ആദർശിന്റെ കൈയിൽ പെട്ട് അഭിയുടെ ഗുണ്ടകൾ.!!അനന്തപുരിയിൽ നിന്ന് അഭിയെ പടിയിറക്കി വിട്ട് മുത്തശ്ശൻ.!!ആദർശ് അഭിയുടെ തനിമുഖം തിരിച്ചറിയുന്നു.!! | Patharamattu Today episode April 6
Patharamattu Today episode April 6: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വേദനാജനകമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഗോവിന്ദനെ ഗുണ്ടകൾ തള്ളിയിട്ട് പ്രതിമകൾ എടുത്തുകൊണ്ട് പോകുന്നതായിരുന്നു. വിവരമറിഞ്ഞ് നയനയും ആദർശും നന്ദുവും കനകദുർഗയും കൂടി പെട്ടെന്ന് തന്നെ കടയിലേക്ക് എത്തുകയാണ്. ഗോവിന്ദൻ അടി കിട്ടി കിടക്കുന്നതു കണ്ടു, ഗോവിന്ദനെ എഴുന്നേൽപ്പിച്ച ശേഷം പിന്നെ എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ്. അപ്പോഴാണ് കരഞ്ഞുകൊണ്ട് ഗോവിന്ദൻ നമ്മൾ ഇത്രയും നാൾ കഷ്ടപ്പെട്ട തൊക്കെ പോയി മോളെ എന്ന് പറഞ്ഞു പറയുന്നത്.
ഇത് കേട്ട് എല്ലാവരും ഞെട്ടുകയാണ്. കുറേ ഗുണ്ടകൾ വന്ന് എല്ലാം എടുത്തു കൊണ്ടുപോയി എന്ന് പറയുകയാണ്.ഇനി എന്ത് ചെയ്യും എന്നാലോചിച്ചു വളരെ വിഷമത്തിൽ നിൽക്കുകയാണ് എല്ലാവരും. അപ്പോഴാണ് ഓർഡർ കൊടുത്ത ആൾ കടയിലേക്ക് വരുന്നത്. വളരെ സന്തോഷത്തിൽ വന്ന് ഞാൻ തന്ന ഓർഡറൊക്കെ ശരിയായോ മോളെ എന്ന് ചോദിച്ചപ്പോൾ, അങ്കിൾ ഞങ്ങളോട് ക്ഷമിക്കണം എന്നും, ഞങ്ങളൊക്കെ ഒരുക്കിവെച്ചതായിരുന്നുവെന്നും, ഇന്ന് രാവിലെ അച്ഛനെ അടിച്ചിട്ട് എല്ലാം എടുത്തു കൊണ്ടുപോയി എന്ന് പറഞ്ഞപ്പോൾ, അയാൾ എന്താണ് നിങ്ങൾ പറയുന്നത് എന്നും, ഞാൻ ഇനി അവരോട് എന്ത് പറയും എന്നൊക്കെ പറഞ്ഞപ്പോൾ, നിങ്ങൾ ഭയക്കേണ്ട നമ്മൾ എങ്ങനെയെങ്കിലും അത് കണ്ടെത്തി തരികയോ, അല്ലെങ്കിൽ അതിൻ്റെ ക്യാഷ് തരികയും ചെയ്യും എന്ന് പറയുകയാണ്.
ഇത് കേട്ടപ്പോൾ ഒന്നും പറയാനാവുന്നില്ല അയാൾക്ക്. അയാൾ അവിടെ തന്നെ ഇരിക്കുകയാണ്. പിന്നെ ഉടൻതന്നെ ആദർശ് പോലീസിനെ വിളിക്കുകയാണ്. പോലീസിനോട് വിവരങ്ങൾ പറയുകയാണ്. അതിനുശേഷം നന്ദു ഫ്രണ്ട്സിനെ കുട്ടി എവിടെയെങ്കിലും ഉണ്ടോ എന്ന് തിരക്കിയിട്ട് വരാമെന്ന് പറഞ്ഞപ്പോൾ, ആദർശ് ഞാനും കൂടി വരാം എന്ന് പറയുകയാണ്. നന്ദു ഒരു വശത്ത് പുറപ്പെട്ടപ്പോൾ, ആദർശും മറ്റൊരു വഴിക്ക് പോകാനൊരുങ്ങുകയാണ്. എല്ലാം നഷ്ടപ്പെട്ടതോർത്ത് നയന കരയുകയാണ്. ഇത് കണ്ട ആദർശ് സമാധാനിപ്പിക്കുകയും, പിന്നീട് വിഗ്രഹം തിരഞ്ഞ് പോവുകയാണ്. പിന്നീട് കാണുന്നത് അഭിയെ വിളിച്ച് കാര്യങ്ങൾ പറയുകയാണ്.
ഇത് കേട്ടപ്പോൾ വലിയ സന്തോഷമാവുകയാണ്. താൻ വിചാരിച്ച കാര്യം സാധിച്ചതിൽ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ജലജ വരുന്നത്. ജലജയോട് നടന്ന കാര്യങ്ങൾ പറയുകയാണ്. പിന്നീട് നന്ദുവിൻ്റെ സുഹൃത്ത് വിളിച്ച് ഇവിടെ ഒരു വണ്ടിയിൽ കുറച്ച് വിഗ്രഹങ്ങൾ നിറച്ച വണ്ടി പോകുന്നത് കണ്ടെന്നും, നീ പറഞ്ഞവരാണെന്നാണ് തോന്നുന്നതെന്നും പറയുകയാണ്.ഉടൻ തന്നെ നന്ദു ആ ഭാഗത്തേക്ക് തിരയുകയാണ്. അപ്പോഴാണ് ആദർശിൻ്റെ മുന്നിലായി ആ വണ്ടി പോകുന്നത്. ആദർശ് പിറകെ തന്നെ വണ്ടി എടുത്ത് പോയപ്പോൾ, അവർ മറ്റൊരു വഴിയിൽ പോയി. അപ്പോൾ അവിടെ നന്ദു സുഹൃത്തുക്കളുമായി നിൽക്കുന്നുണ്ടായിരുന്നു. ഗുണ്ടകളുമായി അടിയുണ്ടാവുമ്പോഴാണ് ആദർശ് അവിടെ എത്തുന്നത്. അങ്ങനെ നഷ്ടപ്പെട്ട വിഗ്രഹങ്ങൾ തിരികെ കിട്ടുകയാണ്. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിൽ നടക്കുന്നത്.