സ്വരമോളിൽ നിന്നും ആഹ് വലിയരഹസ്യമറിഞ്ഞ് സുമിത്ര.!! കുടുംബവിളക്കിൽ രഞ്ജിതക്കെതിരെ കിടിലൻ ട്വിസ്റ്റ്.!! | Kudumbavilakku Today Episode December 26

Kudumbavilakku Today Episode December 26 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്ര മക്കളെ ഓർത്ത് സങ്കടപ്പെട്ട് അനുരുദ്ധിൻ്റെയും അനന്യയുടെയും ഫോട്ടോ നോക്കുന്നതായിരുന്നു. സ്വരമോളും ഡാഡി വിളിക്കാത്തതിൻ്റെ വിഷമത്തിലും, സന്ധ്യ പോയതിൻ്റെയും വിഷമത്തിൽ ഡാഡിയുടെയും മമ്മിയുടെയും ഫോട്ടോ

നോക്കി സ്വര മോളെ നിങ്ങൾക്ക് വേണ്ടേയെന്ന് ചോദിക്കുന്നതായിരുന്നു. പിന്നീട് കാണുന്നത് പൂജ ഓഫീസിൽ നിന്ന് വരുന്നതാണ്. പൂജയുടെ പിറകിൽ ഒരു പൂവാലൻ ബൈക്കിൽ വന്ന് വണ്ടിയിൽ കയറാൻ പറയുന്നു. അവനോട് ദേഷ്യത്തിൽ സംസാരിക്കുകയും, എന്നെ തൊട്ടാൽ നിൻ്റെ രോഗം മാറ്റാൻ ഒരാൾ എൻ്റെ വീട്ടിലുണ്ടെന്നും, അയാളെ ഞാൻ വിളിക്കുമെന്നും പറഞ്ഞപ്പോൾ, എന്നാൽ വിളിക്കെന്ന് പറയുന്നു.

പൂജ വിളിച്ചപ്പോൾ ബൈക്കിലിരുന്നവൻ്റെ ഫോണാണ് അടിഞ്ഞത്. ഉടൻ തന്നെ ഹെൽമറ്റ് മാറ്റാൻ പറയുകയും അത് അപ്പുവാണെന്ന് മനസിലാവുകയും ചെയ്യുന്നു. പിന്നീട് രണ്ടു പേരും തട്ടുകടയിൽ പോയി കോഫിയൊക്കെ കുടിക്കുന്നു. പിന്നീട് കാണുന്നത് ചിത്രയും സുമിത്രയും ദീപുവും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ പലതും സംസാരിക്കുന്നതായിരുന്നു. ഞാനും പൂജയും രോഹിത്തിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറയുകയായിരുന്നു സുമിത്ര.ഇത് കേട്ട് ദീപു ചേച്ചിയും പൂജയും ഇവിടെ താമസിച്ചാൽ മതിയെന്നു

പറഞ്ഞപ്പോൾ, അത് പറ്റില്ലെന്നും പൂജയ്ക്കവകാശപ്പെട്ട വീട്ടിലേക്ക് നമ്മൾ പോവണമെന്ന് പറയുകയാണ് സുമിത്ര. എൻ്റെ മക്കളെ എല്ലാവരെയും കാണണമെന്ന് പറയുകയാണ് സുമിത്ര. അതിനു വേണ്ടി അനന്യയുടെ അച്ഛനായ വിശ്വനാഥൻ്റെ നമ്പർ സുമിത്ര ദീപുവിൽ നിന്നും വാങ്ങുന്നു. അനന്യയുടെ വീട്ടിൽ സന്ധ്യ പോയ വിഷമത്തിൽ സ്വരമോൾ ഭക്ഷണം കഴിക്കാതെ കിടക്കുകയാണ്. സ്വരമോളെ സ്നേഹത്തോടെ വിളിച്ച് വിശ്വനാഥൻ ഡാഡിയെ വിളിച്ചു തരാമെന്ന് പറയുകയായിരുന്നു. അപ്പോഴാണ്

പൂജ ഓഫീസിൽ നിന്നും വരുന്നത്. പൂജയോട് വിശ്വനാഥൻ്റെ നമ്പർ ഉണ്ടെന്നും, ഞാൻ അവരെ ഒന്ന് വിളിക്കട്ടെ എന്ന് പൂജയോട് പറയുകയാണ് സുമിത്ര. അപ്പോൾ വിശ്വനാഥൻ ഡാഡി വിളിക്കുമെന്ന് പറഞ്ഞ് ഫോൺ സ്വര മോൾക്ക് നൽകി പോവുകയായിരുന്നു. അപ്പോഴാണ് സുമിത്ര വിശ്വനാഥനെ വിളിക്കുന്നത്. ഡാഡിയാണെന്ന് കരുതി ഫോൺ എടുത്തപ്പോൾ ഒരാൻറിയുടെ ശബ്ദം കേട്ട് വിഷമത്തിലിരിക്കുകയായിരുന്നു സ്വരമോൾ. അപ്പോഴാണ് വിശ്വം വരുന്നത്. ഡാഡി വിളിച്ചില്ലെന്നും, ഒരു ആൻറി വിളിച്ചിരുന്നെന്നും സ്വര മോൾ പറഞ്ഞപ്പോൾ, അതാരാണെന്നറിയാൻ വിശ്വം തിരിച്ച് വിളിക്കുകയായിരുന്നു. അപ്പോൾ സുമിത്ര ഫോണെടുക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post