സുമിത്രക്ക് മുന്നിൽ തൊഴുത് വേദിക .!! സിദ്ധുവിനെ വെറുതെ വിടാൻ സുമിത്ര തയ്യാറാകുമോ? ; ഭർത്താവിനുവേണ്ടി മാപ്പ് ചോദിച്ച് വേദിക; | Kudumbavilakku Today Episode Malayalam

Kudumbavilakku Today Episode Malayalam: മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് സംഭവബഹുലമായ കഥാമുഹൂർത്തങ്ങളാണ്. തന്റെ ഭർത്താവിനെ പോലീസ് കേസിൽ നിന്ന് രക്ഷിക്കാൻ വേണ്ടി മുൻ ഭാര്യയായ സുമിത്രയുടെ കാൽക്കൽ വീണ് അപേക്ഷിക്കുന്ന വേദികയെ പ്രേക്ഷകർക്ക് ഈ എപ്പിസോഡിൽ കാണാൻ കഴിയും. രോഹിത്തിന്റെ അപക ടത്തിനെ ചൊല്ലി സിദ്ധാർഥ് പോലീസ് കസ്റ്റഡിയിൽ ആയതിനു പിന്നാലെ നിർണായക കഥാപശ്ചാത്തലങ്ങളിലൂടെയാണ് പരമ്പരയുടെ

കഴിഞ്ഞ കുറച്ച് എപ്പിസോഡുകൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സുമിത്രയെയും, രോഹിത്തിനെയും തകർക്കാൻ സിദ്ധാർഥ് ഒരുക്കിയ അ പകടം ഇപ്പോൾ സിദ്ധാർഥിന്റെ ജീവിതത്തിന് തന്നെ തിരിച്ചടിയായി മാറിയിരിക്കുന്നു. സിദ്ധാർഥ് ആണ് ഈ വലിയ അപകടത്തിന് പിന്നിൽ എന്നറിഞ്ഞ ഞെട്ടലിലാണ് ശ്രീനിലയം വീട്ടിലുള്ളവരെല്ലാം. സിദ്ധു അങ്കിളിന് എന്തിനാണ് എന്റെ അച്ഛനോട് ഇത്ര ദേഷ്യം എന്ന് പൂജ കരഞ്ഞു കൊണ്ട് ചോദിച്ചപ്പോൾ മറ്റുള്ളവർക്കാർക്കും പൂജയ്ക്കുള്ള ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല. ശ്രീനിലയം വീട്ടിൽ സരസ്വതി അമ്മ ഒഴികെ മറ്റുള്ളവരെല്ലാം സിദ്ധാർഥ് തെറ്റുകാരനാണെന്ന് ഉറപ്പിച്ചു

കഴിഞ്ഞിട്ടുണ്ട്. എന്നാൽ സ്വന്തം മകൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും, സുമിത്ര ആ പോലീസുകാരനെ മയക്കി കസ്റ്റഡിയിൽ വെച്ചതു കൊണ്ടാണ് സുമിത്രയ്ക്കുവേണ്ടി അയാൾ സിദ്ധുവിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയതുമെന്നാണ് സരസ്വതി അമ്മയുടെ വാദം. സിദ്ധാർഥിനെ വെറുതെ വിടാൻ സുമിത്രയുടെ മുൻപിൽ അപേക്ഷയുമായി എത്തിയിരിക്കുകയാണ് വേദിക. വേദികയുടെ ഇടപെടൽ മൂലം ഇനി സിദ്ധാർഥ്

ജാമ്യത്തിൽ ഇറങ്ങുമോ എന്നുള്ളത് പ്രേക്ഷകരിൽ നിന്നുയർന്നുവരുന്ന ചോദ്യമാണ്. പ്രേക്ഷകർ പറയുന്നത് സുമിത്രയും രോഹിത്തും ഈ ഒരു തവണ കൂടെ സിദ്ധുവിനോട് ക്ഷമിക്കുമെന്നാണ്. അങ്ങനെ സുമിത്ര ക്ഷമിച്ചാൽ സിദ്ധാർഥ് വീണ്ടും തന്റെ ചതികൾ തുടരുമെന്നും അതുകൊണ്ട് തന്നെ അയാളെ വെറുതെ വിടാൻ അനുവദിക്കരുതുമെന്നാണ് ഒരു കൂട്ടരുടെ പക്ഷം. സിദ്ധാർഥ് ഇനിയുള്ള തന്റെ ജീവിതം ജയിലിൽ കഴിയേണ്ടി വരുമോ എന്നുള്ള പ്രേക്ഷകരുടെ സംശയം കുടുംബവിളക്കിന്റെ വരും എപ്പിസോഡ്കൾ കാണുന്നതിലൂടെ മാറും.

Rate this post