നവ്യ നായരുടെ സാരി വേണോ?; ഒരിക്കൽ മാത്രം ഉടുത്ത സാരികൾ വില്പനയ്ക്ക് വെച്ച് മലയാളികളുടെ പ്രിയതാരം നവ്യാനായർ.!! |Navya Nair Saree new venture pre loved by navya nair

Navya Nair Saree new venture pre loved by navya nair: മലയാളികളുടെ പ്രിയതാരമാണ് നവ്യാനായർ. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എല്ലായിപ്പോഴും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും താരം തന്നെ ഔദ്യോഗിക പേജുകളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. എല്ലായിപ്പോഴും ജനങ്ങളോട് അടുത്തുനിൽക്കുന്ന വ്യക്തിത്വമാണ് നവ്യയുടേത്. വിവാഹശേഷം സിനിമ മേഖലയിൽ താരം സജീവമായിരുന്നില്ല എങ്കിലും ഒരുത്തി എന്ന സിനിമയിലൂടെയാണ് വീണ്ടും മലയാള സിനിമ ലോകത്തേക്ക് താരം തിരിച്ചുവന്നത്. ഇപ്പോൾ നിരവധി ടിവി

ഷോകളുടെ ഭാഗമാണ് നവ്യ. സ്വന്തമായുള്ള മാതങ്കി എന്ന ഡാൻസ് സ്കൂളും സജീവമാണ്. ഈയടുത്ത് നവ്യയുടെ മകന്റെ പിറന്നാൾ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. കൂടാതെ താരം നടത്തുന്ന ക്ഷേത്രദർശനങ്ങളുടെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. നല്ലൊരു കൃഷ്ണഭക്ത കൂടിയാണ് താരം. ഇപ്പോഴിതാ നവ്യയുടെ പുതിയ ഒരു സംരംഭമാണ് പ്രേക്ഷകശ്രദ്ധ

നേടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ സംരംഭത്തിന് താരം തുടക്കം കുറിച്ചിരിക്കുന്നത്.വാങ്ങിയതിനു ശേഷം ഉടുക്കാൻ സാധിക്കാഞ്ഞതോ, ഒരിക്കൽ മാത്രമോ ഉടുത്ത സാരികൾ വിൽക്കാനൊരുങ്ങുകയാണ് നവ്യ ഈ സംരംഭത്തിലൂടെ. പ്രീ-ലവ്ഡ് ബൈ നവ്യാ നായർ എന്ന പേരിലൊരു ഇൻസ്റ്റ അക്കൗണ്ടാണ് താരം

ഇതിനായി തുടങ്ങിയത്. ഉത്തരേന്ത്യൻ താരസുന്ദരികൾ തങ്ങളുടെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത് പുതിയ കാര്യമല്ലെങ്കിലും മലയാളത്തിൽ ഇതാദ്യമായാണ് ഒരു അഭിനേത്രി ഒരിക്കൽ മാത്രം ഉടുത്ത വസ്ത്രങ്ങൾ വിൽപ്പനക്കെത്തിക്കുന്നത്. നിലവിൽ കാഞ്ചീവരം സാരികൾക്ക് 4000-4600 രൂപയാണ് നിലവിൽ വില. ബ്ലൗസ് കൂടി വാങ്ങാൻ നിൽക്കുകയാണെങ്കിൽ കൂടുതൽ തുക നൽകേണ്ടി വരും.

View this post on Instagram

A post shared by Navya Nair (@navyanair143)

Rate this post