മഞ്ഞ സാരിയിൽ അത് സുന്ദരിയായ താരത്തെ കണ്ടോ ? നാടൻ പെണ്ണായി സീരിയൽ താരം അനു മോൾ ..| Actress Anu Mol Inauguration Viral video Malayalam

Whatsapp Stebin

Actress Anu Mol Inauguration Viral video Malayalam : സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രിയ താരമാണ് അനുമോൾ. സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും സീരിസുകളിലുമൊക്കെയായി നിറഞ്ഞു നിൽക്കുന്ന താരം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയത് ഫ്ലവേഴ്സിലെ സ്റ്റാർ മാജിക്‌ എന്ന ഷോയിലൂടെ ആണ്. അനുമോൾ അനുക്കുട്ടി എന്നൊക്കെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് എങ്കിലും യഥാർത്ഥ പേര് അനു മോൾ ആർ എസ് കാർത്തു എന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അനുക്കുട്ടി അനുമോൾ എന്നൊരു യൂട്യൂബ് ചാനലും താരത്തിനുണ്ട്.

ചാനലിലൂടെ തന്റെ വിശേഷങ്ങളെല്ലാം അനു തന്റെ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിലും താൻ പങ്ക് വെക്കുന്ന ചിത്രങ്ങളും വീഡിയോകാലുമെല്ലാം വേഗം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴുതാ ഒരു ജ്വലറി ഉദ്ഘടനത്തിന് എത്തിയ അനുമോളുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറൽ ആകുന്നത്. മഞ്ഞ പട്ട് സാരിയും പച്ച ബ്ലൗസും ഒക്കെ ഇട്ട് മുല്ലപ്പൂ ചൂടി നാടൻ സുന്ദരിയായാണ് അനു ഉദ്ഘടനത്തിനെതിയത് നിരവധി ആരാധകരാണ് താരത്തെ കാണാനും സെൽഫി എടുക്കാനും ചുറ്റും കൂടിയത്. തിരുവനന്തപുരം ജില്ലയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന അനു വളരെ അപ്രതീക്ഷിതമായാണ് മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. മഴവിൽ മനോരമയിലെ സംഗമം

എന്ന സീരിയലിലൂടെയാണ് അനു അഭിനയജീവിതത്തിനു തുടക്കമിട്ടത്. പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമാകാൻ അനുവിന് കഴിഞ്ഞു. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷം ആണ് അനു സീരിയലിൽ അഭിനയിക്കുന്നതിനേക്കാൾ പ്രശസ്തയായത് എന്നതാണ് വാസ്തവം. സ്വഭാവികമായ പെരുമാറ്റവും നിഷ്കളങ്കമായ പെരുമാറ്റവും എല്ലാം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന അനുമോൾ കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഒരേ പോലെ പ്രിയപ്പെട്ടവളാണ്. സിനിമയിൽ അഭിനയിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണിപ്പോൾ താരം.

മുൻപ് 2 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അനുവിന്റെ ഇനി റിലീസ് ആകാനുള്ള ചിത്രം മഹേഷും മാരുതിയും എന്ന ആസിഫ് അലി ചിത്രമാണ്. ഈ ചിത്രത്തിലേക്കുള്ള ക്ഷണവും സ്റ്റാർ മാജിക്കിലൂടെയാണ് സംഭവിച്ചതെന്നാണ് അനു പറയുന്നത്. സ്റ്റാർ മാജിക്കിൽ അതിഥി ആയെത്തിയ മണിയൻപിള്ള രാജു ആണ് അനുവിന് ഷോയ്ക്കിടയിൽ ഇങ്ങനൊരു ചാൻസ് വാഗ്ദാനം ചെയ്തത്. ചെറിയ ഒരു റോൾ ആയിരുന്നു അത് എങ്കിലും അനുവിനെ കാസ്റ്റ് ചെയ്തതോടെ കഥാപാത്രത്തിന് കുറച്ചു കൂടുതൽ പ്രാധാന്യം കൊടുക്കുകയായിരുന്നു.

Rate this post