അമ്മയാകാനൊരുങ്ങി സരയൂ, കിരണിനെയും കല്യാണിയേയും വെല്ലുവിളിച്ച് ശാരി; പുതിയ കഥാമുഹൂർത്തങ്ങളിലൂടെ മൗനരാഗം.| Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : പുതിയ കഥാഗതിയുമായി മുന്നേറുകയാണ് ജീവിതഗന്ധിയായ പരമ്പര മൗനരാഗം. കിരൺ, കല്യാണി എന്നിവരുടെ ജീവിതവും സംഭവവികാസങ്ങളുമാണ് പരമ്പര പറയുന്നത്. സംസാര ശേഷിയില്ലാത്ത കല്യാണി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ് ആണ്. തമിഴ് പരമ്പരകളിലൂടെ നേരത്തെ തന്നെ ശ്രദ്ധ നേടിയ താരമാണ് ഐശ്വര്യ. ഇതിനോടകം തന്നെ മൗനരാഗം പരമ്പരയിലെ കല്യാണിയും കിരണും കുടുംബസദസ്സുകൾക്ക് പ്രിയങ്കരരായി കഴിഞ്ഞിട്ടുണ്ട്. നലീഫ് ജിയയാണ് കിരൺ എന്ന കഥാപാത്രമായി എത്തുന്നത്.

കിരണിന്റെ അമ്മയുടെ സഹോദരന്റെ മകളാണ് സരയു. നേരത്തെ സരയുവിനെ വിവാഹം ചെയ്യിക്കുവാനാണ് കുടുംബാംഗങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ കിരൺ കല്യാണിയുമായി പ്രണയത്തിലാവുകയും ഇത് കുടുംബത്തെ മൊത്തത്തിൽ കിരണിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. തുടർന്ന് കുടുംബങ്ങൾ ശത്രുക്കളാകുന്നു. കിരണിന്റെയും കല്യാണിയുടെയും വിവാഹമെല്ലാം കുടുംബസദസ്സുകൾക്കിടയിൽ വലിയ ആഘോഷമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് പരമ്പരയിലെ ഓരോ താരങ്ങളും. അതിനാൽ തന്നെ പരമ്പരയുടെ

വിശേഷങ്ങളെല്ലാം ഇവർ തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പരമ്പര മറ്റൊരു കഥാഗതിയിലേയ്ക്ക് മാറുകയാണ്. പരമ്പരയിൽ സരയു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദർശനയാണ്. നേരത്തെ തന്നെ പരമ്പരകളിലൂടെ ശ്രദ്ധേയയാണ് ദർശന. സരയുവും ഭർത്താവും അമ്മ ശാരിയുമെല്ലാം കിരണിന്റെ അയല്പക്കത്തെ വീട്ടിലാണ് ഇപ്പോൾ താമസിക്കുവാനായി എത്തിയിരിക്കുന്നത്. സരയു ഗർഭിണിയാണെന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയിലേയ്ക്ക് പോകാനൊരുങ്ങുന്ന ശാരി കിരണിനെയും കല്യാണിയേയും പരിഹസിക്കുന്ന കാഴ്ചയാണ് പരമ്പരയുടെ പുതിയ പ്രൊമോ ആയി കാണിക്കുന്നത്. ആരാധകരെല്ലാം തന്നെ പുതിയ പ്രൊമോ വീഡിയോ കണ്ട് ആവേശത്തിലാണ്. ആശുപത്രിയിൽ നിന്നുള്ള മടങ്ങിവരവ്

ചമ്മിക്കൊണ്ടായിരിക്കുമെന്നും ആ ഭാഗം കാണാൻ കാത്തിരിക്കുകയാണെന്നുമാണ് ആരാധകർ പറയുന്നത്. ശ്രീശ്വേത മഹാലക്ഷ്മിയാണ് കിരണിന്റെ സഹോദരി സോണിയായി എത്തുന്നത്. സബിത നായർ, സോന ജെലീന, ബാലാജി ശർമ്മ, കല്യാൺ ഖന്ന തുടങ്ങിയവരെല്ലാം പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ നലീഫിന്റെ ആദ്യ പരമ്പരയാണ് മൗനരാഗം. അതേസമയം, ഐശ്വര്യ റാംസായി തമിഴ് പരമ്പരകളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ്

1/5 - (1 vote)