പ്രിയപ്പെട്ട നന്ദന മോളെ.!!മകളുടെ ഓർമദിനത്തിൽ ഗായിക കെ എസ് ചിത്രയുടെ കുറിപ്പുകൾ;ആരാധകരുടെ ആശ്വാസവാക്കുകൾ. | K.S Chithra Daughter Remembrance Day Viral Note Malayalam

Whatsapp Stebin

K.S Chithra Daughter Remembrance Day Viral Note Malayalam : ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പിന്നണിഗായികയാണ് കെ എസ് ചിത്ര.മലയാളിയുടെ സ്വന്തം വാനമ്പാടി.ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ഗായികമാരിൽ ഒരാളാണ് ചിത്ര . മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ഇവർ പാടിയിട്ടുണ്ട്. വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ ചിത്ര നേടിയിട്ടുണ്ട്. 2005-ൽ പത്മശ്രീയും 2021-ൽ ചി പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയ ചിത്രാമ പങ്കുവെച്ച ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രിയ ഗായിക തന്റെ അകാലത്തിൽ പൊലിഞ്ഞ മകൾ നന്ദനയെ കുറിച്ചുള്ള പോസ്റ്റാണ് ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ചിത്രയ്ക്ക് മകൾ നന്ദനയെ ലഭിച്ചത്. 9 വയസ്സ് തികയും

k s chithra daughter

മുമ്പായിരുന്നു ഈ മകളുടെ വിയോഗം. വിശേഷദിനങ്ങളിൽ എല്ലാം തന്നെ മകളുടെ വിശേഷങ്ങളുമായി ചിത്ര എത്താറുണ്ട്. ചിത്ര തന്നെ നിരവധി തവണ പറഞ്ഞിട്ടുണ്ട് തന്റെ മകളുടെ ജനനമാണ് ജീവിതത്തിലെ ഏറ്റവും വലിയ ധന്യ മുഹൂർത്തമെന്ന്. ഇന്നും തന്നെ മുന്നോട്ടു നയിക്കുന്നത് മകളുടെ ഓർമ്മകൾ ആണെന്നും ചിത്ര പറയുന്നു. 2011 ഏപ്രിൽ 14 നായിരുന്നു ചിത്രയുടെ മകളുടെ വിയോഗം.ഞങ്ങളുടെ ഹൃദയം നിറയെ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളാണ്.

അഭിമാനത്തോടെയാണ് ഞങ്ങള്‍ നിന്റെ പേര് പറയുന്നത്. നീയില്ലാതെ ജീവിതം മുന്നോട്ട് പോയാലും അതൊരിക്കലും പഴയത് പോലെയാവില്ല. എന്നായിരുന്നു ചിത്ര തന്റെ പേജിൽ കുറിച്ചത്.നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.സംഗീതത്തിലൂടെയാണ് താന്‍ ആ വേദനയില്‍ നിന്നും പുറത്ത് കടന്നത് എന്നും . ദൈവത്തോട് പോലും ദേഷ്യം തോന്നിയ സമയമായിരുന്നു അത് എന്നും ദൈവം എല്ലാവര്‍ക്കും ഒരുപോലെ എല്ലാം വാരിക്കോരി കൊടുക്കാറില്ലല്ലോ എന്നും ഇതിനു മുൻപ് നിരവധി തവണ ചിത്ര പറഞ്ഞിട്ടുണ്ട്.

Rate this post