രാഹുൽ ദുഷ്ടന്റെ എല്ലാ കള്ളക്കളിയും തിരിച്ചറിഞ്ഞ് രൂപ.!! പക്ഷെ രൂപയ്ക്കു അത് സംഭവിക്കുമ്പോൾ.!! | Mounaragam Today December 13
Mounaragam Today December 13 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഡിഎൻഎ ടെസ്റ്റിൻ്റെ റിസർട്ട് വരുന്ന ദിവസമായതിനാൽ, രൂപ വിഷമത്തോടെ പൂജാമുറിയിലിരുന്ന് പ്രാർത്ഥിക്കുന്നതായിരുന്നു. കിരണും കല്യാണിയും ഇന്നത്തെ ദിവസത്തെ കുറിച്ചോർത്ത് ഭക്ഷണം
പോലും കഴിക്കാൻ കഴിയാതെ ഇരിക്കുകയായിരുന്നു. പിന്നീട് കല്യാണി രൂപയെ വിളിച്ച് അമ്മ ആശുപത്രിയിൽ പോയിരുന്നോ എന്ന് ചോദിക്കുകയാണ്. ഇല്ലെന്നും, പോവാൻ പോവുകയാണെന്നും പറയുകയായിരുന്നു രൂപ. അപ്പോഴും രൂപ യാമിനിയോട് പറയുന്നത് കുഞ്ഞിൻ്റെ അച്ഛൻ ചന്ദ്രസേനൻ തന്നെയാണെന്നാണ്. ഇന്നത്തോടെ മാഡത്തിന് എല്ലാമറിയാലോ എന്ന് പറയുകയാണ് യാമിനി.
പിന്നീട് രൂപ ലാബ് ടെസ്റ്റിന് കൊടുത്ത ആളെ കാണാൻ പോവുകയായിരുന്നു. ആരുടെ അച്ഛനെയാണോ നിങ്ങൾക്ക് അറിയേണ്ടിയിരുന്നത് ആ കുട്ടിയുടെ അച്ഛൻ തന്നെയാണതെന്ന് പറയുകയായിരുന്നു. ഇത് കേട്ട് ആകെ ഞെട്ടി തളർന്നു പോവുകയായിരുന്നു രൂപ. ചന്ദസേനനെ അടിച്ചിറക്കിയ കാര്യമൊക്കെ ഓർത്തപ്പോൾ, രൂപയ്ക്ക് ആകെ വിഷമായി. പിന്നീട് ആശുപത്രിയിൽ എത്തി രൂപയ്ക്ക് ട്രിപ്പിടുകയായിരുന്നു. ടെൻഷനടിച്ച് ബിപി കൂടിയിരിക്കുകയാണ് രൂപയ്ക്ക്.
പക്ഷേ ആശുപത്രിയിൽ കിടക്കാതെ തനിക്ക് പോകണമെന്ന് പറഞ്ഞ് പോവുകയാണ് രൂപ. പിന്നീട് വീട്ടിൽ പോയി സരയു കൺസ്ട്രക്ഷൻ്റെ ഉദ്ഘാടനത്തിൻ്റെ വീഡിയോയൊക്കെ കാണുകയായിരുന്നു. അപ്പോഴാണ് കല്യാണി വരുന്നത്. ഫോറൻസിക് ലാബിലറിഞ്ഞ റിസൾട്ട് അറിഞ്ഞ രൂപ കല്യാണിയോട് ഈ കാര്യം പറയുന്നില്ല. കല്യാണിയോട് രാഹുലേട്ടനല്ല ആ കുഞ്ഞിൻ്റെ അച്ഛനെന്ന് പറയുകയാണ് രൂപ. ഇത് കേട്ട് വിശ്വസിക്കാത്ത കല്യാണി ഞാനും കിരണേട്ടനും ഈ കാര്യം അന്വേഷിക്കുമെന്ന് പറയുകയാണ്. ഇത് കേട്ട് പൊട്ടിക്കരഞ്ഞ രൂപ, എൻ്റെ കുട്ടികളുടെ അച്ഛനോട് എന്നെ പ ച്ച യ്ക്ക് ക ത്തിക്കാൻ
പറയുമെന്ന് പറയുകയായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യൻ അദ്ദേഹമാണെന്ന് പറയുകയാണ് രൂപ. ഇത് ഞാൻ പറയാതിരുന്നത് രാഹുലേട്ടൻ എൻ്റെ മക്കളെ എന്തെങ്കിലും ചെയ്യും. അതിനാൽ മോൾ ഇത് മറ്റാരോടും പറയരുതെന്ന് പറയുകയാണ് രൂപ. അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു എൻ്റെ എല്ലാ ബിസിനസ് സ്ഥാപനമെമെന്നും, അതൊക്കെയാണ് ഞാൻ ഇല്ലാതാക്കിയതെന്ന് പറയുകയാണ് രൂപ. പിന്നീട് കല്യാണി നേരെ ആർഎസ് കൺസ്ട്രക്ഷനിലേക്ക് പോവുകയായിരുന്നു. കിരൺ വിവരങ്ങളന്വേഷിച്ചപ്പോൾ, കിരണേട്ടൻ്റെ അങ്കിളിൻ്റെ മകളല്ല സരയു എന്ന് കല്യാണി പറഞ്ഞത് കേട്ട് ഞെട്ടിത്തരിച്ചു പോയി കിരൺ. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് കാണാൻ കഴിയുന്നത്.