പങ്കജ് ആ കാഴ്ച കണ്ട് ഞെട്ടി .!! ഇനി സുമിത്രക്കൊപ്പം ശീതളും; സുമിത്രയ്ക്കു ശക്തി കൂടുന്നു; സഹിക്കാനാവാതെ രഞ്ജിത.! | Kudumbavilakku Today Episode February 01

Kudumbavilakku Today Episode February 01: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥാരംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും കൂട്ടി സുമിത്ര വീട്ടിൽ വരുന്നതായിരുന്നു. ശീതൾ വന്നതറിഞ്ഞ് പൂജയോട് വീട്ടിലേക്ക് വരാൻ പറയുകയായിരുന്നു. പൂജ പങ്കജിൻ്റ കാറിൽ വീട്ടിലെത്തിയതും, അകത്തു കയറിപ്പോയി പൂജ ശീതളിനെ കെട്ടിപ്പിടിക്കുകയായിരുന്നു. ചേച്ചി ഇതുവരെ എവിടെയായിരുന്നെന്നും,

മെഡിസിൻ പഠനമൊക്കെ പൂർത്തിയായോ എന്നും, മോൾക്ക് എത്ര വയസായി തുടങ്ങിയ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു പൂജ. ഇതിനൊക്കെ മറുപടി സുമിത്രയാണ് നൽകിയത്. ഇത് കേട്ടപ്പോൾ പൂജയ്ക്ക് വിഷമമായി. പക്ഷേ പങ്കജിന് പൂജ ഓഫീസ് ലീവെടുത്ത് എന്തിനാണ് വന്നതെന്നറിയാൻ ആകാംക്ഷയുണ്ടായി. അതിനാൽ പങ്കജജ് ആരാണ് ആ വീട്ടിൽ വന്നതെന്നറിയാൻ പങ്കജ് കാർ പുറത്ത് നിർത്തി വീട്ടിലേക്ക് പിറകിലൂടെ വരികയാണ്.

പിന്നീട് പങ്കജ് ജനൽ തുറന്ന് നോക്കുമ്പോൾ, അവിടെ നിന്ന് സംസാരിക്കുകയാണ്. അതിൽ സുമിത്രയെയും ശീതളിനെയും കണ്ട് ഞെട്ടുകയായിരുന്നു പങ്കജ്.പിന്നീട് കാറെടുത്ത് പങ്കജ് നേരെ വീട്ടിലേക്ക് പോവുകയാണ്. അപ്പോഴാണ് ശീതളിനോട് പലതും, സുമിത്ര ചോദിക്കുകയാണ്. എന്നാൽ ഒന്നിനും കൃത്യമായ മറുപടി ശീതൾ നൽകുന്നില്ല. അപ്പോൾ സുമിത്ര ശീതളിനോട് അഡ്രസ് തരാൻ പറയുന്നു.അഡ്രസ് എന്തിനാണെന്നും ഞാൻ അമ്മയെ ഇവിടെ വന്ന് കണ്ടു കൊള്ളാമെന്ന് പറയുകയാണ്.

പിന്നീട് ശീതൾ യാത്ര പറഞ്ഞ് പോവുകയാണ്. അങ്ങനെ പങ്കജ് വീട്ടിലെത്തി.രഞ്ജിതയോട് പൂജയെ കൊണ്ടുവിടാൻ വീട്ടിൽ പോയപ്പോൾ കണ്ട കാഴ്ച പങ്കജ് രഞ്ജിതയോട് പറയുന്നു. സുമിത്രയുടെ മകൾ ശീതൾ എങ്ങനെ അവിടെയെത്തിയെന്നും, അങ്ങനെ സുമിത്രയും മക്കളും കാണാൻ പാടില്ലെന്നും പറയുകയാണ് രഞ്ജിത. പിന്നീട് കാണുന്നത് ദീപുവിനെയാണ്. ദീപുവിനെ കാണാൻ പരമശിവം വരികയാണ്. കാറിൽ നിന്ന് ഇറങ്ങി വന്ന പരമശിവം ദീപുവുമായി സംസാരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post