തുമ്പി പെണ്ണിന് സ്വയംവരം.!! മുറ്റത്തെ മുല്ലതാരം ആര്യ അനിലിൻ്റെ വിവാഹം ഈ മാസം 28ന്;ആശംസകളുമായി ആരാധകർ.!! | Dream Catcher Arya Wedding Save The Date Viral

Dream Catcher Arya Wedding Save The Date Viral: മലയാള ടെലിവിഷൻ രംഗത്തെ നല്ലൊരു നടിയും മോഡലുമാണ് ആര്യ അനിൽ. മോഡലിങ്ങിലൂടെയാണ് താരം കരിയർ രംഗത്തേക്ക് പ്രവേശനം നടത്തിയതെങ്കിലും, പിന്നീട് ഫോട്ടോ ഷൂട്ടുകളിലും, പരസ്യ രംഗങ്ങളിലും, തിളങ്ങിനിന്നു. ടിക്ടോക്ക് വീഡിയോകളിലൂടെയായിരുന്നു താരം കൂടുതൽ ശ്രദ്ധേയയായിരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘മുറ്റത്തെ മുല്ല’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്ത് വച്ച താരമാണ് ആര്യ. ഈ സീരിയലിലെ അഭിനയത്തിന് ‘ഗുരുപ്രിയയുടെ ‘ മികച്ച നായികയ്ക്കുള്ള അവാർഡും താരം കരസ്ഥമാക്കിയിരുന്നു.

അശ്വതി എന്ന കഥാപാത്രത്തിലൂടെ മലയാളി മനസിൽ കയറിപ്പിടിക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്വയംവരം എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുയൻസർ കൂടിയായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ നിരവധികരാണുള്ളത്.

Rate this post