തമ്പിയുടെ ആവശ്യം തള്ളിക്കളഞ്ഞ് ബാലന്റെ ഉഗ്രൻ തീരുമാനം.!! | Santhwanam Today Episode December 13
Santhwanam Today Episode December 13 : ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ തമ്പി വീണ് കാൽ ഉളുക്കി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പറഞ്ഞ് അപ്പുവും ഹരിയും അമരാവതിയിലേക്ക് വരികയാണ്. തമ്പിയുടെ കള്ളക്കളിയാണെന്ന് ആർക്കും മനസിലായില്ല. അപ്പുവും
ഹരിയും ജ്യൂസൊക്കെ കുടിച്ച് പോകാനിറങ്ങുമ്പോൾ അംബിക പിറകെ ചെന്ന് ഹരിയോടും അപ്പുവിനോടും പിറന്നാൾ ദിവസം ഉച്ചയ്ക്ക് ഇവിടെ നിന്ന് കാര്യം സാന്ത്വനത്തിൽ പറഞ്ഞ് നിങ്ങൾ സമ്മതിപ്പിക്കണമെന്ന് പറയുകയാണ്. അപ്പുവിൻ്റെ പിറന്നാൾ ആഘോഷിച്ചതിനേക്കാൾ ഗംഭീരമായി ദേവൂട്ടിയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്നു തമ്പിയേട്ടൻ്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ ഇങ്ങനെ സംഭവിച്ചതിനാലാണ് ഒക്കെ മാറ്റിവയ്ക്കേണ്ടി
വന്നതെന്ന് പറയുകയാണ് അംബിക. ഇതൊക്കെ മുകളിൽ നിന്ന് തമ്പി കേൾക്കുന്നുണ്ടായിരുന്നു.എൻ്റെ ഈ കള്ളത്തരത്തിന് ഫലമുണ്ടാവുമെന്ന് പറഞ്ഞു കൊണ്ട് ചിരിക്കുകയാണ് തമ്പി. അപ്പോൾ സാന്ത്വനം വീട്ടിൽ ദേവി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ജയന്തി കയറി വരുന്നത്. ഇവിടെ ആരുമില്ലേ ദേവി നീ ഒറ്റയ്ക്കാണോ എന്ന് ജയന്തി ചോദിക്കുന്നു. അതെ എന്ന് പറഞ്ഞപ്പോൾ, രണ്ടാൾ വന്നിട്ടും നിനക്കൊരു വിശ്രമമില്ലെ എന്ന് ചോദിക്കുകയാണ് ജയന്തി. അപ്പുവും അഞ്ജുവൊക്കെ എവിടെ പോയെന്ന് ചോദിക്കുകയാണ് ജയന്തി.ഇത് കേട്ട ദേവി അഞ്ജു സൂസനെ കാണാൻ കാനഡയിലും, അപ്പു മഞ്ജിമയെ കാണാൻ ലണ്ടനിലും പോയെന്ന് ചിരിച്ചു കൊണ്ട് പറയുകയാണ്.
ഇത് കേട്ടപ്പോൾ ജയന്തിക്ക് ദേഷ്യം വരികയായിരുന്നു. അഞ്ജു ശിവൻ്റെ കൂടെ അമ്പലത്തിൽ പോയിരിക്കയാണെന്നും, അപ്പു അമരാവതിയിൽ തമ്പി സാർ വീണെന്ന് പറഞ്ഞ് അവിടേയ്ക്ക് പോയിരിക്കയാണെന്നും ദേവി പറഞ്ഞു. ഹരിയും പോയോ എന്ന് പറയുകയാണ് ജയന്തി. അസുഖം വന്നതല്ലേ ഹരിയ്ക്ക് പോവാതിരിക്കാൻ പറ്റില്ലല്ലോ എന്ന് പറയുകയാണ് ദേവി. ദേവൂട്ടിയുടെ പിറന്നാൾ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോൾ, അതൊക്കെ ഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനമെന്ന് പറയുകയാണ് ദേവി. പിന്നീട് എല്ലാവരും ഉമ്മറത്തിരുന്ന് പലതും സംസാരിക്കുകയായിരുന്നു.
തമ്പി സാറിന് എങ്ങനെയുണ്ടെന്ന് ചോദിക്കുകയാണ് ബാലൻ. വലിയ കുഴപ്പമൊന്നുമില്ലെന്നു പറയുകയാണ് അപ്പു. അപ്പോഴാണ് പിറന്നാൾ ആഘോഷത്തിൻ്റെ കാര്യം ഹരി പറയുന്നത്. ഡാഡിക്ക് ഇപ്പോൾ തീരുമാനിച്ചത് പോലെ പിറന്നാൾ ആഘോഷിക്കാനാവാത്തതിനാൽ രാവിലത്തെയും, വൈകുന്നേരത്തെയും ആഘോഷം അമരാവതിയിൽ ആഘോഷിച്ചൂടെയെന്ന് പറയുകയാണ് അപ്പുവിൻ്റെ മമ്മി പറഞ്ഞെന്ന് പറയുകയാണ് ഹരി. അത് നടക്കില്ലെന്നും, ഉച്ചയൂണ് കഴിഞ്ഞ് പോയിക്കോട്ടെ എന്നു പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ പോവുകയാണ് ബാലൻ. അപ്പോൾ അമരാവതിയിൽ തമ്പി പിറന്നാൾ ആഘോഷത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വളരെ രസകരമായ പ്രൊമോയാണ് കാണാൻ സാധിക്കുന്നത്.