ബാലന്റെ മുഖത്തേക്ക് ഒരുലക്ഷം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ കണ്ണൻ.!!എല്ലാം മനസിലാക്കിയ ജയന്തിയുടെ ഏഷണിയിൽ വീണ് അപ്പു.!! | Santhwanam Today Episode December 26

Santhwanam Today Episode December 26 : പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് കണ്ണൻ അഞ്ച് വർഷത്തിനുശേഷം സാന്ത്വനത്തിൽ വന്ന കാര്യങ്ങളാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവിയും, അപ്പുവും അഞ്ജുവും എല്ലാവരും വരുന്നത് കാത്ത് ഹാളിലിരുന്ന് കണ്ണനെ കുറിച്ച് പലതും പറയുന്നതായിരുന്നു.

അപ്പോഴാണ് ബാലനും, ഹരിയും, ശിവനും വരുന്നത്. ബാലൻ ദേവിയോട് കണ്ണനെ വിളിക്കാൻ പറയുകയും കണ്ണൻ വന്ന ശേഷം മൂന്നു പേരും കൂടി സ്വരൂപിച്ച ഒരു ലക്ഷം രൂപ കണ്ണന് നൽകാൻ പോയപ്പോൾ, ഈ പണം കൊണ്ട് എൻ്റെ ബിസിനസിനൊന്നും ആവില്ലെന്നും, ബാലേട്ടനോട് ഞാൻ കാര്യങ്ങൾ പറഞ്ഞതല്ലേയെന്നും, ഇത് എനിക്ക് വേണ്ടെന്നു പറഞ്ഞപ്പോൾ, നിനക്ക് ബിസിനസ് നടത്താൻ നീസമ്പാദിക്കണമായിരുന്നുവെന്നും, നിനക്ക് അറുപത്തയ്യായിരം രൂപ ശമ്പളം ഉണ്ടെന്ന് ആരോടോ പറയുന്നത് ഞാൻ കേട്ടിരുന്നെന്നും

പറഞ്ഞപ്പോൾ, അതൊക്കെ എൻ്റെ പേഴ്സണൽ കാര്യമാണെന്ന് പറഞ്ഞ് കയർക്കുകയായിരുന്നു കണ്ണൻ. ഇതൊന്നും കണ്ട് സഹിക്കാനാവാതെ ദേവി റൂമിൽ പോയി പൊട്ടിക്കരയുകയായിരുന്നു. അപ്പോഴാണ് ബാലൻ റൂമിൽ വരുന്നത്. ഹരിയോടും ശിവനോടും 15 ലക്ഷം രൂപ ചോദിച്ച കാര്യം പറയണമെന്നാണ് ദേവി പറയുന്നത്. പിന്നീട് കാണുന്നത് ഹരിയും അപ്പുവും കണ്ണൻ്റെ മാറ്റത്തെ കുറിച്ച് പറയുകയായിരുന്നു. ബാലേട്ടനോട് എത്ര പണം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നല്ലേയെന്നും, അത് എത്രയാണെന്ന് അറിയണമെന്നുമാണ് അപ്പു ഹരിയോട് പറയുന്നത്.

പിറ്റേ ദിവസം രാവിലെ തന്നെ ജയന്തി സാന്ത്വനത്തിലേക്ക് വരികയായിരുന്നു. അഞ്ജുവിൻ്റെ റൂമിൽ പോയി പലകുശലങ്ങളും പറഞ്ഞ ശേഷം കണ്ണൻ വന്ന കാര്യം ചോദിച്ചു. അപ്പോൾ അഞ്ജു ഇഷ്ടമില്ലാത്ത രീതിയിൽ ഉത്തരം പറഞ്ഞപ്പോൾ, എന്തോ പ്രശ്നമുണ്ടെന്ന് ജയന്തിക്ക് തോന്നി. പിന്നീട് ദേവൂട്ടിയുടെ അടുത്ത് കുശലം പറഞ്ഞ് കുഞ്ഞുങ്ങൾ കള്ളം പറയില്ലെന്ന്

മനസിലാക്കി കണ്ണനെ കുറിച്ച്ചോദിക്കുകയായിരുന്നു. കണ്ണൻ കൊച്ചഛൻ വഴക്കു പറഞ്ഞതും, ഡാഡിയോടും മമ്മിയോടും വഴക്കു കൂടിയെന്നൊക്കെ ദേവൂട്ടി പറഞ്ഞു.ഇത് കേട്ട് വന്ന അപ്പുവിന് കാര്യം മനസിലായി. അപ്പോഴാണ് ദേവി വരുന്നത്. ദേവിയോട് കണ്ണൻ വന്ന വിശേഷം ചോദിക്കുകയും ചെയ്തപ്പോൾ, കണ്ണൻ പുതിയ കമ്പനി തുടങ്ങിയിട്ടുണ്ടെന്നും, അതിൻ്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വന്നതാണെന്നും പറഞ്ഞു കൊണ്ട് ദേവി പോയപ്പോൾ,പിന്നീട് അപ്പുവിൻ്റെ മനസിൽ കരടിടാനായി, കണ്ണനെയും, ശിവനെയും പോലെ വേണ്ട കാര്യങ്ങൾ അപ്പോൾ ചോദിക്കണമെന്നും, അല്ലെങ്കിൽ നിങ്ങൾ ഒന്നുമില്ലാത്തവരായി മാറുമെന്നും പറഞ്ഞു കൊണ്ട് ജയന്തി പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post