Tasty Candy Malayalam News Portal Tasty Candy Malayalam News Portal - Malayalam News & Recipes Film Entertainment Serial Bigboss | മലയാളം ന്യൂസ്

  • Home
  • Celebrity News
  • Tips
  • Agriculture
  • Serial
  • Interior
  • Food and Drinks
Tasty Candy Malayalam News Portal
  • Home
  • Celebrity News
  • അത് ഞങ്ങൾ അല്ല; തുറന്നു പറച്ചിലുകളുമായി അപ്സരയും ഭർത്താവ് ആൽബിനും ..തട്ടിപ്പിന് ഇരയായ കഥ പറഞ്ഞു താരങ്ങൾ.| Actress Apsara Albin Talks About A Fake Account
Celebrity News

അത് ഞങ്ങൾ അല്ല; തുറന്നു പറച്ചിലുകളുമായി അപ്സരയും ഭർത്താവ് ആൽബിനും ..തട്ടിപ്പിന് ഇരയായ കഥ പറഞ്ഞു താരങ്ങൾ.| Actress Apsara Albin Talks About A Fake Account

By Akhil G Last updated Feb 7, 2023
Share
Whatsapp Stebin

Actress Apsara Albin Talks About A Fake Account : മലയാളി സീരിയൽ പ്രേക്ഷകർക്ക് വർഷങ്ങളായി പരിചിതയായ നടിയാണ് അപ്സര. തിരുവനന്തപുരം സ്വദേശിനിയായ അപ്സര ഒൻപത് വർഷത്തോളമായി അഭിനയരംഗത്ത് സജീവമാണ്. ഇതിനോടകം തന്നെ ഇരുപത്തഞ്ചോളം പരമ്പരകളിലാണ് അപ്സര വേഷമിട്ടിട്ടുള്ളത്. നായികയായും സ്വഭാവനടിയായും വില്ലത്തിയായുമെല്ലാം അപ്സരയെ പ്രേക്ഷകർക്ക് അടുത്തറിയാം. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സാന്ത്വനം എന്ന പരമ്പരയിലെ ജയന്തി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നെഗറ്റിവ് കഥാപാത്രമായാണ് അപ്സര

എത്തുന്നതെങ്കിലും ജയന്തി എന്ന കഥാപാത്രത്തിന്റെ കുശുമ്പും കുന്നായ്മകളുമെല്ലാം മലയാളി പ്രേക്ഷകർക്ക് ഇഷ്ടമാണ്. പത്ത് വർഷത്തിലേറെയായി ടെലിവിഷൻ രംഗത്ത് തന്നെ സജീവമായി നിൽക്കുന്ന തൃശൂർ സ്വദേശി ആൽബിയെയാണ് അപ്സര വിവാഹം ചെയ്തത്. വിവാഹവിശേഷങ്ങളും തുടർന്നുള്ള ജീവിതവുമെല്ലാം ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ വാർഷികദിനത്തിൽ ഇരുവരും ബാലഭവനിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. നിരവധി ഷോകൾ സംവിധാനം

ചെയ്ത ആൽബി അവതാരകനായും ശ്രദ്ധ നേടിയിട്ടുണ്ട്. അപ്സര ആൽബി എന്ന പേരിൽ അപ്സരയ്ക്ക് യൂട്യൂബ് ചാനലും ഉണ്ട്. തങ്ങളുടെ വിശേഷങ്ങളെല്ലാം താരങ്ങൾ ഇതിലൂടെയാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ഏകദേശം അമ്പതിനായിരത്തോളം സബ്സ്ക്രൈബേഴ്‌സുള്ള ചാനലാണിത്. ഇപ്പോഴിതാ തങ്ങൾക്ക് നേരിടേണ്ടിവന്ന ചതിയെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും. തങ്ങളുടെ യുട്യൂബ് ചാനലിന് താഴെ അപ്സര ആൽബി എന്ന പേരിൽ ടെലിഗ്രാം ലിങ്ക് ഷെയർ ചെയ്യുന്ന ഒരു ഫേക്ക് അക്കൗണ്ടിനെ കുറിച്ചാണ് അപ്സര പറയുന്നത്. സർപ്രൈസ്‌ ഗിഫ്റ്റുകൾ നേടിയിട്ടുണ്ടെന്നും ടെലിഗ്രാം

ചാനലിൽ ജോയിൻ ചെയ്യുവാനും പറഞ്ഞ് പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളതെന്ന് അപ്സര പറയുന്നു. തങ്ങൾ ആർക്കും ഗിഫ്റ്റുകൾ നൽകുന്നില്ലെന്നും ടെലിഗ്രാം ചാനൽ ഉപയോഗിക്കുവാൻ ആരോടും പറയുന്നില്ലെന്നും അത് തങ്ങളുടെ അതേ പ്രൊഫൈൽ വച്ച് ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ട് ആണെന്നും ഇരുവരും പറഞ്ഞു. ആരും തട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പ് കൂടി ഇരുവരും നൽകുന്നുണ്ട്. ഇതേകുറിച്ച് പലരും തങ്ങളോട് ചോദിച്ചപ്പോഴാണ് ചതിയെ കുറിച്ച് അറിയുന്നതെന്നും അതിനാലാണ് ഇത്തരമൊരു വീഡിയോ പങ്കുവയ്ക്കുന്നതെന്നും അപ്സര പറയുന്നു.

Rate this post
apsara albinapsara albin talks about a fake account
Share FacebookTwitterGoogle+ReddItWhatsAppPinterestEmail
Akhil G

Prev Post

സുമിത്രയ്ക്കു താങ്ങായി ഇനി രോഹിത്; പക്ഷെ വീണ്ടും വിടാതെ പിന്തുടർന്ന് സിദ്ധു ..പ്രേക്ഷകർ സിദ്ധുവിന്റെ പ്രവർത്തികളിൽ രോഷംകൊള്ളുന്നു ..| Kudumbavilakk Today Episode Malayalam

Next Post

പാടാത്ത പൈങ്കിളിയിലെ ‘ദേവ’ ഇനി ബിഗ്‌സ്‌ക്രീനിലേക്ക് ..!! സന്തോഷ വാര്‍ത്ത അറിയിച്ച് സൂരജ്..!! വീഡിയോ വൈറൽ.!! l Paadathe Painkili Sooraj Live

You might also like More from author
Celebrity News

മഞ്ജു വാരിയരുടെ ഭാവനകുട്ടിക്ക് ജന്മദിനം; ചങ്കത്തിയുടെ ബര്ത്ഡേ ആഘോഷമാക്കി താരം.!!…

Celebrity News

ലുലു കുടുംബത്തിൽ ആഘോഷരാവ്; എം എ യൂസഫലിയുടെ സഹോദരപുത്രി വിവാഹത്തിൽ പങ്കെടുത്തത്…

Celebrity News

വർഷങ്ങൾക്കു ശേഷം ഹാപ്പി ന്യൂസുമായി ബീന ആന്റണി;വലിയ അക്ഷരത്തെറ്റുകളില്ലാതെ പോയ…

Celebrity News

കൊല്ലം സുധിയുടെ അവസാന ആഗ്രഹം നടക്കും; ആ സ്നേഹകരങ്ങൾ താരത്തിന്റെ കുടുംബത്തിന്…

Prev Next
  • Privacy Policy
  • Terms And Conditions
  • Contact US
© 2023 - Tasty Candy Malayalam News Portal. All Rights Reserved.
Website Design: BetterStudio