സരയുവിൻ്റെ കൈ തിരിച്ചടിച്ചു ഒടിച്ച് കല്യാണി.!! രൂപ ചന്ദ്രസേനനോപ്പം ഇറങ്ങിപോകുന്നു.!! | Mounaragam Today Episode December 29

Mounaragam Today Episode December 29 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം അവസാന എപ്പിസോഡിലേക്ക് അടുക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ കിരൺ ചന്ദ്രസേനൻ്റെ വീട്ടിൽ പോയി പലതും സംസാരിക്കുന്നതായിരുന്നു. അതു പോലെ കല്യാണി രൂപയുടെ വീട്ടിലും പോയതായിരുന്നു. കല്യാണി രൂപയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച് പിന്നീട് യാത്ര പറഞ്ഞിറങ്ങുകയായിരുന്നു. പിന്നീട്

കാണുന്നത് രാഹുലും പ്രകാശനും തമ്മിലുള്ള സംഭാഷണമാണ്. കല്യാണിക്ക് ശബ്ദം കിട്ടാത്ത സന്തോഷം രാഹുൽ പ്രകാശനോട് പറഞ്ഞപ്പോൾ, ആരാണ് പറഞ്ഞത് അവൾക്ക് ശബ്ദം കിട്ടിയില്ലെന്ന്. അവൾ ഭംഗിയായി ഇപ്പോൾ സംസാരിക്കുന്നുണ്ടെന്ന് പ്രകാശൻ പറഞ്ഞു. ഇത് കേട്ട് രാഹുൽ ഞെട്ടിപ്പോയി. നീ പറഞ്ഞത് സത്യമാണോയെന്നു ചോദിച്ചപ്പോൾ, സത്യമാണെന്നും, എപ്പോഴെങ്കിലും നിനക്കും കേൾക്കാമെന്ന് പറഞ്ഞ് പ്രകാശൻ പോവുകയാണ്. പിന്നീട് രാഹുൽ വീട്ടിലെത്തി ശാരിയോടും സരയുവിനോടും കല്യാണിക്ക് ശബ്ദം

കിട്ടിയ കാര്യം പറയുന്നു. ശാരിയും സരയുവും അത് വിശ്വസിക്കുന്നില്ല. നിങ്ങൾ വിശ്വസിക്കേണ്ടെന്നും, കല്യാണി സംസാരിക്കാൻ തുടങ്ങിയെന്നും പറഞ്ഞു കൊണ്ട് പോവുകയാണ് രാഹുൽ. പിന്നീട് സരയുവും ശാരിയും കല്യാണിക്ക് ശബ്ദം കിട്ടിയ കാര്യം സംസാരിക്കുകയാണ്. അവൾക്ക് ശബ്ദം കിട്ടിയത് സത്യമാണോ എന്ന് എനിക്കറിയണമെന്ന് പറയുകയാണ് സരയു. അവൾ സംസാരിക്കുന്നുണ്ടെങ്കിൽ അത് എനിക്ക് അറിയണമെന്ന് പറയുകയാണ് സരയു. ഞാൻ അവളുടെ വീട്ടിൽ പോയി ഇത് കണ്ടെത്തുമെന്ന് പറയുകയാണ് സരയു.

അപ്പോഴാണ് രാഹുൽ മുകളിൽ പോയി മനോഹറിനോട് കല്യാണി സംസാരിക്കുന്ന കാര്യം പ്രകാശൻ പറഞ്ഞെന്ന് പറഞ്ഞപ്പോൾ, എനിക്ക് പണ്ട് ഒരു സംശയം തോന്നിയിരുന്നെന്നും, അവൾ പുറത്ത് നിന്ന് ഫോണിൽ സംസാരിക്കുന്നതായി എനിക്ക് തോന്നിയിരുന്നെന്നും ,അപ്പോൾ ഞാനത് വിശ്വസിച്ചില്ലെന്നും പറയുകയാണ് മനോഹർ. പിന്നീട് കാണുന്നത് സരയു ആരും കാണാതെ കിരണിൻ്റെ വീട്ടിലേക്ക് പോവുകയാണ്. അവിടെ എത്തിയ സരയു കല്യാണിയുടെ റൂമിലേക്ക് കയറിയപ്പോൾ, കുഞ്ഞ് ഉറങ്ങുന്നതാണ് കാണുന്നത്. കുഞ്ഞിനെ കണ്ടപ്പോൾ, സരയു നിന്നെ ഞാൻ കൊല്ലുമെന്ന് പറയുകയാണ്. പിന്നീട് ശബ്ദമുണ്ടാക്കാതെ കുഞ്ഞിൻ്റെ അടുത്ത് പോയി തലയിണ കൊണ്ട് കുഞ്ഞിൻ്റെ മുഖത്ത് വച്ച് കൊല്ലാൻ നോക്കുമ്പോഴാണ്, കല്യാണി കുഞ്ഞിനെ നോക്കാൻ വരുന്നത്. കുഞ്ഞിനെ കൊല്ലാൻ നോക്കുന്നത് കണ്ട കല്യാണി എടീ എന്നു വിളിച്ച് സരയുവിൻ്റെ അടുത്തേക്ക് പാഞ്ഞു. സരയുവിൻ്റെ പിടിച്ച് തള്ളിയിട്ടു. പിന്നീട് പിടിച്ച് വലിച്ച് കൊണ്ട് പുറത്ത് കൊണ്ടുവന്ന് ഒറ്റ തള്ള്. ഞാൻ ജീവനോടെയുള്ളപ്പോൾ എൻ്റെ കുഞ്ഞിനെ തൊടാൻ കഴിയുമെന്ന് കരുതേണ്ടെന്ന് കല്യാണി പറയുന്നത് കേട്ട് ഞെട്ടി നിൽക്കുന്ന സരയുവിനെയാണ് ഇന്നത്തെ പ്രൊമോയിൽ കാണുന്നത്.

Rate this post