സുമിത്രയ്ക്കു താങ്ങായി ഇനി രോഹിത്; പക്ഷെ വീണ്ടും വിടാതെ പിന്തുടർന്ന് സിദ്ധു ..പ്രേക്ഷകർ സിദ്ധുവിന്റെ പ്രവർത്തികളിൽ രോഷംകൊള്ളുന്നു ..| Kudumbavilakk Today Episode Malayalam

Kudumbavilakk Today Episode Malayalam : കുടുംബപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സ്ത്രീമനസുകളുടെ താളവും ലയവും ഒരുപോലെ ആവിഷ്കരിക്കുന്ന പരമ്പര പലപ്പോഴും യഥാർത്ഥജീവിതത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന അവഗണകളുടെ നേർസാക്ഷ്യമാണ്. തന്നെ മാനസികമായി തകർക്കാൻ ശ്രമിക്കുന്ന ആദ്യഭർത്താവായ സിദ്ധാർഥിന്റെ വാക്കുകളിൽ മനഃസമാധാനം നഷ്ടപ്പെടുന്ന സുമിത്ര. സുമിത്രയുടെ ചെറുമാറ്റം പോലും മനസിലാക്കാൻ കഴിയുന്ന രോഹിത് തങ്ങളുടെ സ്വകാര്യനിമിഷങ്ങൾ തങ്ങളുടേത് മാത്രമാണെന്ന് വീണ്ടും വീണ്ടും സുമിത്രയെ ബോധ്യപ്പെടുത്തുന്നു.

എല്ലാവർക്കും മുന്നിൽ മികച്ചൊരു ജീവിതം പണിതുയർത്താൻ രോഹിത് സുമിത്രയ്ക്ക് താങ്ങാവുന്നു. പുതിയ എപ്പിസോഡിൽ ഒരു ജീവിതപങ്കാളി എങ്ങനെയാവണമെന്ന് പ്രേക്ഷകർക്ക് കാണിച്ചുകൊടുക്കുകയാണ് രോഹിത്. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന ഒരു ഭർത്താവ് ഏതൊരു ഭാര്യയുടെയും ഭാഗ്യമാണെന്ന് തരത്തിലുള്ള കമന്റുകൾ വീഡിയോക്ക് താഴെ നിറയുകയാണ്. രോഹിത് സുമിത്ര ദമ്പതികളോടുള്ള പ്രേക്ഷകരുടെ സ്നേഹം കമന്റ്‌ ബോക്സുകളിൽ നമുക്ക് കാണാം. ആദ്യഭർത്താവിന്റെ അവഗണനയും മറ്റൊരു സ്ത്രീയോടുള്ള അടുപ്പവും

തകർത്തുകളഞ്ഞ ഒരു സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പും, പുതിയജീവിത സ്വപ്നങ്ങളുമാണ് കുടുംബവിളക്ക് എന്ന പ്രേക്ഷകപ്രിയ പരമ്പര പറയുന്നത്. വിവാഹമോചനത്തിന് ശേഷം സ്ത്രീകൾക്ക് നല്ലൊരു ഭർത്താവിനെയോ നല്ലൊരു കുടുംബജീവിതമോ ഇല്ലെന്ന് കരുതുന്നവർക്കുള്ള മറുപടിയായിരുന്നു സുമിത്രയുടെ രണ്ടാം വിവാഹം. അടുത്തിടെ പത്രത്തിൽ അച്ചടിച്ചുവന്ന സുമിത്രയുടെ വിവാഹപരസ്യം വരെ വലിയ തരത്തിലുള്ള

പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിനിസ്ക്രീനിലെ ഏറ്റവും മികച്ച പ്രതികരണങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്ന പരമ്പര ഇതിനകം 770ഓളം എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞു. നടി മീര വാസുദേവൻ നായികയായി തിളങ്ങുന്ന പരമ്പരയാണ് കുടുംബവിളക്ക്. ചിത്ര ഷേണായിയാണ് നിർമ്മാതാവ്. റേറ്റിങ്ങിലും മുൻപന്തിയിലാണ് ഈ സീരിയൽ. സിദ്ധാർഥ് എന്ന കഥാപാത്രമായി സീരിയലിൽ വേഷമിടുന്നത് നടൻ കെ കെ മേനോനാണ്. മറ്റ് വേഷങ്ങളിൽ തിളങ്ങുന്നതും പ്രമുഖ താരങ്ങൾ തന്നെ.

Rate this post