സുമിത്രയോട് പ്രതീഷ് ചെയ്ത ആ വലിയ ക്രൂരത ഞെട്ടി കുടുംബം.!! | Kudumbavilakku Today December 12

Kudumbavilakku Today December 12 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ആറു വർഷത്തിനുശേഷമുള്ള കഥാമുഹൂർത്തങ്ങളുമായാണ് കഥ തുടർന്നു കൊണ്ടിരിക്കുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയും സുമിത്രയും പലതും പറഞ്ഞ് കരയുന്നതായിരുന്നു. പിന്നീട് കാണുന്നത് രഞ്ജിതയും ഭർത്താവും പലതും സംസാരിക്കുന്നതായിരുന്നു.

പങ്കജിനെ കൊണ്ട് പൂജയെ വിവാഹം കഴിപ്പിച്ചാൽ സ്വത്തൊക്കെ പങ്കജിന് കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾ, പക്ഷേ, പൂജയുടെ സ്വഭാവം എനിക്കിഷ്ടമല്ലെന്ന് പറയുകയാണ് രഞ്ജിത. അതൊന്നും നോക്കേണ്ടെന്നും, നമുക്ക് സ്വത്തുക്കളൊക്കെ കൈക്കലാക്കാൻ ഇതു മാത്രമേ മാർഗ്ഗമുള്ളൂവെന്ന് പറയുകയാണ്. പിന്നീട് കാണുന്നത് സ്വര മോളെയാണ്. സ്വരമോൾ കളി സാധനം പിടിച്ച് പൊട്ടിക്കരയുകയാണ്. അമ്മമ്മ വഴക്ക് പറഞ്ഞു കൊണ്ടിരിക്കുന്നതിനാൽ സ്വരമോൾക്ക് വലിയ സങ്കടമാണ്.

അപ്പോഴാണ് ജോലിക്കാരി വരുന്നത്. സ്വരമോളോട് കരയല്ലേ മോളെ എന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ്. മോളുടെ അമ്മൂമ്മ അങ്ങനെയാണെന്നും, മോൾ വിഷമിക്കേണ്ടെന്നും പറഞ്ഞ് കൊണ്ടിരിക്കുമ്പോഴാണ് പ്രേമ കേട്ട് കൊണ്ട് വരുന്നത്. നീ എന്താടീ ഇവളുടെ കൂടെ കളിക്കുകയാണോ. കളിക്കാനല്ല നിന്നെ ഇവിടെ വച്ചത്, ജോലി ചെയ്യാനാണെന്നും പറഞ്ഞ് പ്രേമ വഴക്കിടുകയാണ്.

1അപ്പോഴാണ് സുമിത്ര ദീപുവിനോട് പലതും ചോദിക്കുന്നത്. എൻ്റെ മക്കളൊന്നും എന്നെ കാണാൻ വന്നില്ലേയെന്ന് ചോദിക്കുകയാണ് സുമിത്ര. ഒന്നു രണ്ടു പ്രാവശ്യം പ്രതീഷും, ശീതളും വന്നിരുന്നെന്നും, പിന്നീടാരും തിരിഞ്ഞു നോക്കിയില്ലെന്നും പറയുകയാണ് ദീപു. അനിരുദ്ധിന് ഒരു കുഞ്ഞ് പിറന്നെന്നും, പക്ഷേ അനിരുദ്ധും അനന്യയും വേർപിരിയുന്ന ഘട്ടത്തിലൂടെയാണ് പോകുന്നതെന്നും, കുഞ്ഞിനെ കാണാൻ നമുക്കാർക്കും പറ്റുകയുമില്ലെന്നും പറയുകയാണ് ദീപു. ഇത്തരം കാര്യങ്ങളൊക്കെ കേട്ട് സുമിത്ര പൊട്ടിക്കരയുകയാണ്. സുമിത്രപൂജയോട് പലതും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post