ബർത്ത് ഡേ ഗിഫ്റ്റ് സ്വയം സമ്മാനിച്ച് മാളവിക കൃഷ്ണദാസ്.!! പുതിയ സ്പോർട്സ് കാറിന്റെ റിവീൽ വൈറലാകുന്നു.!! | Malavika Krishnadas Buy New Car

Malavika Krishnadas Buy New Car: ബർത്ത് ഡേ ദിവസം തനിക്ക് തന്നെ ഒരു സമ്മാനം വാങ്ങി കുടുംബത്തെയും ആരാധകരെയും ഞെട്ടിച്ചു കളഞ്ഞ മാളവിക ദാസാണ് സോഷ്യൽ മീഡിയയിലെ ശ്രദ്ധ കേന്ദ്രം. ഹോണ്ടായിയുടെ പുതിയ കളക്ഷൻ സ്പോർട്സ് എഡിഷൻ എൻ ലൈൻ എന്ന സ്റ്റൈലിഷ് കാർ വാങ്ങിക്കൊണ്ടാണ് മാളവിക തന്നെത്തന്നെ സർപ്രൈസ്ഡ് ആക്കിയത്.

മഴവിൽ മനോരമ ഷോയായ നായിക നായകനിലൂടെ മലയാളികളുടെ മാളവിക്കുട്ടിയായി മാറിയ മാളവിക കൃഷ്ണദാസിന്റെ പിറന്നാൾ ആഘോഷമാണ് ഇൻസ്റ്റഗ്രാമിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയും ബിഗ് സ്ക്രീനിലൂടെയും ടെലിവിഷൻ സ്ക്രീനിലൂടെയും ഇതിനോടകം മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ ജോഡികൾ ആയിരിക്കും മാളവികയും തേജസും.
നായിക നായകൻ എന്ന മഴവിൽ മനോരമയുടെ ഷോയിലൂടെ മലയാളികളുടെ മനം കവർന്ന ഇരുവരും വിവാഹിതരായത് ആരാധകരെ ഞെട്ടിച്ചു കളഞ്ഞു.

നായികാനായകനിൽ ആരാധകർക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരിൽ രണ്ടു പേരായിരിക്കും മാളവികയും തേജസും. 2023 ഇരുവരും വിവാഹിതരായത് ഭരതനാട്യം കലാകാരിയായ മാളവിക നടിയും മോഡലും കൂടി ആണ്. പുതുതായി ആരംഭിച്ച യൂട്യൂബ് വ്ലോഗുകളും ഇൻസ്റ്റാഗ്രാം റീൽസും നിറയെ ഹിറ്റുകളാണ് മാളവികയ്ക്ക് സമ്മാനിക്കുന്നത്.

ജൂൺ14ാം തീയതി മാളവികയ്ക്ക് 24 വയസ്സ് തികയും.കുടുംബത്തോടും തന്റെ വിശ്വാസങ്ങളോടും ചേർന്നുനിൽക്കുന്ന മാളവിക ഇടവത്തിലെ മകീര്യം നാളിൽ തന്റെ പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നത് മുൻപ് വൈറലായിരുന്നു.ഭർത്താവ് തേജസും അമ്മയും മറ്റ് അടുത്ത കുടുംബാംഗങ്ങളും ഒത്തുചേർന്ന നിമിഷത്തിന്റെ ഓർമ്മകൾ ചിത്രങ്ങളായി മാളവിക പങ്കുവച്ചത് അന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു.

കഴിഞ്ഞ ജൂൺ 14ന് 24 വയസ്സ് തികഞ്ഞ മാളവിക തന്റെ ഉയർന്നു വരുന്ന കരിയറിന് പുതിയൊരു അദ്ധ്യായം കുറിക്കുകയാണ്.കാർ ഷോറൂമിലേക്ക് തേജസിനും അമ്മയോടൊപ്പം ആണ് മാളവിക എത്തിയത്. ചെന്നിറങ്ങിയതോടെ ഷോറൂം ജീവനക്കാർ മാളവികക്ക് ബർത്ത് ഡേ കേക്കും മറ്റ് ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം കാറിന്റെ റിവീലും താക്കോൽ കൈമാറ്റവും നടന്നു.

Rate this post