ബിഗ്‌ബോസ് വാഴാൻ യഥാർത്ഥ രാജാവ് വന്നു കഴിഞ്ഞു; ഇനി റിയാസ് ഭരിക്കും ബിഗ്ഗ്‌ബോസ് വീട്.!! ഒപ്പം പൊളി ഫിറോസും. | Riyas Mass Entry In Biggboss Season 5 Malayalam

Riyas Mass Entry In Biggboss Season 5 Malayalam : ഏഷ്യാനെറ്റിൽ എല്ലാ ദിവസവും രാത്രി 9 30ന് സംപ്രേക്ഷണം ചെയ്തുവരുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ അഞ്ചാം സീസണിൽ എത്തി നിൽക്കുമ്പോൾ റിയാലിറ്റി ഷോയ്ക്ക് മാറ്റുകൂട്ടുന്നതിനായി എത്തിച്ചേരുന്നത് നാലാം സീസണിലെ മൂന്നാം സ്ഥാനക്കാരനായ റിയാസും മൂന്നാം സീസണിൽ മത്സരാർത്ഥികൾക്ക് വെല്ലുവിളിയായിരുന്ന ഫിറോസുമാണ്.റിയാസ്,ഫിറോസ് എന്നിവർ ബിഗ് ബോസ് വീടിനുള്ളിലേക്ക് കടന്നുവരുന്ന പ്രോമോ ആണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. പഴയ മത്സരാർത്ഥികളെ

കണ്ടതിന്റെ ആകാംക്ഷയിലാണ് ബിഗ്‌ബോസ് കുടുംബാംഗങ്ങൾ. മത്സരാർത്ഥിയായ മിഥുനോട്” ഇപ്പോൾ കടന്നുവന്നതാണോ? കണ്ടില്ല ഇവിടെ ” എന്ന ചോദ്യവുമായാണ് ഫിറോസ് വീടിനുള്ളിൽ അനക്കമുണ്ടാക്കുന്നത്. “ഇവിടെ ഒരു ഒൻപതിന്റെ കുറവുണ്ടെന്നാണോ? ദിസ് സീസൺ ഈസ് കോൾഡ് സീസൺ ഓഫ് ഒറിജിനൽ. ബട്ട് എമൗണ്ട് ഓഫ് എയർ ഈസ് റ്റൂ മച്ച്” എന്ന് പറഞ്ഞുകൊണ്ട് തുടക്കത്തിൽ തന്നെ റിയാസ് മത്സരാർത്ഥികളെ വെല്ലുവിളിക്കുന്ന പ്രൊമോയാണ് ഏഷ്യാനെറ്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് രജിത് കുമാറും ഡോക്ടർ റോബിനും ആയിരുന്നു. ഇപ്പോൾ ഇതാ റിയാസും ഫിറോസും. സീസൺ 4ൽ തന്റെ നിലപാടുകൾ വ്യക്തമായി വിളിച്ചുപറഞ്ഞ മത്സരാർത്ഥിയായിരുന്നു റിയാസ്. വിമർശിച്ചവരെ ക്കൊണ്ട് തന്നെ വിജയിയാകാൻ കഴിവുള്ള വ്യക്തി എന്ന് പറയിച്ച മത്സരാർത്ഥി. രാഷ്ട്രീയ ശരികളെ മുറുകെപ്പിടിച്ച് മത്സരിച്ചിരുന്ന റിയാസ് സീസൺ നാലിലെ മികച്ച മത്സരാർത്ഥിയായിരുന്നു. ബിഗ് ബോസ് എന്ന ഷോയോട് അകലം പാലിച്ചിരുന്ന ഒരുപറ്റം യുവാക്കളെ ബിഗ് ബോസ് കാണാൻ പ്രേരിപ്പിച്ച മത്സരാർത്ഥി കൂടിയാണ് റിയാസ്.

സീസൺ മൂന്നിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഫിറോസ്. കൂട്ടത്തിലുള്ള മത്സരാർത്ഥികളുടെ തനിസ്വഭാവം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച വ്യക്തി.പ്രേക്ഷകപിന്തുണ നേടിയിരുന്ന മണിക്കുട്ടൻ, ഡിംബൽ തുടങ്ങിയവർക്ക് ശക്തനായ എതിരാളി. റിയാസ്,ഫിറോസ് എന്നിവരെ ബിഗ് ബോസ് ഹൗസിനുള്ളിലേക്ക് കടത്തി ബിഗ് ബോസ് ഹൗസ് ആകാംക്ഷാഭരിതമാക്കാൻ ശ്രമിക്കുകയാണ് ഏഷ്യാനെറ്റ്. ഇനി ചെറിയ കളികളില്ല വലിയ കളികൾ മാത്രം.

Rate this post