ഏറെ പ്രിയപെട്ടവൾക്ക് പിറന്നാൾ ആശംസകൾ;വർഷങ്ങൾക്കുശേഷം കല്യാണിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രണവ് മോഹൻലാൽ.!! | Pranav Mohanlal Wishes To Kalyani Priyadharshan Birthday

Pranav Mohanlal Wishes To Kalyani Priyadharshan Birthday: മലയാള സിനിമ ഇപ്പോൾ അടക്കി ഭരിക്കുന്നത് താരപുത്രന്മാരും താരപുത്രിമാരും ആണ്. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. താരപുത്രൻ എന്നതിലുപരി ഒരു നടൻ എന്ന നിലയിൽ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. തമിഴ് സിനിമയിലൂടെയാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകളായ കല്യാണി പ്രിയ

ദർശൻ സിനിമ ലോകത്തേക്ക് കാലെടുത്ത് വെച്ചത്.കുടുംബ സുഹൃത്തുക്കൾ കൂടിയായ പ്രിയ ദർശന്റെയും മോഹൻലിന്റെയും മക്കൾ ആയിരുന്നത് കൊണ്ട് തന്നെ ബാല്യ കാല സുഹൃത്തുക്കൾ കൂടിയാണ് പ്രണവും കല്യാണിയും. ഇരുവരും നായികാ നയകന്മാരായി ആദ്യം അഭിനയിച്ചത് ഹൃദയം എന്ന സൂപ്പർ ഹിറ്റ്

ചിത്രത്തിൽ ആയിരുന്നു. ഇതോടെ ഈ ജോഡിയെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഇപോഴിതാ വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രത്തിലും ഒരുമിച്ചിരിക്കുകയാണ് ഇരുവരും. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് പ്രേക്ഷകരുടെ പ്രിയ ജോഡികൾ വീണ്ടും ഒരുമിക്കുന്നത്. ഏപ്രിൽ 11 നാണ് ചിത്രം റിലീസ് ആകുന്നത്. ഹൃദയത്തിന് ശേഷമുള്ള ചിത്രം എന്ന നിലയിലും ചിത്രത്തിൽ ഒരുമിക്കാൻ

പോകുന്ന വലിയ താര നിരയും ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് നൽകുന്നത്. വിനീത് ശ്രീനിവാസൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ്, തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രതികളോട് നൂറ് ശതമാനം നീതി പുലർത്തുന്ന സംവിധായകൻ എന്ന നിലയിൽ ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഈ സിനിമയെക്കുറിച്ചുള്ളത്. ഇപോഴിതാ വർഷങ്ങൾക്ക് ശേഷം സിനിമയിലെ തന്റെ നായികയും ബാല്യകാല സുഹൃത്തുമായ കല്യാണിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ഇൻസ്റ്റ സ്റ്റോറിയിൽ വർഷങ്ങൾക്ക് ശേഷത്തിന്റെ പോസ്റ്ററിനോടൊപ്പമാണ് പ്രണവ് കല്യാണിക്ക് പിറന്നാൾ ആശംസകൾ പറഞ്ഞു കണ്ടെത്തിയത്.

Rate this post