വർഷങ്ങളുടെ കാത്തിരിപ്പ്.!! മലയാളികളുടെ മാനസപുത്രി ഗ്ലോറിക്കു കടിഞ്ഞൂൽ കണ്മണി; ആദ്യ കണ്‍മണിയെ വരവേറ്റ് കുടുംബം..!! | Manasaputhri Archana Susheelan Blessed A Baby

Manasaputhri Archana Susheelan Blessed A Baby:ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘എൻ്റെ മാനസപുത്രി’ എന്ന സീരിയലിലൂടെ ഗ്ലോറി എന്ന കഥാപാത്രത്തിലൂടെ നെഗറ്റീവ് റോളിലെത്തി മലയാളികളുടെ മനസിൽ ഇടം പിടിക്കുകയും ചെയ്തു. പിന്നീട് ചെയ്ത ഭൂരിഭാഗം കഥാപാത്രങ്ങളും നെഗറ്റീവ് റോളിലുള്ളതാണെങ്കിലും, ആ വില്ലത്തി കഥാപാത്രങ്ങളും പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു. നിരവധി സിനിമകളിലും താരം അഭിനയിക്കുകയുണ്ടായി.

ബിഗ്ബോസ് സീസൺവണ്ണിൽ എത്തിയതോടെ പ്രേക്ഷകർ കൂടുതൽയെ ഇഷ്ടപ്പെട്ടു തുടങ്ങി. സീരിയലിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു 2014-ൽ മനോജ് യാദവുമായി താരത്തിൻ്റെ വിവാഹം നടക്കുന്നത്. പിന്നീടും താരം സീരിയലിൽ തുടർന്നിരുന്നു. എന്നാൽ ഈ വിവാഹബന്ധം പിരിഞ്ഞതോടെ, 2021-ൽ അമേരിക്ക കാരനായ പ്രവീൺ യാദവുമായുള്ള വിവാഹം നടക്കുന്നത്. പ്രവീണിനെ വിവാഹം കഴിച്ച ശേഷം സീരിയലുകളിൽ നിന്നെല്ലാം വിട്ടു നിന്ന് അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ മെയ്യിലായിരുന്നു താരം താനൊരു അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പിന്നീട് വളക്കാപ്പ് ചടങ്ങിൻ്റെ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അർച്ചനയുടെയും പ്രവീണിൻ്റെ രണ്ടാം വിവാഹ വാർഷികത്തിൻ്റെ വിശേഷങ്ങൾ താരം പങ്കുവച്ചത്.

നിറവയറുമായാണ് താരം സന്തോഷകരമായി വിവാഹ വാർഷികം പ്രവീണുമായിഘോഷിച്ചത്.എന്നാൽ ഇപ്പോഴിതാ ജീവിതത്തിൽ പുതിയ അതിഥിയെ വരവേറ്റ വിശേഷ വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. അർച്ചനയ്ക്കും പ്രവീണിനും ആൺകുഞ്ഞാണ് പിറന്നിരിക്കുന്നത്.’ ഡിസംബർ 28ന് ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു’ എന്ന സന്തോഷ വാർത്തയാണ് ഇൻസ്റ്റാഗ്രാമിൽ പ്രവീണിനെ ടാഗ് ചെയ്തു കൊണ്ട് താരം പങ്കുവച്ചിരിക്കുന്നത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി പ്രേക്ഷകരും സുഹൃത്തുക്കളും താരങ്ങളും ആശംസകളുമായി എത്തുകയുണ്ടായി.

4/5 - (1 vote)