നിറവയറിൽ അവസാന ക്രിസ്റ്മസ് ആഘോഷം.!! കുഞ്ഞു സാന്റാ ആയി നില ബേബി; പേർളി മാണി വീട്ടിൽ വൻ ആഘോഷം.!! | Pearly Maneey And Nila Chirtsmas Celebration Viral

Pearly Maneey And Nila Chirtsmas Celebration Viral : അവതാരിക എന്ന നിലയിൽ നിന്ന് അഭിനേത്രിയായും ഡയറക്ടറായും എഴുത്തുകാരി യായും പാട്ടുകാരിയായും ഒക്കെ മാറി തന്റേതായി ഒരു ബ്രാൻഡ് സൃഷ്ടിച്ച അതുല്യപ്രതിഭയാണ് പേളി മാണി.പേളി മണിയുടെയും അനിയത്തി റേച്ചൽ മാണിയുടെയും കുടുംബത്തോടൊപ്പം ഉള്ള ക്രിസ്മസ് വീഡിയോ റീലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം പിടിച്ച പേളി മാണി ബിഗ് ബോസിലെ തന്നെ കണ്ടസ്റ്റന്റ് ആയ ശ്രീനിഷുമായി പ്രണയത്തിൽ ആവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.ഇരുവരുടെയും ആദ്യ മകൾ നീലു ബേബി സോഷ്യൽ മീഡിയയുടെ പ്രധാന കുട്ടി താരങ്ങളിൽ ഒന്നാണ്.നീലു ബേബിയും ശ്രീനിഷും ഒരുമിച്ച്

ക്രിസ്മസ് ട്രീയും ഡെക്കറേഷനും ഒക്കെയായി ഉള്ള തീമിൽ മനോഹരമായ ഒരു പാട്ടിന്റെ അകമ്പടിയിൽ ഒരുങ്ങിയിരിക്കുന്ന വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.അഷ്ന ആഷ് എന്ന ആർട്ടിസ്റ്റ് സ്റ്റൈൽ ചെയ്ത വസ്ത്രങ്ങളും ലൈറ്റ് ഓൺ ക്രിയേഷന്റെ സിനിമാട്ടോഗ്രാഫി കൂടിയായപ്പോൾ റീലിന് ഭംഗി കൂടി.
പേളി പ്രൊഡക്ഷൻ തന്നെയാണ് ഇത് നിർമ്മിക്കുകയും ചെയ്തിട്ടുള്ളത്.

ഡിജിറ്റൽ ഇൻഫ്ലുവൻസറും കണ്ടൻ ക്രീയേറ്ററും ഒക്കെയായ റീച്ചൽ മാണി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്.റൈനിനെയും കയ്നെയും ഭർത്താവിനെയും കൂട്ടിയുള്ള വളരെ സ്നേഹബന്ധമായ ഷൂട്ടിംഗ് ആണ് റേച്ചൽ തന്റെ ഇൻസ്റ്റാൾ റീലിലൂടെ പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചത്.ഇതിനോടകം ഇരുവരുടെയും ക്രിസ്മസ് ആഘോഷവും റീലുകളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.ചെറിയ സമയം കൊണ്ട് ലക്ഷക്കണക്കിന് വ്യൂസും ലൈക്കും ആണ് വീഡിയോകൾ വാരിക്കൂട്ടിയത്.
റേച്ചൽ മാണിയുടെ വീഡിയോയ്ക്ക് താഴെ പേളി മണി വന്ന് സന്തോഷം അറിയിക്കുകയും ചെയ്തു.

Rate this post