ആർക്കും സഹിക്കാനാവാത്ത പ്രവർത്തി ദേവൂട്ടിയോടു കണ്ണൻ ചെയുമ്പോൾ.!! അനിയന് നേരെ കയ്യുയർത്തി ശിവൻ; സാന്ത്വനം വീട്ടിൽ സമാധാനം നശിക്കുന്നു.!! | Santhwanam Today Episode December 25

Santhwanam Today Episode December 25 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ 5 വർഷത്തിനു ശേഷം കണ്ണൻ സാന്ത്വനത്തിൽ വന്നതും, കണ്ണൻ്റെ സ്വഭാവത്തിലുള്ള മാറ്റവുമാണ്. ആകെ മാറി എന്തിനും പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ള കണ്ണൻ്റെ പെരുമാറ്റം സാന്ത്വനം വീട്ടുകാരെ വിഷമത്തിലാക്കുകയും, കൂടാതെ പുതിയ ബിസിനസ് തുടങ്ങാൻ

15 ലക്ഷം രൂപ ബാലനോട് ചോദിച്ചതിൻ്റെ ടെൻഷനിലുമായിരുന്നു. അപ്പോഴാണ് ബാലൻ ദേവിയോട് കണ്ണൻ 15 ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം പറയുന്നത്. അത് എങ്ങനെ നൽകുമെന്നാണ് രണ്ടു പേരും ആലോചിക്കുന്നത്. അങ്ങയിരിക്കെ ദേവൂട്ടി കണ്ണൻ്റെ ടാബ് എടുത്ത് ഗെയിം കളിക്കുമ്പോൾ, അതു കണ്ട് വന്ന കണ്ണൻ ടാബ് പിടിച്ച് വാങ്ങി ദേവൂട്ടിയെ വഴക്കുപറയുകയായിരുന്നു. വിഷമിച്ച് റൂമിലേക്ക് ഓടിപ്പോയ ദേവൂട്ടിയോട് ദേവി കാര്യങ്ങൾ ചോദിച്ചപ്പോൾ, കണ്ണൻ വഴക്കു പറഞ്ഞ കാര്യം പറയുന്നു.എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ ദേവി വന്ന്

ദേവൂട്ടിയെ വഴക്ക് പറഞ്ഞതിന് തമാശ രൂപത്തിൽ വഴക്കു പറയുകയായിരുന്നു.എന്നാൽ ഇതൊന്നും കണ്ണന് രസിക്കുന്നുണ്ടായിരുന്നില്ല. എപ്പോഴും കണ്ണനെ കളിയാക്കിയിരുന്ന അഞ്ജുവും അപ്പുവും പിന്നീട് കണ്ണനെ തമാശയാക്കാൻ തുടങ്ങിയപ്പോൾ, അതൊന്നും ഇഷ്ടപ്പെടാതെ ഭക്ഷണം കഴിക്കാതെ പോവുകയായിരുന്നു. ഹരി പിന്നീട് കണ്ണനോട് നിനക്ക് അറുപത്തി അയ്യായിരം രൂപ സാലറിയുണ്ടെന്ന് അപ്പു പറഞ്ഞെന്നും, നിനക്ക് അവിടെ എന്താണ് ജോലിയെന്ന് ചോദിച്ചപ്പോൾ, ഫോണിൽ പറയുന്നതെല്ലാം ഒളിഞ്ഞ് നിന്ന് കേൾക്കുന്നത് അത്ര നല്ലതല്ല എന്ന് പറഞ്ഞു കൊണ്ട് പോവുകയായിരുന്നു കണ്ണൻ.കണ്ണൻ്റെ ബിസിനസാവശ്യത്തിന് എങ്ങനെ പണം നൽകുമെന്ന ചിന്തയിലായിരുന്നു ബാലൻ. അങ്ങനെ ദേവിയുമായി സംസാരിച്ച് അമ്മ എഴുതി വച്ച വിൽപത്രം അവനെ കാണിക്കണമെന്ന് പറയുകയാണ്.അങ്ങനെ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ബാലൻ ഈ കാര്യങ്ങൾ കണ്ണനോട് പറയുകയായിരുന്നു.അമ്മ വിൽപ്പത്രം മാറ്റി എഴുതിച്ചതും, അതിൽ മക്കൾക്ക് നാലുപേർക്കും

തുല്യ അവകാശമായാണ് എഴുതിയിരിക്കുന്നതെന്ന കാര്യം. ഇത് കേട്ട് ദേഷ്യം വന്ന് കണ്ണൻ പൊട്ടിത്തെറിക്കുകയായിരുന്നു. എന്നെ പറ്റിക്കാൻ വേണ്ടി ഇങ്ങനെയൊന്നും പറയേണ്ടെന്നും, നിങ്ങൾ എല്ലാവരും ചേർന്ന് എനിക്ക് തരാതിരിക്കാൻ തീരുമാനിച്ച പുതിയ തന്ത്രമായിരിക്കുമെന്നും, എൻ്റെ അമ്മ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ദേഷ്യത്തിൽ കണ്ണൻ പറഞ്ഞു.കൂടാതെ സ്വത്തിലൊന്നും എനിക്കൊരവകാശവും വേണ്ടെന്ന് വല്യേട്ടൻ പറഞ്ഞിരുന്നില്ലേയെന്നും, ഇപ്പോഴെന്താ നാലു പേർക്കുമെന്ന് പറയുന്നതെന്നും, ,ഇതൊന്നും എനിക്ക് കേൾക്കേണ്ടെന്നും, എനിക്ക് അവകാശപ്പെട്ടത് എനിക്ക് തന്നേ മതിയാവൂ എന്ന് പറഞ്ഞ് ദേഷ്യത്തിൽ റൂമിലേക്ക് പോയി.കണ്ണൻ്റെ വാക്കുകൾ കേട്ട് എല്ലാവരും ഞെട്ടിപ്പോയി. ഉടൻ തന്നെ ദേവി കണ്ണൻ്റെ പിറകെ റൂമിലേയ്ക്ക് പോയി. പിന്നാലെ തന്നെ ഹരിയും, ശിവനും, അഞ്ജുവും പോവുന്നുണ്ടായിരുന്നു. ദേവി വളരെ സ്നേഹത്തിൽ കണ്ണനോട് സംസാരിക്കുമ്പോൾ, ദേവിയോട് കയർത്തു സംസാരിക്കുന്ന കണ്ണനെയാണ് അവർ വരുമ്പോൾ കാണുന്നത്. ഉടൻ തന്നെ ദേഷ്യം പിടിച്ച് ശിവൻ കണ്ണനെ വഴക്കു പറഞ്ഞു കൊണ്ട് അടിക്കാൻ പോവുമ്പോൾ, എല്ലാവരും ചേർന്ന് ശിവനെ പിടിച്ചു നിർത്തുന്നതോടെ ഈ ആഴ്ചത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post