ഇവിടെയാണ് എന്റെ സന്തോഷവും സമാധാനവും.!! മുറപ്പെണ്ണ് കോകിലയെ ചേർത്ത് പിടിച്ച് നടൻ ബാല!! | Actor Bala Latest News

Actor Bala Latest News: മലയാളികളുടെ പ്രിയതാരമാണ് ബാല. മലയാളത്തിലും തമിഴിലുമായി ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തു ആരാധകരുടെ ഹൃദയം കീഴടക്കി. സോഷ്യൽ മീഡിയയിലും താരത്തിന് ആരാധകരേറെയാണ്. ആരാധകരോട് ഏറെ നീതിപുലർത്തുന്ന ഒരു നടനാണ് ബാല. തന്നെക്കുറിച്ച് പ്രചരിച്ച എല്ലാ വാർത്തകൾക്കും ഉത്തരവാദിത്തബോധത്തോടെ ഇദ്ദേഹം ഉത്തരം നൽകുന്നു.

ജീവിതത്തിലെ സുപ്രധാന വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന താരം ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കിടുകയാണ്. മുറപ്പെണ്ണ് കോകിലയുമായി നില്‍ക്കുന്ന ബാലയുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. എന്‍റെ ത്യാഗങ്ങളിൽ ഒട്ടും ഭീരുത്വമില്ല, അവ എന്‍റെ കൃത‍ജ്‍ഞതായി പരിഗണിക്കുക, 16 വർഷത്തിനു ശേഷം എന്നിൽ ദൈവത്തിന്റെ സ്നേഹവും സന്തോഷവും നിറഞ്ഞിരിക്കുന്നു .അതിന്‍റെ അർത്ഥം ഞാൻ ജീവിച്ചു വന്ന വഴി മറക്കുന്നു എന്നതല്ല’

എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നു.പോസ്റ്റ് വന്നതിനു പിന്നാലെ നിരവധി ആരാധകരാണ് കമന്‍റുമായി പോസ്റ്റിനു താഴെ എത്തുന്നത് .
കോകിലയുമായി വിവാഹം നിശ്ചയിച്ചോ, വിവാഹിതരായോ എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും ചോദിക്കുന്നത്. ഇതിനൊന്നും ബാല ഉത്തരം പറഞ്ഞിട്ടില്ല. പക്ഷേ എന്തുതന്നെ സംഭവിച്ചാലും തന്റെ കൂടെ എന്നും സ്നേഹത്തോടെ ഉണ്ടാവും എന്നും ആരാധകർ കമന്റ് ചെയ്യുന്നു.

മുറപ്പെണ്ണ് ആണെങ്കിലും സഹോദരബന്ധമാണ് ഇരുവര്‍ക്കും ഇടയില്‍ എന്നാണ് ആരാധകര്‍ പറയുന്ന മറ്റൊരു ഊഹം, എന്ത് തന്നെയായാലും ഒന്നും കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ എന്നാണ് മറ്റ് ചിലര്‍ ബാലയോട് കമന്റുകളിലൂടെ പറയുന്നുണ്ട്
കുറച്ചുനാളുകളായി തന്‍റെ കുടുംബത്തിനൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ ബാല സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Rate this post