ബാലനും ശിവനും ഇനി നേർക്കുനേർ.!! കണ്ണന് വേണ്ടി ബാലൻ എല്ലാം ചെയുമ്പോൾ; കുടുംബത്തെ രണ്ടാക്കി ജയന്തിയുടെ കളികൾ.!!| Santhwanam Today Episode December 29
Santhwanam Today Episode December 29 : ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വീണ്ടും സങ്കർഷഭരിതമായ മുഹൂർത്തങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശങ്കരമ്മാമ വന്ന് കണ്ണനെ ഉപദേശിക്കുന്നതായിരുന്നു. ശങ്കരമാമ പറയുന്നതിനൊക്കെ തക്ക മറുപടിയാണ് കണ്ണൻ നൽകുന്നത്. സ്വന്തം മകനെപ്പോലെ സ്നേഹിച്ച് നിന്നെ വളർത്തിയ ദേവിയ്ക്കും ബാലനും നിൻ്റെ ഈ പെരുമാറ്റം സഹിക്കാനാവില്ലെന്ന് ശകരമാമ പറഞ്ഞപ്പോൾ, ഇതൊക്കെ കേട്ട് ഇഷ്ടപ്പെടാതെ കണ്ണൻ എനിക്ക് ആരുടെയും ഒന്നും കേൾക്കേണ്ടെന്നും,
എനിക്ക് ബിസിനസ് തുടങ്ങാനുള്ള പണം എൻ്റെ വിഹിതത്തിൽ നിന്ന് തരാൻ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂവെന്നും, ആരുടെയും പണമൊന്നും എനിക്ക് വേണ്ടി ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പറയുകയാണ്. കൂടാതെ ബാലനെ കുറിച്ചൊക്കെ വളരെ മോശമായി സംസാരിക്കുന്നത് കേട്ട് ശങ്കരമ്മാമൻ സഹിക്കവയ്യാതെ പുറത്ത് ഇറങ്ങിപ്പോയി. പിന്നീട് അഞ്ജുവിനെ കണ്ട് യാത്ര പറഞ്ഞിറങ്ങി. നേരെലനെ കാണാൻ പോവുകയായിരുന്നു. ബാലനോട് നീ പറഞ്ഞത് പോലെ തന്നെ കണ്ണൻമാറിപ്പോയെന്നാണ് ശങ്കരമ്മാമ പറയുന്നത്. അതിനാൽ ആലോചിച്ച് വേണം ഒരു തീരുമാനമെടുക്കാനെന്നും, ശിവനോടും
ഹരിയോടും സംസാരിച്ച ശേഷം മതി ഒരു തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞു കൊണ്ട് പോവുകയാണ് ശങ്കരമ്മാമ. പിന്നീട് ബാലൻ ഹരിയോടും ശിവനോടും ഇവിടെ വരെണമെന്ന് പറയുന്നു. രണ്ടു പേരും വന്ന ശേഷം ശങ്കരമ്മാമ കണ്ണനോട് സംസാരിച്ചതും, കണ്ണൻ ശങ്കരമായോടു പറഞ്ഞതൊക്കെ പറയുകയായിരുന്നു. നിങ്ങളോടുകൂടി തീരുമാനിച്ച് അവൻ്റെ ഭാഗം അവന് നൽകാമെന്ന് തോന്നുന്നെന്ന് ബാലൻ പറഞ്ഞപ്പോൾ, എനിക്ക് ഒന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു കൊണ്ട് ശിവൻ പോവുകയാണ്. അപ്പോഴാണ് ഹരിയും പറയുന്നത് ശിവൻ പറഞ്ഞതാണ് ശരിയെന്ന്. അവൻ്റെ ബിസിനസിനെ കുറിച്ച് എല്ലാം അറിഞ്ഞ ശേഷം വീതം കൊടുക്കുന്നതെന്ന് ആലോചിക്കാമെന്ന്
