അഞ്ജലി ചെറിയമ്മ കല്യാണം കഴിഞ്ഞു പോയതുകണ്ട് വിഷമത്തിൽ ദേവൂട്ടി.!! ഗോപിക ചെറിയമ്മയ്ക് ഇസ മോളോടുള്ള സ്നേഹം കണ്ടോ? | Santhwanam Devooty Crying Gopika Wedding

ജനുവരി 28നായിരുന്നു ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തും മാത്രമാണ് പങ്കെടുത്തത്. വിവാഹ ശേഷം അടുത്തുള്ള വിവാഹ മണ്ഡപത്തിൽ വച്ചായിരുന്നു പാർട്ടി ഒരുക്കിയത്. താരത്തിളക്കത്തിലായിരുന്നു ജിപിയുടെയും ഗോപികയുടെയും വിവാഹം.

ബിഗ്സ്ക്രീൻതാരങ്ങളും, മിനിസ്‌ക്രീൻ താരങ്ങളും, യുട്യൂബേഴ്സും തുടങ്ങി നിരവധി പേർ പങ്കെടുത്ത വിവാഹമായിരുന്നു ഇത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വിവാഹ നിശ്ചയം വളരെ ലളിതമായാണ് താരങ്ങൾ നടത്തിയത്. വിവാഹത്തോടനുബന്ധിച്ച് നടന്ന പല ചടങ്ങുകളിലും ജിപിയുടെയും ഗോപികയുടെയും നിരവധി സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഹൽദി, സംഗീത് ചടങ്ങുകൾ വളരെ ഗംഭീരമായാണ് നടത്തിയത്.

ഗോപിക അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്ന സാന്ത്വനം പരമ്പരയിലെ താരങ്ങളും ഗോപികയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലൊക്കെ പങ്കെടുത്തിരുന്നു. അതിൽ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു സജിത ബേട്ടിയുടെ മകളും, സാന്ത്വനം പരമ്പരയിലെ ബാലതാരവുമായ ഇസ ഫാത്തിമ ഷമാസ്. സംഗീത്, ചടങ്ങിലും വിവാഹ സൽക്കാര ചടങ്ങിലുമൊക്കെ സജിത ബേട്ടിയും കുടുംബവും എത്തിയിരുന്നു. സാന്ത്വനത്തിൽ ചെറിയമ്മയായി എത്തുന്ന ഗോപിക വിവാഹം കഴിഞ്ഞ് പോകുമ്പോൾ ഇസ കരയുന്നുണ്ടായിരുന്നു. ചെറിയമ്മ പോവുന്നതിൻ്റെ വിഷമമാണ് ഇസയ്ക്കെന്നാണ് സജിത ബേട്ടി പറഞ്ഞിരുന്നത്.

ദേവൂട്ടിയായി അഭിനയിക്കുന്ന ഇസ സാന്ത്വനത്തിലെ എല്ലാവരുമായി നല്ല അടുപ്പത്തിലാണെന്ന് അവർ പങ്കുവെയ്ക്കുന്ന വീഡിയോയിലൂടെ തന്നെ മനസിലാകും. ഗോപികയുടെ വിവാഹത്തിനും, സംഗീത് ചടങ്ങിനും പോയപ്പോൾ ഇസയെ എടുത്ത് ഉമ്മ കൊടുക്കുന്ന ഗോപികയുടെയും ഇസയുടെയും ചിത്രങ്ങളാണ് സജിത ബേട്ടി പങ്കുവെച്ചിരിക്കുന്നത്. ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിലെ ‘ എൻ പൂവേ ‘ എന്ന ഗാനമാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. നിരവധി പേരാണ് ചെറിയമ്മയുടെയും ദേവൂട്ടിയുടെയും സ്നേഹത്തെ പുകഴ്ത്തി കൊണ്ട്. വന്നിരിക്കുന്നത്.

Rate this post