അപ്പുവിനെ കാണാത്തതിന് പിന്നിൽ ആര്? അമ്മായിയച്ഛനും മരുമകനും നേർക്കുനേർ.!! ഭീഷ ണിക്ക് മൂർച്ച കൂട്ടി തമ്പി.!! | Santhwanam Today Episode Malayalam

Santhwanam Today Episode Malayalam: പ്രേക്ഷക പ്രിയപരമ്പരയായ സാന്ത്വനം ഇപ്പോൾ നിർണായകമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. അമരാവതി വീട്ടിൽ നിന്നും ഹരിയെക്കുച്ചുള്ള ചില കാര്യങ്ങൾ അറിഞ്ഞശേഷം വളരെ മനോവിഷമത്തോടെ ടാക്സിയിൽ കയറി സാന്ത്വനം വീട്ടിലേക്ക് തിരിച്ചുപോയ അപ്പുവിനെ കാണാതായ വാർത്ത പ്രേക്ഷകർ കഴിഞ്ഞ എപ്പിസോഡിൽ കണ്ടതാണ്. അപ്പുവിന്റെ തിരോധനത്തിന്റെ പേരിൽ പരസ്പരം കൊമ്പുകോർത്ത് നിൽക്കുകയാണ് തമ്പിയും ഹരിയും. അപ്പുവിനെ കാണാതായതിന്റെ പേരിൽ വിഷമിച്ചു നിൽക്കുന്ന ഹരിയെയും കുടുംബത്തെയും തമ്പി വന്ന് വഴക്കു

പറയുകയും മകളെ ഒളിപ്പിച്ചുവെന്നു പറഞ്ഞു പ്രശ്നം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അപ്പുവിനെ തമ്പി ഒളിപ്പിച്ചുവെന്ന വാദത്തിൽ ഹരിയും നിൽക്കുന്നുണ്ട്. അപ്പു തമ്പിയുടെ വീട്ടിൽ നിന്ന് മനസ്സ് വിഷമിച്ച് ഇറങ്ങിവന്നത് തമ്പിയ്ക്കും, രാജേശ്വരിക്കും, അംബികയ്ക്കും മാത്രമേ അറിയുകയുള്ളു. അതുകൊണ്ട് തന്നെ തമ്പിക്ക് ധൈര്യമായി സാന്ത്വനം വീട്ടുകാരെ കുറ്റപ്പെടുത്താൻ കഴിയും. അപ്പുവിന്റെ ഈ തിരോധാനം രാജേശ്വരിയുടെയും തമ്പിയുടെയും പ്ലാനിങ്ങിൽ നടന്നതാണെന്നാണ് പ്രേക്ഷകർ തീർച്ചപ്പെടുത്തുന്നത്. തമ്പി,

രാജേശ്വരിയുടെ കൂട്ടുപിടിച്ചു കൊണ്ട് അപ്പുവിനെ എന്നെന്നേക്കുമായി സാന്ത്വനം വീട്ടുകാരുമായി അകറ്റാൻ വേണ്ടി മറ്റെവിടയോ മാറ്റി നിർത്തിയിരിക്കുകയാവും എന്നുള്ള പ്രേക്ഷകരുടെ സംശയം എത്രത്തോളം ശരിയാണെന്ന് വരുന്ന എപ്പിസോഡുകളിലൂടെയേ പ്രേക്ഷകർക്ക് അറിയാൻ കഴിയുകയുള്ളു. ഇനി പരമ്പരയിൽ നടക്കാനിരിക്കുന്നത് വലിയ പ്രശ്നങ്ങളും വഴക്കുകളുമാകും. നേരം വെളുക്കും മുൻപ് മകളെ

കിട്ടിയില്ലെങ്കിൽ എല്ലാവരെയും പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ചാണ് തമ്പി തിരിച്ചുപോയത്. അപ്പു തിരിച്ചെത്തുന്നത് വരെ എല്ലാവരും പരസ്പരം കുറ്റപ്പെടുത്തിയും, കരിവാരിത്തേച്ചും ആശ്വാസം കണ്ടെത്തും. പക്ഷെ അപ്പു തിരിച്ചെത്തിയാൽ ആരാണ് കുറ്റക്കാർ എന്നുള്ളത് മനസിലാക്കാൻ കഴിയും. ഹരിയെയും തമ്പിയെയും പ്രതിക്കൂട്ടിൽ നിർത്തി ചോദ്യം ചെയ്യുമ്പോൾ അപ്പു ആർക്ക് അനുകൂലമായാവും സംസാരിക്കുക എന്നത് ഒരു ചോദ്യമായി തന്നെ തുടരും. സന്ത്വനത്തിന്റെ വരും ഭാഗങ്ങൾക്കേ ഈ ചോദ്യത്തിനുള്ള മറുപടി നൽകാൻ കഴിയുകയുള്ളൂ.

5/5 - (1 vote)