ഇത്രയും കാലം താൻ സ്നേഹിച്ചു വളർത്തിയ മകൾ തന്റെ അല്ലെന്ന സത്യം കെട്ട് കരഞ്ഞു തകർന്നു ശാരി.!! | Mounaragam Today Episode June17

Mounaragam Today Episode June17: ചന്ദ്രസേനനെ പൂട്ടാൻ ചന്ദ്രസേനന്റെയും രൂപയുടെയും വീട്ടിലേക്ക് ചാരവനിതയായി പോയ ശാരി ഒരു വലിയ സത്യം അറിഞ്ഞിരിക്കുകയാണ് ഇപ്പോൾ. രൂപയുടെ സ്വത്തുക്കൾ സ്വന്തമാക്കാൻ വർഷങ്ങൾക്ക് മുൻപ് രൂപയുടെ സ്വന്തം സഹോദരനായ രാഹുൽ ആണ് രൂപയുടെ ഭർത്താവ് ആയ ചന്ദ്രസേനന് താര എന്ന സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് വരുത്തി തീർത്തതും അവരെ തമ്മിൽ പിരിയിച്ചതും.

വർഷങ്ങൾക്ക് ശേഷം എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞ രൂപയും ചന്ദ്ര സേനനും വീണ്ടും ഒന്നിച്ചു എങ്കിലും അത് ചന്ദ്ര സേനൻ പൂട്ടാൻ ആണെന്നാണ് അവർ രാഹുലിനെ വിശ്വസിപ്പിച്ചത്. അല്ലെങ്കിൽ ദുഷ്ടനായ രാഹുൽ അവരെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കില്ല എന്നും വേണ്ടി വന്നാൽ അവരെ കൊല്ലാൻ പോലും തയ്യാറാകും എന്നും രൂപയ്ക്കും അറിയാം.

ഒരുപാട് നാളുകൾക്ക് ശേഷം രൂപയും സേനനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ഒപ്പം സന്തോഷമായി ജീവിക്കുകയാണ്. എന്നാൽ അവിടെ നടക്കുന്നത് എന്തെല്ലാം ആണെന്നറിയാൻ രാഹുൽ ഭാര്യ ശാരിയെ അങ്ങോട്ട് പറഞ്ഞു വിട്ടിരുന്നു. ശാരിയെ വളരെ സൂക്ഷിച്ചാണ് ചന്ദ്ര സേനനും രൂപയും ഡീൽ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കിരൺ ശാരിയെ തകർക്കാൻ പോന്ന ആ വലിയ രഹസ്യം അവളോട് പങ്ക് വെയ്ക്കുകയാണ്.

അത് മറ്റൊന്നും അല്ല സരയു യഥാർത്ഥത്തിൽ ശാരിയുടെ മകൾ അല്ലെന്നും അവളുടെ യഥാർത്ഥത്തിൽ ഉള്ള അമ്മ താര ആണെന്നുമാണ് ഇത് കേട്ട ശാരി ആദ്യം വിശ്വസിച്ചില്ല എങ്കിലും കിരൺ എല്ലാ സത്യങ്ങളും അവളെ പറഞ്ഞു ബോധ്യപെടുത്തുകയും അവൾ ആകെ തകർന്ന് പോകുകയും ചെയ്യുകയാണ്. രാഹുലിന് തറയിലുണ്ടായ മകൾ ആണ് സരയു എന്ന് തിരിച്ചറിഞ്ഞ ശാരി ഇത്ര നാളും താൻ സ്നേഹിച്ച വളർത്തിയ മകൾ തന്റേതല്ല എന്ന സത്യം അറിഞ്ഞു തകരുകയാണ്.

Rate this post