പുതിയ ഷോപ്പിന്റെ അവകാശിയായതിൽ അഹങ്കരിച്ച് അപ്പു;എന്നാൽ സാന്ത്വനത്തിന്റെ സ്വപ്നങ്ങൾ തകർന്നതിൽ മനംനൊന്തു ബാലേട്ടൻ .. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് സാന്ത്വനം .| Sathwanam Today Episode Malayalam

Sathwanam Today Episode Malayalam : പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. ജനപ്രീതിയിൽ ഏറെ മുന്നിലാണ് പരമ്പര. മലയാളികളുടെ പ്രിയപ്പെട്ട നടി ചിപ്പിയാണ് സാന്ത്വനത്തിലെ സുപ്രധാനവേഷം കൈകാര്യം ചെയ്യുന്നത്. ദേവിയുടെയും ബാലന്റെയും കുടുംബവിശേഷങ്ങളും അതിനിടയിൽ വന്നുഭവിക്കുന്ന പ്രതിസന്ധികളുമെല്ലാമാണ് പരമ്പരയുടെ കഥാതന്തു. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന കഥാപാത്രമായി എത്തുന്നത്. നിരവധി സിനിമകളിലൂടെ ഏറെ സുപരിചിതനാണ് രാജീവ് മലയാളികൾക്ക്. പ്രതിനായകവേഷങ്ങളിലും രാജീവ് ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, സജിൻ, ഗോപിക അനിൽ,

അച്ചു സുഗന്ധ്, അപ്സര എന്നിവരാണ് പരമ്പരയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ബാലന്റെ സഹോദരങ്ങളാണ് ഹരിയും ശിവനും കണ്ണനും. ഹരിയും അപർണ്ണയും പ്രണയിച്ച് വിവാഹിതരാകുന്നവരാണ്. അപർണയാകട്ടെ സമ്പന്നനായ തമ്പിയുടെ മകളും. ഈ സമ്പന്നത തന്നെയാണ് സാന്ത്വനം കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൃഷ്ണ സ്റ്റോഴ്സ് എന്ന പലചരക്ക് കടയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ബാലനും സഹോദരങ്ങളും കഴിയുന്നത്. തന്റെ മകളെ എംബിഎ കഴിഞ്ഞിട്ടും ഇപ്പോഴും പലചരക്ക് കടയിൽ സഹോദരങ്ങൾക്കൊപ്പം

മാത്രം നിൽക്കുന്ന ഹരി വിവാഹം ചെയ്തതിൽ ഒട്ടും തൃപ്തനല്ല തമ്പി. തുടർന്ന് ഹരിയെ അവരിൽ നിന്നകറ്റാനും ബാലനെ ദുരിതത്തിലാക്കുവാനുമുള്ള തമ്പിയുടെ ശ്രമങ്ങളാണ് ഇപ്പോൾ പരമ്പരയിൽ നടക്കുന്നത്. ഇപ്പോൾ കൃഷ്ണ സ്റ്റോഴ്സിന് അടുത്ത് തന്നെ വലിയൊരു സൂപ്പർ മാർക്കറ്റ് തുടങ്ങുകയാണ് തമ്പി. അപർണ സ്റ്റോഴ്സ് എന്ന പേരിലാണ് സൂപ്പർ മാർക്കറ്റ് തുടങ്ങുന്നത്. ഇത് ബാലനും കുടുംബത്തിനും നേരെയുള്ള അടുത്ത ആയുധമാണെന്ന് ഹരിക്കുൾപ്പെടെ

മനസ്സിലാകുന്നുണ്ട്. എന്നാൽ സ്വന്തം പേരിൽ സൂപ്പർ മാർക്കറ്റ് തുടങ്ങുന്നതിന്റെ ആവേശത്തിലാണ് അപർണ. ഇപ്പോഴിതാ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന പ്രമോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ബാലൻ കുഴഞ്ഞു വീഴുന്നതും ആശുപത്രി പശ്ചാത്തലവുമാണ് പ്രൊമോയിൽ. ഇതോടെ പരമ്പരയുടെ പുതിയ കഥാഗതി എന്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും.

Rate this post