പേർളിയുടെ ജന്മദിനത്തിൽ ശ്രീനിഷിന്റെ കിടിലൻ സമ്മാനം; കണ്ണ് നിറഞ്ഞ് പേർളി.!! കുട്ടി കുറുമ്പി നിളയും.!! | Pearly Maneey Birthday Surprise Viral Malayalam

Pearly Maneey Birthday Surprise Viral Malayalam : നായികാനായകൻ, ഡി ഫോർ ഡാൻസ് തുടങ്ങിയ റിയാലിറ്റി ഷോകളിൽ അവതാരകയായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് പേർളി മാണി. പേർളിയുടെ പിറന്നാളിന് ആശംസയുമായി എത്തുകയാണ് ഭർത്താവ് ശ്രീനിഷ്. “എ സ്പെഷ്യൽ ഡേ ഫോർ സ്പെഷ്യൽ ലേഡി. ഹാർട്ട്ഫെൽട്ട് ബർത്ത് ഡേ വിഷസ് ഫോർ മൈ പൊണ്ടാട്ടി “എന്ന തലക്കെട്ടോടെയാണ് ശ്രീനിഷ് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

പേർളിയുടെ ജീവിതത്തിലെ ഓരോ തമാശകളും ശ്രീനിയുമായുള്ള പ്രണയ നിമിഷവും മകൾ നിലയെ ഗർഭം ധരിച്ചിരുന്ന കാലത്തുള്ള കുസൃതികളും, മൂന്നുപേരും ഒരുമിച്ചുള്ള സന്തോഷവും ഒത്തുചേർന്ന വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചത്. ജീവിതത്തിലെ പ്രധാനപ്പെട്ടതും സന്തോഷം നിറഞ്ഞതുമായ നിമിഷങ്ങളത്രയും സുന്ദരമായി കോർത്തൊരുക്കിയ വീഡിയോയാണ് ശ്രീനി പേർളി മാണി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്. ഡി ഫോർ ഡാൻസ് അവതാരകയായെത്തി ഒരുമാസം കൊണ്ട് തന്നെ പ്രേക്ഷകരുടെ

ഹൃദയം കീഴടക്കിയ വ്യക്തിയാണ് പേർളി മാണി. തമാശ, മോട്ടിവേഷൻ,ഡാൻസ് എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള അവതരണമാണ് മറ്റ് അവതാരകരിൽ നിന്നും പേളിയെ വ്യത്യസ്തയാക്കിയത്. അവതരണ രംഗത്തുനിന്നും സിനിമയിലേക്കും പിന്നീട് ബിഗ്ബോസ് ഷോയിലേക്കുമുള്ള യാത്രയാണ് പേളിയുടെ ജീവിതത്തെ മനോഹരമാക്കിത്തീർത്തത്. ഭർത്താവായ ശ്രീനിഷിനെ ആദ്യം കണ്ടുമുട്ടിയതും ഇരുവരും പ്രണയത്തിലായതും ബിഗ് ബോസ് ഷോയിൽ വച്ചാണ്. ഇരുവരുടെയും പ്രണയം അഭിനയമാണെന്ന് പറഞ്ഞ് വിമർശിച്ചവർക്ക് മുന്നിൽ മറുപടിയായി മകളായ നിലയോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ് ഇന്ന് പേർളിയും ശ്രീനിഷും.ബിഗ്‌ബോസ് 5 ആം

സീസണിലെത്തിയെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴും നിറഞ്ഞ് നിൽക്കുന്നത് പേർളി ശ്രീനിഷ് പ്രണയമാണ്. പേർളിഷ് എന്നൊരു ഓമനപ്പേരുകൂടി പ്രേക്ഷകർ ഇവർക്കിട്ടിരുന്നു. വിവാഹം മുതൽ ജീവിതത്തിൽ സംഭവിച്ച പ്രധാന നിമിഷങ്ങളെല്ലാം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ട് വീട്ടിലെ അംഗമായിത്തീരുകയായിരുന്നു പേർളി മാണിയും കുടുംബവും. 1989 മെയ് 28ന് ജനിച്ച പേർളി മാണി ഇപ്പോൾ 34 ആം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

Rate this post