ബാലനോട് കണ്ണൻ ചെയ്ത ക്രൂരത സഹിക്കാനാവാതെ ശിവൻ.!! അനിയനെ സാന്ത്വനത്തിലിട്ടു തല്ലി ഓടിക്കുമ്പോൾ; സത്യം തുറന്നു പറഞ്ഞു ദേവി.!! | Santhwanam Today Episode December
Santhwanam Today Episode December : ഏഷ്യാനെറ്റ് സീരിയലിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന സീരിയലാണ് സാന്ത്വനം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ജയന്തി വന്ന് അപ്പുവിൻ്റെ മനസിൽ പലതും പറഞ്ഞ് തമ്മിലടിപ്പിക്കാൻ നോക്കിയതായിരുന്നു. ജയന്തി പോയപ്പോൾ, ജയന്തി പറഞ്ഞതോർത്ത് മനസിൽ പലതും ആലോചിക്കുകയാണ്. പിന്നീട് റൂമിൽ പോയി അപ്പു ഹരി ജോലിക്ക് പോകാൻ തയ്യാറാണെന്ന മെയിൽ അയച്ചുകൊടുത്തു. ഹരി അറിയാതെയാണ്
അപ്പു ഇതൊക്കെ ചെയ്യുന്നത്. അപ്പോഴാണ് ഹരികയറി വരുന്നത്. പുറത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കുന്ന ദേവൂട്ടിയോട് മമ്മി എവിടെയെന്ന് ചോദിച്ചപ്പോൾ, റൂമിലുണ്ടെന്ന് പറയുന്നു.ഉടൻ തന്നെ റൂമിലേയ്ക്ക് പോയി ഹരി ദേഷ്യത്തിൽ എൻ്റെ കാര്യങ്ങൾ തീരുമാനിക്കാൻ നിനക്കെന്താണ് അവകാശമെന്നും, എന്നോട് ചോദിക്കാതെ എനിക്ക് ജോലിക്ക് വരാൻ താൽപര്യമുണ്ടെന്ന് പറയാൻ നിന്നോടാരാണ് പറഞ്ഞതെന്ന് ഹരി ചോദിക്കുന്നു. നമ്മൾക്ക് മാത്രമാണ് ഒന്നുമില്ലാത്തതെന്നും, അത് നീ ഓർക്കണമെന്നും, എല്ലാവരും അവരവരുടെ കാര്യങ്ങൾ
നോക്കി ജീവിക്കാൻ തുടങ്ങിയെന്നും, ഇത്രയും പ്രായമായിട്ടും നിനക്കൊരു മാറ്റവുമില്ലെന്നും, കണ്ണൻ ചെറുപ്രായത്തിൽ തന്നെ എത്ര വലിയ ബിസിനസാണ് തുടങ്ങാൻ പോകുന്നതെന്ന് തുടങ്ങി പലതും അപ്പു പറഞ്ഞപ്പോൾ, എൻ്റെ കാര്യം നോക്കാൻ എനിക്കറിയാമെന്നും പറഞ്ഞ് ദേഷ്യത്തിൽ പറഞ്ഞപ്പോൾ, നമ്മൾ തമ്മിലുള്ള പ്രശ്നം നമ്മൾ തീർത്താൽ മതിയെന്നും, ഒച്ചയെടുത്ത് എല്ലാവരെയും അറിയിക്കേണ്ടെന്ന് പറയുകയാണ് അപ്പു. പിന്നീട് ദേഷ്യത്തിൽ ഹരി കടയിലേക്ക് പോയി. രാത്രിയായപ്പോൾ എല്ലാവരും വീട്ടിൽ എത്തിയ ശേഷം ഭക്ഷണത്തിന് ഇരുന്നതായിരുന്നു. അപ്പോഴാണ് ഹരിയും അപ്പുവും ദേഷ്യത്തിൽ നിൽക്കുന്നത്. എന്താടാ ഹരി നിനക്കൊരു വിഷമം.
