രൂപയുടെ കള്ളത്തരം കയ്യോടെ പൊക്കിയ മനോഹർ.!! മനോഹർ ആ സത്യം എല്ലാവര്ക്കും മുന്നിൽ വെളിപ്പെടുത്തുന്നു.!! | Mounaragam Today Episode February 1

Mounaragam Today Episode February 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനനും, രൂപയും അമ്പലത്തിൽ പോവാൻ ഒരുങ്ങുന്നതാണ്. പിന്നീട് കാണുന്നത് ശാരിയും, മനോഹറും, സരയുവും രാഹുലും കൂടി അമ്പലത്തിൽ വന്നതാണ്. നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ ഇവിടെ നിന്ന് കാവടി എടുത്താൽ മതിയെന്ന് പറയുകയാണ് ശാരി. ഇത് കേട്ട് രാഹുലിന് ദേഷ്യം വരികയാണ്.

അതിൻ്റെ ആവശ്യമില്ലെന്നാണ് രാഹുൽ പറയുന്നത്. ഇത് കേട്ടപ്പോൾ സരയു അച്ഛന് എന്താണെന്നും, ഞങ്ങൾ ഒരു കുഞ്ഞിന് വേണ്ടി കാത്തു നിൽക്കുകയാണെന്നും, അച്ഛൻ എന്തിനാണ് തടസ്സം നിൽക്കുന്നത് എന്നും ചോദിക്കുകയാണ്. അപ്പോൾ, മനോഹർ നമുക്കൊരു കുഞ്ഞിന് വേണ്ടി ഞാനെന്തും ചെയ്യുമെന്ന് പറയുകയാണ്.

പിന്നീട് തൊഴാൻ പോവുകയാണ്. രാഹുലിൻ്റെ പ്രാർത്ഥന കണ്ട് മനോഹർ ചോദിക്കുന്നത് നിങ്ങളെന്താണ് പ്രാർത്ഥിക്കുന്നതെന്നാണ്. ഞാൻ നീ മുടിഞ്ഞു പോണെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പറയുകയാണ് രാഹുൽ. നിന്നിൽ എൻ്റെ മോൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ ഞാൻ നിന്നെ കൊല്ലുമെന്ന് പറയുകയാണ് രാഹുൽ. അങ്ങനെ രണ്ടു പേരും വഴക്കു പറയുന്നതിനിടയിലാണ്, ശാരിയും സരയുവും വസ്ത്രം മാറി കാവടിയെടുക്കാൻ പോവാൻ വിളിക്കുന്നത്. പിന്നീട് രണ്ടു പേരും കാവടി എടുക്കാൻ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും,

രൂപയും ആ അമ്പലത്തിൽ വരുന്നത്. അവിടെ നിന്ന് രണ്ടു പേരും പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് രാഹുലും, മനോഹറും കാവടിയെടുത്ത് തുള്ളുന്നത്. രാഹുലിൻ്റെ മനസിൽ എൻ്റെ മകൾക്ക് അവനിൽ ഒരു കുഞ്ഞുണ്ടാവരുതെന്ന് പ്രാർത്ഥിച്ചു കൊണ്ട് തുള്ളുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും, രൂപയും ഈ കാഴ്ച കാണുന്നത്. നമ്മൾ എത്തിയിടത്ത് ആ ദുഷ്ടന്മാരും എത്തിയല്ലോ എന്നു പറയുകയാണ് രൂപ. അങ്ങനെ രസകരമായ ഒരു പ്രൊമോയാണ് ഇന്ന് നടക്കാൻ പോകുന്നത്.

z
Rate this post