തമ്പിയെ അമരാവതിയിൽനിന്നും അടിച്ചു പുറത്താക്കി; ഹരിയുടെ പണികൾ ഏറ്റു തുടങ്ങി .!!| Santhwanam Latest Episode Malayalam
Santhwanam Latest Episode Malayalam : കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരുപിടി മലയാള പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഒരു കുടുംബത്തിന്റെയും ആ കുടുംബത്തിലെ സഹോദരന്മാരുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് സാന്ത്വനം പ്രേക്ഷകർക്ക് മുമ്പിൽ എത്തിക്കുന്നത്. സാന്ത്വനം കുടുംബത്തിലെ ഓരോ അംഗങ്ങളെയും പ്രേക്ഷകർ തന്റെ ഹൃദയത്തിലാണ് ചേർത്ത് വയ്ക്കാറുള്ളത് . താരങ്ങൾ ഓരോന്നും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്ന തങ്ങളുടെ വിശേഷങ്ങൾ വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃഷ്ണ സ്റ്റോറിന് എതിരെ ഒളിയമ്പുകളും ആയി എത്തിയ തമ്പിയുടെ ചിത്രം ആയിരുന്നു സാന്ത്വനം പരമ്പര പ്രേക്ഷകർക്കു മുൻപിൽ തുറന്നു കാണിച്ചത്. കൃഷ്ണ സ്റ്റോറിന് നേരെ വശം അപർണസ്റ്റോർ തുറക്കുകയും എന്റെ മകളെയും മരുമകനേയും തന്റെ പക്ഷത്താക്കാൻ ശ്രമിക്കുകയും ആയിരുന്നു തമ്പിചെയ്തത്. എന്നാൽ ഇപ്പോൾ സാന്ത്വനം സഹോദരന്മാരുടെ ഒത്തൊരുമയുടെ ഫലമായി തമ്പിക്ക് കനത്ത തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്. തമ്പിയുടെ സഹോദരിയായ രാജേശ്വരിയെ തമ്പിക്ക് നേരെ തിരിച്ചുവിട്ടിരിക്കുകയാണ് ഹരിയും ശിവനും ചേർന്ന്.
തമ്പി സാന്ത്വനം കുടുംബത്തെ തകർക്കാൻ വേണ്ടിയാണ് അപർണസ്റ്റോർ തുടങ്ങിയത് എന്ന് അപ്പുവിന് മനസ്സിലായിരുന്നു. കൃഷ്ണ സ്റ്റോറിലെ കച്ചവടം വർദ്ധിപ്പിക്കാനായി ഡോർ ഡെലിവറി ആരംഭിച്ച സ്ഥലത്താണ് കഥ കഴിഞ്ഞ ദിവസം വന്നെത്തിയത്. ഇപ്പോൾ അപ്പു തന്റെ ഭർത്താവ് ഹരിയോട് പറയുന്നുണ്ട് നിന്റെ കൂടെ എംബിഎ പഠിച്ച ഇറങ്ങിയവരെല്ലാം കോട്ടും സ്യൂട്ടും ഇട്ട് നടക്കുമ്പോൾ നീ മാത്രം ഇങ്ങനെ ഡോർ ഡെലിവറിയും ചെയ്തു നടന്നോളൂ എന്ന്.ഹരി നല്ല ഒരു ജോലിയിൽ എത്തിപ്പെടാത്തതിന് അപ്പുവിന് നല്ല പരാതിയുണ്ട്. കണ്ണനും ബാലേട്ടനും ചേർന്ന് പറമ്പിൽ കൃഷി നടത്തുന്ന ഒരു ഭാഗമാണ് പിന്നീട് വീഡിയോയിൽ കാണിക്കുന്നത്. കണ്ണന്റെ പരീക്ഷയുടെ റിസൾട്ട് വരികയാണെന്നും
കണ്ണൻ തോറ്റു കഴിഞ്ഞാൽ നിന്നെ ഈ വീട്ടിൽ നിന്ന് പുറത്താക്കുമെന്നും തമാശ രൂപേണ ബാലൻ പറയുന്നുണ്ട്. അതേസമയം അമരാവതിയിൽ ആകെ കാര്യങ്ങൾ തകരാറിൽ ആയിരിക്കുകയാണ്. തമ്പിയും ഭാര്യയും വീടുപൂട്ടി ബാഗും കൊണ്ട് ഇറങ്ങുന്നിടത്താണ് കഥയത്തി നിൽക്കുന്നത്. ഇവർക്ക് മുന്നിലേക്ക് രാജേശ്വരി കാറിൽ വന്നെത്തുന്നതും പുതിയ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തമ്പിക്ക് ഇത്തരത്തിലുള്ള തിരിച്ചടികൾ ആവശ്യമാണ് എന്നാണ് പ്രേക്ഷകരുടെ പക്ഷം. ഏതായാലും കഥ ഏത് രീതിയിലാണ് സഞ്ചരിക്കുന്നത് എന്ന് അറിയാൻ ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.