നിങ്ങൾക്ക് പറ്റുമെങ്കിൽ എന്നെ കണ്ടുപിടിക്കാമോ?.!! സ്കൂൾ യൂണിഫോമിൽ തിളങ്ങി നിക്കുന്ന കുട്ടി താരം.!! ഹണി റോസിനെ ഇതിൽ നിന്ന് കണ്ടുപിടിക്കാമോ ?.!! | Honey Rose Shared School Photo

Honey Rose Shared School Photo : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം താരമാണ് ഹണി റോസ്. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന താരം ആരെന്ന് ചോദ്യം ഉയർന്നാൽ അതിനൊരു ഒറ്റ ഉത്തരമേയുള്ളൂ ഹണി റോസ്. ചെറുപുഞ്ചിരിയുമായി ജനമനസ്സുകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന താരത്തെ ഒരുപാട് ഇഷ്ടമാണ് മലയാളിക്ക്. മനോഹരമായ വേഷവിധാനത്തിൽ ആരാധകരുടെ മുന്നിലേക്ക് എത്തിച്ചേരുന്ന ഹണി റോസിന്റെ ആറ്റിട്യൂട് തന്നെയാണ് ഇന്ന് കേരളത്തിലെ മിക്ക പരിപാടികളുടെയും മുഖ്യാതിഥി ആവാൻ ഹണി റോസ് വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നതിന്റെ കാരണം. ഇന്ന് മലയാളത്തിലെ പ്രമുഖ

താരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ ഏറെ സപ്പോർട്ട് ആണ് ഹണി റോസിന് ഇത്തരം വേദികളിൽ ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ യാത്രകളും വിശേഷങ്ങളും മറ്റും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച പുതിയ ചിത്രമാണ്. തന്റെ സ്കൂൾ കാലഘട്ടത്തിലെ ഒരു ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. മോമെൻറ്സ് ദാറ്റ്‌ ലാസ്റ്റ് ഫോറെവർ, നിങ്ങൾക്ക് എന്നെ

കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിക്കൂ… എന്നാണ് കുഞ്ഞുഹണി റോസിന്റെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് താരം തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി ആരാധകരാണ് താരം ചിത്രം പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ കമന്റുകളുമായി എത്തിയത്. ‘ ടീച്ചറിന്റെ പിന്നിലെ ഇടതുഭാഗത്ത് നിൽക്കുന്ന കുട്ടിയാണ് ഹണി റോസ് എന്നാണ് ഒരു ആരാധകയുടെ പക്ഷം, ഒളിച്ചിരുന്നാൽ കണ്ടു പിടിക്കില്ലെന്ന്

കരുതിയോ മഞ്ഞ സാരിക്ക് പുറകിലേ കൊച്ച് ” എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. ഇതുകൂടാതെ മറ്റ് രസകരമായ കമന്റുകളും കമന്റ് ബോക്സിൽ കാണാം. ഹണി റോസിന്റെ ഉദ്ഘാടന വേദികൾ ഈ കേരളത്തിൽ മാത്രമല്ല കഴിഞ്ഞവർഷം താരം അയർലൻഡിൽ പോലും പോയി ഉദ്ഘാടനം ചെയ്ത വാർത്ത വന്നിരുന്നു. നിലവിൽ ലക്ഷങ്ങൾ പ്രതിഫലം നൽകിയാണ് താരത്തെ ക്ഷണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Rate this post