പ്രകാശനെ ഞെട്ടിച്ചുകൊണ്ട് കല്യാണി ആ പ്രവർത്തി ചെയുന്നു.!! ചന്ദ്രസേനന്റെ സ്വപ്ങ്ങൾ പൂവണിയുമോ? | Mounaragam Today Decemeber 27

Mounaragam Today Decemeber 27 : മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ മൗനരാഗം വ്യത്യസ്തമായ കഥയുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ പലിശയ്ക്ക് കൊടുത്ത പണം നൽകാത്തതിന് പ്രകാശനെ രാജപ്പനും കൂട്ടരും ചേർന്ന് തല്ലി കൂട്ടുമ്പോഴാണ് കല്യാണിയും ദീപയും ആ വഴി വരുന്നതും, ഈ കാഴ്ച കണ്ട് അത്ഭുതപ്പെടുന്നതും. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം കാദംബരിയെയും രതീഷിനെയും വിവരം അറിയിച്ചു. പിന്നീട് കാണുന്നത് രാവിലെ തന്നെ ചന്ദ്രസേനൻ്റെ വീട്ടിൽ കിരൺ പോകുന്നതാണ്.

അപ്പോഴാണ് മെസേജ് വരുന്ന നമ്പർ ബ്ലോക്ക് ചെയ്തിട്ടും, വീണ്ടും പുതിയ നമ്പറിൽ നിന്നും എനിക്ക് മെസേജുകൾ വരികയാണെന്നും, ഇങ്ങനെയൊരു മെസേജ് വരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും, പക്ഷേ അത് രൂപയിൽ നിന്നു മാത്രമാണെന്നും പറയുകയാണ് ചന്ദ്രസേനൻ. പിറന്നാൾ ആഘോഷമൊക്കെ എങ്ങനെയെന്ന് പറഞ്ഞപ്പോൾ, ചെറിയ രീതിയിലാണെന്നും, പക്ഷേ അടുത്ത വർഷത്തെ പിറന്നാൾ ആഘോഷത്തിന് രൂപ കൂടി ഉണ്ടാവുമെന്ന് പറയുകയാണ് ചന്ദ്രസേനൻ. പിന്നീട് കാണുന്നത് ആശുപത്രിയിൽ കിടക്കുന്ന പ്രകാശനെയാണ്. കാദംബരിയും, രതീഷും വന്നതിനു ശേഷം അവരോട്

കല്യാണിയും ദീപയും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രകാശൻ ഉണർന്നത്. ഇവരാണ് ഇവിടെ എത്തിച്ചതെന്ന് രതീഷ് പറഞ്ഞപ്പോൾ, പ്രകാശൻ്റെ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല. രതീഷും, കാദംബരിയും ചേർന്ന് പലതും പറയുന്നതിനിടയിൽ കല്യാണി ആശുപത്രി ബില്ല് അടച്ച കാര്യം പറയുന്നു. അതു കേട്ടപ്പോൾ ദേഷ്യത്തിൽ കല്യാണിയെ ചീത്ത വിളിക്കുമ്പോൾ, രതീഷ് പ്രകാശനെ വഴക്കു പറയുകയാണ്. പിന്നീട് കാണുന്നത് കല്യാണിയും ദീപയും രാജപ്പനെ കാണാൻ പോകുന്നതാണ്. പ്രകാശൻ കൊടുക്കാനുള്ള പണം ചെക്കായി നൽകാൻ പോയതായിരുന്നു കല്യാണി. അയാൾ പലിശ അടക്കമുള്ള ചെക്ക്

കൈമാറുകയും ചെയ്തു. പണം കൊടുത്ത് വീട്ടിലെത്തിയപ്പോൾ, കിരൺ പ്രകാശൻ്റെ നന്ദിയില്ലായ്മയെക്കുറിച്ച് പറയുകയാണ്. ഈ പണം നൽകാൻ എനിക്കൊട്ടും താൽപര്യമില്ലായിരുന്നെന്നും, അമ്മയുടെ വിഷമം കണ്ട് മാത്രമാണ് ഞാൻ പണം നൽകിയതെന്നും പറയുകയാണ് കിരൺ. എന്തു സഹായിച്ചാലും, കുത്തിനോവിക്കാനല്ലാതെ, നിന്നെ സ്നേഹിക്കാനുള്ള മനസ് പോലും അയാൾക്ക് ഉണ്ടാവില്ലെന്നും, രതീഷിനെ പോലെ നല്ല രീതിയിൽ നിന്നിരുന്നെങ്കിൽ പ്രകാശനും, വിക്രമിനും നമ്മുടെ കമ്പനിയിൽ ഒരു ജോലി നൽകാമായിരുന്നെന്നും, പക്ഷേ എന്തായാലും നന്നാവില്ലെങ്കിൽ പിന്നെ എന്തു ചെയ്യാനാണെന്ന് പറയുകയാണ് കിരൺ. അങ്ങനെ വ്യത്യസ്ത പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post