എനിക്ക് ആ ജോലിക്ക് പോകാൻ ഇഷ്ടമില്ലെന്ന് അറിഞ്ഞിട്ടും, എൻ്റെ അനുവാദമില്ലാതെ ഇവൾ എന്തിനാണ് ജോയിൻ ചെയ്യുമെന്ന് മെയിൽ അയച്ചത്. ഇവൾക്ക് എന്ത് അവകാശമാണ് അങ്ങനെ ചെയ്യാനെന്ന് പറഞ്ഞപ്പോൾ, ഞാൻ നിൻ്റെ ഭാര്യയാണെന്നും, നിൻ്റെ കുഞ്ഞിൻ്റെ അമ്മയാണെന്നും അപ്പു ദേഷ്യത്തിൽ പറയുകയായിരുന്നു. അപ്പോൾ ബാലേട്ടൻഅപ്പു പറഞ്ഞത് ശരിയാണെന്നും, നീ ആ ജോലിക്ക് ജോയിൻ ചെയ്യണമെന്നും പറയുകയായിരുന്നു. നിനക്കിഷ്ടമില്ലെങ്കിൽ നീ ജോലി മതിയാക്കി വന്നോയെന്ന് പറയുകയായിരുന്നു ബാലൻ. അപ്പോഴാണ് കണ്ണൻ ബാലനോട് ഞാൻ പറഞ്ഞ കാര്യം എന്തായെന്ന് ചോദിക്കുകയായിരുന്നു. ഇത്രയും ക്യാഷ് ആരും തരുന്നില്ലെന്നും, ഞാൻ എന്തു ചെയ്യണമെന്ന് നോക്കുകയാണ്. എനിക്ക് പെട്ടെന്ന് വേണമെന്നും, അതിനാൽ വീടിൻ്റെ പ്രമാണം വച്ച് തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ എന്ന് പറയുകയാണ് കണ്ണൻ. ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. അതിന് ഇപ്പോൾ വീട് എല്ലാവരുടെയും പേരിലാണെന്നും, അത് ചെയ്യാൻ കഴിയില്ലെന്നും പറന്നപ്പോൾ, അതെന്താ കഴിയാത്തതെന്നും, അമ്മയുള്ളപ്പോൾ എൻ്റെ പേരിലായിരുന്നല്ലോയെന്നും, തമ്പി സാറും, ശങ്കരമ്മാമയുമൊക്കെയുള്ളപ്പോൾ
അങ്ങനെയല്ലേ പറഞ്ഞതെന്ന് പറയുകയാണ് കണ്ണൻ. എല്ലാവരും ചേർന്ന് എന്നെ ചതിക്കുകയാണെന്ന് പറഞ്ഞ് കണ്ണൻ ദേഷ്യത്തിൽ റൂമിലേക്ക് പോയി. പിറകെ തന്നെ ശിവനും ഹരിയും ദേവിയും അഞ്ജുവുമൊക്കെ പോയി കണ്ണനെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചപ്പോൾ, കണ്ണൻ എല്ലാവരോടും കയർക്കുകയായിരുന്നു. ഇത് കേട്ട് ദേഷ്യം പിടിച്ച് ശിവൻ കണ്ണനെ അടിക്കാൻ നോക്കുമ്പോൾ, എല്ലാവരും ചേർന്ന് പിടിച്ചു മാറ്റുന്നു. ശിവനെയും കൂട്ടി അഞ്ജു റൂമിലേക്ക് പോകുന്നു. ശിവൻ ദേഷ്യത്തിൽ, ആരോട് എന്തു പറയണമെന്ന് അറിയില്ലെന്നും, എൻ്റെ ഒരു അടി കിട്ടിയാൽ അവൻ കിടന്നു പോകുമെന്നൊക്കെ പറയുന്നത്. കണ്ണൻ റൂമിൽ ദേഷ്യത്തിൽ തന്നെ നിൽക്കുകയാണ്.ശിവൻ പോയ ശേഷം, ഈ കുടുംബം തകർക്കാനാണോ നീ അഞ്ച് വർഷത്തിനു ശേഷം വന്നതെന്നും, ഇങ്ങനെയെങ്കിൽ നിനക്ക് നമ്മളെയെല്ലാവരെയും കൊ ന്നുകളഞ്ഞുകൂടായിരുന്നോ എന്ന് പറഞ്ഞ് ദേവി കരഞ്ഞുകൊണ്ട് പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.