പറയുകയാണ് ഹരി. പിന്നീട് കാണുന്നത് സാന്ത്വനത്തിൽ ജയന്തി വരുന്നതാണ്. സാന്ത്വനം വീട് ഭാഗം വച്ച് കണ്ണന് വീതം നൽകാൻ പോകുന്നതറിഞ്ഞാണ് ജയന്തി വരുന്നത്. ജയന്തി ദേവിയോട് ഭാഗം വയ്ക്കുന്ന കാര്യമൊക്കെ ചോദിച്ചപ്പോൾ, ദേവി ഒന്നും തുറന്നു പറഞ്ഞില്ല. പിന്നീട് അപ്പുവിൻ്റെ റൂമിലേക്ക് പോയി. കണ്ണൻ്റെ വീതം അവന് നൽകാൻ പോവുകയാണെന്നും, അതിനാൽ കണ്ണൻ്റെ മാത്രം വീതം നൽകാതെ നിങ്ങളുടെ വീതവും നിങ്ങൾ വാങ്ങണമെന്ന് പറയുകയാണ് അപ്പുവിനോട് ജയന്തി. അതൊക്കെ ബാലേട്ടനൊക്കെ ആലോചിച്ച് ചെയ്യുമെന്നും, ജയന്തിയേടത്തി അതോർത്ത് വിഷമിക്കേണ്ടെന്നും പറയുകയാണ് അപ്പു. നീയും ഹരിയും മിണ്ടാതിരുന്നാൽ നിങ്ങൾക്കും ഒന്നും ലഭിക്കാനും പോകുന്നില്ലെന്ന് പറഞ്ഞ് ജയന്തി പോവുകയായിരുന്നു. കണ്ണൻ ആരോടും അധികം അടുക്കാതെ അകത്തു തന്നെ ഇരിപ്പാണ്. രാത്രിയായപ്പോൾ ദേവിയും അപ്പുവും ദേവൂട്ടിയും ഉമ്മറത്തിരുന്ന് പലതും പറയുകയും, ദേവൂട്ടിക്ക് ദേവി ഭക്ഷണം നൽകുകയുമായിരുന്നു.
അപ്പോഴാണ് ബാലനും ഹരിയും വരുന്നത്. അവരെ കണ്ടപ്പോൾ ദേവൂട്ടിക്ക് സന്തോഷമായി. അച്ഛാ എന്ന് ദേവൂട്ടി വിളിച്ചപ്പോൾ, ബാലൻമോളെ ഒന്നു നോക്കുക അല്ലാതെ പെട്ടെന്ന് അകത്തേക്ക് പോയി. അതു കണ്ട് ദേവി ഹരിയോട് ബാലേട്ടനെന്തു പറ്റിയെന്നു ചോദിക്കുകയാണ്. എപ്പോഴും ഒരു പോലെയിരിക്കാൻ പറ്റുമോയെന്ന് ഹരി പറഞ്ഞു. ദേവി ബാലൻ്റെ പിറകെ പോയി എന്തു പറ്റിയെന്ന് ചോദിക്കുകയാണ്. അപ്പോൾ അഞ്ജുവും ശിവനും കണ്ണൻ്റെ കാര്യം തന്നെയാണ് സംസാരിക്കുകയാണ്. കണ്ണന് വീതം വച്ചു കൊടുക്കാൻ തീരുമാനിച്ചോയെന്നും, അങ്ങനെ ചെയ്താൽ സാന്ത്വനംവീട് തകർന്ന് ഇല്ലാതെയാവുമെന്നും മറ്റും പറഞ്ഞപ്പോൾ, അങ്ങനെ ആലോചിക്കാതെ ഒന്നും ചെയ്യില്ലെന്ന് പറയുകയാണ് ശിവൻ. പിന്നീട് ബാലനും ദേവിയും ഇതു തന്നെയാണ് സംസാരിക്കുന്നത്. കണ്ണൻ്റെ വീതം കണ്ണന് നൽകാമെന്ന് തീരുമാനിച്ചോ എന്നു ചോദിച്ചപ്പോൾ, ശിവനും ഹരിയും ഒരു തീരുമാനം പറഞ്ഞാൽ സാന്ത്വനത്തിൻ്റെ ഒരു ഭാഗം കണ്ണന് നൽകുമെന്ന് തന്നെയാണ് ബാലൻ പറയുന്നത്. വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്,