ചതിച്ചവരെ എല്ലാം പുറത്താക്കി രൂപ ; രൂപ ഇനിയെങ്കിലും കിരണിനൊപ്പം നിൽക്കുമോ?റേറ്റിങ്ങിൽ ഒന്നാം സ്ഥാനം…പിന്നാലെ മെഗാ എപ്പിസോഡ്.| Mounaragam Today Episode Malayalam

Mounaragam Today Episode Malayalam : ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറയുന്ന സീരിയിന് വലിയ ആരാധകരുമുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പരമ്പരയാണ് ‘മൗനരാഗം’. പരമ്പരയിലെ താരങ്ങളും മലയാളികള്‍ക്ക് സ്വന്തം വീട്ടുകാരെന്ന പോലെ പ്രിയപ്പെട്ടവരുമാണ്. ‘കല്യാണി’യെയും ‘കിരണി’നെയും പോലെ പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്‍ടജോഡിയായി മാറിയിരിക്കുകയാണ് ‘സോണിയ’യും ‘വിക്രമാദിത്യ’നും. ശ്രീശ്വേത മഹാലക്ഷ്‍മിയാണ് ‘സോണി’യായി അഭിനയിക്കുന്നത്.

സീരിയലിന്റെ മെഗാ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. തന്റെ അമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോവാൻ കിരൺ സരയുവിനോടും ഭർത്താവിനോടും ആവശ്യപ്പെടുകയാണ്. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ മുന്നോട്ട് പോകുന്നത്. മൗനരാഗം താരങ്ങളിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത് ‘സോണി’യായുള്ള ശ്രീശ്വേതയുടെ പ്രകടനമാണ്. ഇമോഷണൽ രം​​ഗങ്ങളെല്ലാം മികച്ച കൈയ്യടക്കത്തോടെ അതിര് വിടാതെ ശ്രീശ്വേത ചെയ്തിരുന്നു.

കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് കഥ മുമ്പോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷമിടുന്നത്ഐശ്വര്യ റാംസായിയാണ്.ഐശ്വര്യയുടെ നായകൻ കിരണായി അഭിനയിക്കുന്നത് അന്യഭാഷാനടൻ കൂടിയായ നലീഫാണ്. കിരണിന്റെയും ‘കല്യാണി’യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് മികച്ച കയ്യടിയാണ് കിട്ടുന്നത്. സ്വത്തിനുവേണ്ടി കിരണിനെ പ്രണയിച്ച മുറപ്പെണ്ണാണ് സരയു. റേറ്റിങ്ങിൽ മുൻപന്തിയിലാണ് മൗനരാഗം. കഴിഞ്ഞ മൂന്ന് ആഴ്ചകളായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഈ പരമ്പര.

റേറ്റിങ്ങിൽ വിപ്ലവം തീർത്ത സാന്ത്വനത്തെയും കുടുംബവിളക്കിനെയും മറികടന്നാണ് ഈ പരമ്പര ഒന്നാമത്തെത്തിയത്. സീരിയൽ ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു. ബീന ആന്റണി, സേതുലക്ഷ്മി, സാബു തുടങ്ങിയ സീനിയർ താരങ്ങളും മൗനരാഗത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥയിലെ പുതിയ സംഭവവികാസങ്ങൾ തന്നെയാണ് മൗനരാഗത്തെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

Rate this post