യാനെറ്റിൽ പോസ്റ്റ്‌ ചെയ്യപ്പെട്ട സാന്ത്വനത്തിന്റെ പുതിയ പ്രൊമോ വീഡിയോ അല്പം സംഘർഷഭരിതമാണ്.

അപർണ്ണ സ്റ്റോർസിന്റെ വളർച്ച ഇനി കൃഷ്ണ സ്റ്റോർസിന് ഒരു തളർച്ചയാകുമോ? അപർണ്ണയുടെ ഫ്ലെക്സുകൾ പതിപ്പിച്ച പരസ്യങ്ങൾ കൃഷ്ണ സ്റ്റോർസിന്റെ പുതിയ സംരഭമാണ് അതെന്ന് വിശ്വസിപ്പിക്കാൻ വേണ്ടിയുള്ള ചതി ആയിരുന്നോ?കുടുംബബന്ധങ്ങളിൽ ഇനിയത് എങ്ങനെ പ്രതിഫലിക്കും എന്ന് തുടങ്ങിയ ചോദ്യങ്ങൾ ഉയർത്തിയാണ് പുതിയ എപ്പിസോഡിന്റെ പ്രൊമോ പുറത്തുവന്നിരിക്കുന്നത്.ഇന്ന് പോസ്റ്റ്‌ ചെയ്യപ്പെട്ട പ്രോമോ വീഡിയോ

വളരെ പെട്ടെന്ന് തന്നെ വൈറലായി മാറി. എന്നാൽ ബാലേട്ടന് നെഞ്ചുവേദന വന്നത് ബാലിശമായ കാരണം കൊണ്ടാണെന്നും കമന്റ്‌ ബോക്സിൽ ആരാധകർ ഉന്നയിക്കുന്നുണ്ട്. പുതിയ വഴിത്തിരിവുകൾക്കും സ്നേഹനിമിഷങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുകയാണ് ഇപ്പോൾ സാന്ത്വനത്തിന്റെ ആരാധകർ. ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിലൊന്നായ സാന്ത്വനം സോഷ്യൽ മീഡിയയുടെയും പ്രിയ പരമ്പരയാണ്. നിരവധി ഫാൻ പേജുകളാണ് ഈ പരമ്പരയ്ക്ക് സോഷ്യൽ മീഡിയയിൽ തന്നെ ഉള്ളത്. ശിവാഞ്ജലി ജോഡി കുടുംബപ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും

ഒരുപോലെ പ്രിയപ്പെട്ട ജോഡിയാണ്. ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാവുകയും സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്ത ഒന്നാണ് ശിവാഞ്ജലി പ്രണയം. ഊഷ്മളമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര മികച്ച പ്രേക്ഷകപ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. 2020 ൽ ആരംഭിച്ച ഈ സീരിയൽ 660 ഓളം എപ്പിസോഡുകൾ പിന്നിട്ട് വിജയകരമായി പ്രേക്ഷകമനസ്സിൽ ഇടം നേടി യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്.

1/5 - (1 vote)