അകറ്റാൻ നോക്കുന്തോറും അടുത്തു രോഹിത്ര ; സിദ്ധുവിനു ശെരിക്കും വട്ടായി തുടങ്ങി .. കുടുംബവിളക്കു പ്രേക്ഷകരെ ആവേശഭരിതരാക്കിയ എപ്പിസോഡ്.| Kudumbavilakku Latest Episode Malayalam

Kudumbavilakku Latest Episode Malayalam : കുടുംബപ്രേക്ഷകർക്ക് വളരെയധികം ഇഷ്ടപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീരാ വാസുദേവാണ് കുടുംബ വിളക്കിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. സുമിത്ര എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ ഭർത്താവായി വേഷമിടുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് സിദ്ധാർത്ഥ്.ഇരുവരും തമ്മിലുള്ള 25 വർഷത്തെ ദാമ്പത്യം വേർപിരിയുന്നതും ഇരുവരും പുതിയ ജീവിതത്തിലേക്ക് കടക്കുന്നതും ആണ് ഇതുവരെയുണ്ടായിരുന്ന കഥാപ്രമേയം. സിദ്ധാർത്ഥ് വേദികയെയും സുമിത്ര രോഹിത്തിനെയും വിവാഹം ചെയ്യുന്നു.സുമിത്രയുടെ ഇഷ്ടപ്രകാരമല്ല

രോഹിത്തിനെ വിവാഹം ചെയ്തത്.കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവരും വിവാഹിതരായത്. അതേസമയം സിദ്ധാർത്തും വേദികയും പരസ്പരം ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചുവെങ്കിലും ഇവരുടെ ദാമ്പത്യം അത്ര സുഖകരമായി അല്ല മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സുമിത്ര എത്രമാത്രം നല്ലവൾ ആയിരുന്നു എന്ന് സിദ്ധാർത്ഥന് വേദികയുമായുള്ള വിവാഹ ശേഷമാണ് തിരിച്ചറിവ് ഉണ്ടാകുന്നത്
ഇപ്പോൾ രോഹിത്തും സുമിത്രയും തമ്മിലുള്ള ബന്ധം എങ്ങനെയെങ്കിലും തകർക്കാനുള്ള ശ്രമത്തിലാണ് സിദ്ധാർത്.

എന്നാൽ സിദ്ധാർത്ഥ് സുമിത്രയെ തകർക്കാൻ വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളും രോഹിത്തിനെയും സുമിത്രയും കൂടുതൽ അടുപ്പിക്കുകയാണ്. രോഹിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡോക്ടർ ഷാജുവാണ്. സുമിത്രയെയും രോഹിത്തിനെയും ആരാധകർക്ക് വളരെ ഇഷ്ടമാണ്. സുമിത്രയുടെ സംരംഭമായ സുമിത്രാസിനെ തകർക്കാനുള്ള കുരുക്ക് വഴികളിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ എല്ലാ പ്രശ്നങ്ങളെയും തകർത്ത് മുന്നോട്ടുവരാൻ കഴിവുള്ള ഒരു വ്യക്തിയാണ് സുമിത്ര എന്ന സിദ്ധാർത്ഥ് പലപ്പോഴും മറന്നു പോകുന്നു. സുമിത്ര കിടക്കുന്ന പടുകുഴിയിൽ നിന്നും സുമിത്രയെ കൈപിടിച്ചുയർത്താൻ ഞാനുണ്ട്

എന്ന് പറഞ്ഞ് രോഹിത് സുമിത്രയെ ചേർത്തുനിർത്തുന്നു. രോഹിത് നൽകുന്ന മനോബലവും സുമിത്രയുടെ ആർജ്ജവബോധവും കൊണ്ട് സുമിത്രാസ് വീണ്ടും ശക്തിയായി തിരിച്ചുവരും എന്നാണ് ആരാധകർ പറയുന്നത്. രോഹിത്തും സുമിത്രയും തമ്മിലുള്ള സന്തോഷകരമായ ജീവിതം ഇനിയും ഇത്തരത്തിൽ തന്നെ മുന്നോട്ടു പോകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. അതേസമയം സിദ്ധാർത്ഥിന്റെ അഹങ്കാരം ഇല്ലാതാകണം എന്നും പ്രേക്ഷകർ പറയുന്നു. സുമിത്ര ഈ പ്രതിസന്ധികളെ എത്തരത്തിലാണ് തരണം ചെയ്യുക എന്ന് അറിയാനാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. കഥ പുതിയ വഴിത്തിരിവിലേക്ക് ആണോ സഞ്ചരിക്കുന്നത് എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.

Rate this post