സുമിത്രയും രോഹിതും തമ്മിലുള്ള പ്രണയനിമിഷങ്ങൾ; വേദികയെ ഒഴിവാക്കാൻ സിദ്ധുവിനാകുമോ? കുടുംബവിളക്കിൽ ഇനി എന്തൊക്കെ കാണാൻ പോകുന്നു.|Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്നതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയലാണ് കുടുംബവിളക്ക്. നാടകീയമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. വളരെയധികം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നു സുമിത്രയുടെയും രോഹിത്തിന്റെയും വിവാഹം. അത് കഴിഞ്ഞ എപ്പിസോഡുകളിൽ മംഗളകരമായ് പൂർത്തിയാക്കിയതിന്റെ സന്തോഷവും ആരാധകർ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. സിദ്ധാർത്ഥ് വേദികയെ വിവാഹം ചെയ്തതു മുതൽ തന്നെ സുമിത്രയുടെ രണ്ടാം വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഇതിൻറെ ഭാഗമായി രോഹിത്തുമായുള്ള സുമിത്രയുടെ വിവാഹം തീരുമാനിക്കുകയും ഇതിൻറെ പരസ്യമോഡലിലുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഇരുവരും വിവാഹം കഴിക്കുകയാണോ എന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആരാധകർ പങ്കുവെച്ചത്. ഇതിന് പിന്നാലെ വിവാഹത്തിന് എന്തെങ്കിലും തടസ്സം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ആകുലപ്പെട്ടെങ്കിലും അതെല്ലാം അസ്ഥാനത്താക്കി രോഹിത് സുമിത്രയെ വിവാഹം ചെയ്തിരുന്നു. ഇനി ഇരുവരുടെയും പ്രണയരംഗങ്ങൾ കാണുവാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. എന്നാൽ തനിക്ക് രോഹിത്തിനെ ഒരു ഭർത്താവായി കാണാൻ കഴിയില്ല എന്ന് സുമിത്ര കഴിഞ്ഞദിവസം പറഞ്ഞത്

രോഹിത്തിനെപ്പോലെ തന്നെ കുടുംബവിളക്കിന്റെ പ്രേക്ഷകരുടെ മനസ്സിലും ആഘാതം സൃഷ്ടിച്ചിരുന്നു. അതിനൊക്കെ അവസാനം എന്നവണ്ണം ഏറ്റവും പുതിയ പ്രൊമോ ചില സാധ്യതകളാണ് തുറന്നുകാട്ടുന്നത്. രോഹിത്തിനോടുള്ള സമീപനത്തിന് സുമിത്രയ്ക്ക് ചില അയവ് വരുന്നതിന്റെ ലക്ഷണങ്ങളാണ് പുതിയ പ്രൊമോ ചൂണ്ടിക്കാട്ടുന്നത്. ഒരുമിച്ച് ഓഫീസിലേക്ക് പോകാമെന്ന് പറഞ്ഞിട്ട് രോഹിത് തയ്യാറാകാത്തതിന്റെ പരിഭവമാണ് പുതിയ പ്രമോയിൽ സുമിത്ര പങ്കുവെക്കുന്നത്. അതുപോലെ തന്നെ ഇനിമുതൽ രോഹിത് കട്ടിലിൽ കിടന്നാൽ മതി എന്ന തീരുമാനവും സുമിത്ര എടുക്കുന്നുണ്ട്. വേദികയുമായുള്ള ബന്ധം വേർപെടുത്താനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് സിദ്ധു.

അതുകൊണ്ടുതന്നെ തൻറെ നിലപാട് വേദികയെ അറിയിക്കുന്നുമുണ്ട് സിദ്ധു. വക്കീലിന്റെ അടുത്തേക്ക് നീ ഒറ്റയ്ക്ക് പോയാൽ മതിയെന്നും സുമിത്ര രോഹിത്തിനെ വിവാഹം കഴിച്ചത് കൊണ്ട് നിരാശപ്പെട്ട് ഞാൻ നിനക്കൊപ്പം കഴിയും എന്ന ചിന്ത വേണ്ട എന്നും സിദ്ധു വേദികയോട് പറയുന്നുണ്ട്. ഇത്രയും നാൾ സിദ്ധു സുമിത്രയെ വീണ്ടും വിവാഹം കഴിക്കുമോ എന്ന ആശങ്കയായിരുന്നു വേദികയെ പിടികൂടിയിരുന്നത്. എന്നാൽ രോഹിത്തുമായുള്ള വിവാഹശേഷം വേദിക അല്പം സമാധാനപ്പെട്ടെങ്കിലും സിദ്ധുവിൻ്റെ പുതിയ തീരുമാനത്തിൽ നിരാശയും വിഷമവുമാണ് വേദികയ്ക്ക് എന്ന് പുതിയ പ്രൊമോയിലെ വേദികയുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു.

Rate this post