മകളുടെ വിവാഹത്തിനിടയിൽ താര സംഗമവും.!! നയൻതാരയെ വിവാഹം ക്ഷണിച്ച് രാധിക ശരത് കുമാർ.!! | Radhika Sarath Kumar Daughter wedding Invites to Nayans

Radhika Sarath Kumar Daughter wedding Invites to Nayans: മലയാളം, തമിഴ് അഭിനയരംഗത്ത് സജീവമായി നിലനിൽക്കുന്ന താരമാണ് രാധിക ശരത് കുമാർ. സിനിമയിൽ 80കളിൽ വൻ ജനപ്രീതി നേടിയ പല ചിത്രങ്ങളിലും രാധിക തന്റെ സാന്നിധ്യം അറിയിക്കുകയുണ്ടായി. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത താരം 1978ല്‍ കിഴക്ക് പോകും റെയിൽ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.പിന്നീട് ഇങ്ങോട്ട് നിരവധി സിനിമകളിൽ അഭിനയിച്ച താരം തമിഴ്നാട് സർക്കാരിന്റെ മികച്ച

നടിക്കുള്ള പുരസ്കാരം അടക്കം നേടിയെടുക്കുകയും ചെയ്തിരുന്നു. 80 കളിലെ താരത്തിളക്കം രാധികയ്ക്ക് നഷ്ടമാവുകയും പിന്നീട് താരം അതേ പ്രീതി തിരിച്ചു പിടിക്കുകയും ചെയ്തു. ഒരു വലിയ ഇടവേളയ്ക്കുശേഷമാണ് രാധിക പിന്നീട് അഭിനയരംഗത്ത് സജീവമായത്.വ്യക്തിജീവിതത്തിൽ പല ഘട്ടങ്ങളിലും രാധിക നിരവധി പ്രതിസന്ധികൾ നേരിട്ടപ്പോഴും തന്റെ കരിയർ ഉപേക്ഷിക്കാൻ തയ്യാറായില്ല. താരം ഇന്ന് സോഷ്യൽ മീഡിയയിലും വളരെ അധികം സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ താരം ആരാധകരെ അറിയിക്കാറുമുണ്ട്. ഇപ്പോൾ രാധിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. നയൻസിന് ഒപ്പമുള്ള ചിത്രമാണ് താരം സമൂഹമാധ്യമങ്ങളിൽ

പങ്കുവെച്ചിരിക്കുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട നയൻസിനും വിക്കിക്കും ഒപ്പം കുറച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം എന്ന് തുടങ്ങുന്ന പോസ്റ്റിൽ നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തി എത്തിയത്.സിനിമയിലും വ്യക്തി ജീവിതത്തിലും സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന രാധിക പല ഘട്ടങ്ങളിലും സുഹൃത്തുക്കൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവയ്ക്കാറുണ്ട്. അതിനൊക്കെ വളരെ മികച്ച പ്രതികരണവും

ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കുന്നു. ഇപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ച ഈ പോസ്റ്റും ആളുകൾ ഏറ്റെടുത്തിരിക്കുകയാണ്. രാധികയുടെ ഭർത്താവ് ശരത്കുമാറിന്റെയും മകളായ വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹമാണ് വന്നെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വരൂ വെഡിങ് വൈബ്സ് ഹാഷ്ടാകും രാധിക തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Rate this post