ഹരിയുടെ തിരോധാനം;സാന്ത്വനം വീട് കണ്ണീരിൽ.!! ഹരിക്ക് സംഭവിച്ചത് ഇതാണ്.സംഭവബഹുലമായ എപ്പിസോഡ്. | Santhwanam Latest Episode Malayalam
Santhwanam Latest Episode Malayalam : മലയാളി കുടുംബപ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്ന പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ചെയ്യുന്ന വേഷങ്ങൾ ഏറ്റവും മനോഹരമായ രീതിയിൽ തന്നെയാണ് ഇവർ അവതരിപ്പിക്കുന്നത്. സാന്ത്വനം എന്ന കുടുംബത്തിലെ സഹോദരന്മാരുടെ സ്നേഹവും ഒത്തൊരുമയുമാണ് ഈ പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. മറ്റുപരമ്പരകളിൽ നിന്നും വ്യത്യസ്തമായ
കഥാസന്ദർഭവും സാന്ത്വനം പരമ്പരയെ കൂടുതൽ ജനപ്രിയമാക്കുന്നു. അതിനെക്കുറിച്ച് ദിവസങ്ങളായി സാന്ത്വനം പരമ്പരയിൽ ചിരിയുടെ ദിവസങ്ങൾ ആയിരുന്നു. സന്തോഷം നിറഞ്ഞ നിന്നതായിരുന്നു സാന്ത്വനം കുടുംബം. ഹരി പുതിയ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങുമ്പോൾ സാന്ത്വനം കുടുംബത്തിലെ എല്ലാവരും സന്തോഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും ഹരിക്കുണ്ട്. എന്നാൽ പുതിയ ജോലിയിൽ കയറാൻ ഹരിക്ക് തീരെ താല്പര്യമില്ല. ഹരിയുടെ ഭാര്യ അപർണ ഹരിയെ പുതിയ ജോലിക്ക് വിടാനായി നിർബന്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ബാലേട്ടനെയും കൃഷ്ണ സ്റ്റോറിനെയും എല്ലാം ഉപേക്ഷിച്ച് പുതിയ ജോലിക്ക് പോകാൻ ഹരി ഇഷ്ടപ്പെടുന്നില്ല. വീട്ടിൽ നേരത്തെ
വരാമെന്ന് പറഞ്ഞു പോയ ഹരി രാത്രിയായിട്ടും സാന്ത്വനം കുടുംബത്തിലേക്ക് മടങ്ങി വരുന്നില്ല. എവിടെയാണ് പോയത് എന്ന് ആർക്കും അറിയില്ല. അപർണ ശിവനോട് ചോദിക്കുന്നുണ്ട് നിന്നോട് പറയാതെ ഹരി എങ്ങോട്ടും പോകില്ല എന്ന്. എന്നാൽ ശിവൻ പറയുന്നു ഞങ്ങൾ കമ്പനിയുടെ കാര്യങ്ങൾക്ക് വേണ്ടി തിരക്കിലായിരുന്നു എന്നും ഹരിയേട്ടൻ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല എന്ന്. ഹരി എങ്ങോട്ടാണ് പോയത് എന്ന് കാണാതെ വിഷമിച്ചിരിക്കുകയാണ് സാന്ത്വനം
കുടുംബം. അതേസമയം കണ്ണൻ പറയുന്നുണ്ട് ഹരിയേട്ടന് ഈ ജോലിക്ക് പോകാൻ തീരെ താല്പര്യമില്ലായിരുന്നു എല്ലാം അപ്പുവേടത്തി കാരണമാണ് സംഭവിച്ചത് എന്ന്. എന്നാൽ കണ്ണനെ പറയുന്നതിന് ദേവി കണ്ണനെ ശകാരിക്കുന്നുണ്ട്. ഹരിയെ തിരഞ്ഞ് ശിവനും ബാലേട്ടനും ഇറങ്ങുന്നു.ഹരിയെ തമ്പിയും രാജേശ്വരിയും പിടിച്ചുകൊണ്ടുപോയതാണോ എന്നും ഹരിയും ബാലേട്ടനും സംശയിക്കുന്നുണ്ട്. ഹരി എങ്ങോട്ടാണ് പോയത് എന്ന് അറിയാൻ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.